/indian-express-malayalam/media/media_files/uploads/2017/01/jayarajan.jpg)
കണ്ണൂർ: അണ്ടല്ലൂരിലെ ബിജെപി പ്രവർത്തകന്റെ കൊലപാതകം ആർഎസ്എസ് ആസൂത്രണം ചെയ്തതാണെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ. കൊല്ലപ്പെട്ട സന്തോഷിന്റെ ഭാര്യയും സഹോദരിയും തമ്മിൽ സ്വത്തു തർക്കമുണ്ട്. ഈ തർക്കത്തെ തുടർന്നാണ് അക്രമസംഭവമുണ്ടായത്. സ്വത്തു തർക്കത്തിൽ ആർഎസ്എസ് ക്രിമിനലുകളായ അനീഷ്, ബൈജു എന്നിവർ സന്തോഷിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ജയരാജൻ പറഞ്ഞു.
സന്തോഷിന്റെ വീട്ടുമുറ്റത്തുനിന്നു മണം പിടിച്ച പൊലീസ് നായ, എത്തിയതു മറ്റൊരു ആർഎസ്എസ് പ്രവർത്തകന്റെ വീട്ടുമുറ്റത്താണ്. കൊലപാതകത്തെക്കുറിച്ച് പൊലീസ് സമഗ്രമായി അന്വേഷിക്കണം. തളിപ്പറന്പ് ആർഎസ്എസ് കാര്യാലയത്തിനു നേരെ നടന്ന ആക്രമണത്തിൽ പാർട്ടിക്കു പങ്കില്ലെന്നും ജയരാജൻ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.