scorecardresearch

'പക്കോടാണോമിക്സ്'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് മുന്‍ ധനമന്ത്രി പി. ചിദംബരം

'വിദ്യാഭ്യാസം, ജോലി' എന്നിങ്ങനെ രണ്ട് വാക്കുകളാണ് കേന്ദ്രത്തിന്റെ ബജറ്റില്‍ കാണാതായതെന്നും ചിദംബരം

'വിദ്യാഭ്യാസം, ജോലി' എന്നിങ്ങനെ രണ്ട് വാക്കുകളാണ് കേന്ദ്രത്തിന്റെ ബജറ്റില്‍ കാണാതായതെന്നും ചിദംബരം

author-image
WebDesk
New Update
chidambaram, INX Media Case, CBI, Central, ie malayalam, പി ചിദംബരം, ഐഎന്‍എക്സ് മീഡിയ, സിബിഐ, കേന്ദ്രം, ഐഇ മലയാളം

കൊ​ൽ​ക്ക​ത്ത: കേ​ന്ദ്ര​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ ഇ​ന്ന് അ​വ​ത​രി​പ്പി​ച്ച ഇ​ട​ക്കാ​ല ബ​ജ​റ്റി​നെ​തി​രെ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം. 'വിദ്യാഭ്യാസം, ജോലി' എന്നിങ്ങനെ രണ്ട് വാക്കുകളാണ് കേന്ദ്രത്തിന്റെ ബജറ്റില്‍ കാണാതായതെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ 'പക്കോടാണോമിക്സ്' രാജ്യത്തിന്റെ യുവത തളളിക്കളഞ്ഞത് കൊണ്ടാണ് ആ രണ്ട് വാക്കുകളും കാണാതായതെന്നും അദ്ദേഹം പരിഹസിച്ചു. രാജ്യത്ത് പക്കോട വില്‍ക്കലും നല്ലൊരു തൊഴില്‍ സാധ്യതയാണെന്ന് പറഞ്ഞ മോദിയുടെ പരാമര്‍ശത്തെ സൂചിപ്പിച്ചാണ് ചിദംബരത്തിന്റെ വാക്കുകള്‍.

Advertisment

'ജോലിയെ കുറിച്ചോ വിദ്യാഭ്യാസത്തെ കുറിച്ചോ ബജറ്റില്‍ ഒന്നും പറയുന്നില്ല. തൊഴില്‍ സാധ്യതയെ കുറിച്ച് പറയാത്തതിന് ഒരു കാരണമുണ്ട്. എന്തെങ്കിലും കേന്ദ്രം പറഞ്ഞാല്‍ അത് 'പക്കോടാണോമിക്സ്' ആയി യുവാക്കള്‍ തളളിക്കളയും. അത്കൊണ്ടാണ് അവര്‍ മിണ്ടാതിരുന്നത്,' ചിദംബരം പറഞ്ഞു.

പശ്ചിമബംഗാൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജിയും ബജറ്റിനെതിരെ രം​ഗ​ത്തെത്തി. ബ​ജ​റ്റ് ബി​ജെ​പി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക​യാ​ണെ​ന്ന് മ​മ​ത പ​റ​ഞ്ഞു. ഇ​ത് വെ​റും പ്ര​ഹ​സ​ന​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കി​ല്ല. പു​തി​യ സ​ർ​ക്കാ​ർ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​മെ​ന്നും ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി ഒ​രു മാ​സം കൂ​ടി മാ​ത്ര​മേ ഉ​ള്ളു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ങ്ങ​നെ​യാ​ണ് ഈ ​സ​ർ​ക്കാ​ർ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഈ ​ബ​ജ​റ്റ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും അ​വ​ർ ചോ​ദി​ച്ചു.

ആ​ർ​ക്കും രാ​ജ്യ​ത്തെ നി​ല​വി​ലെ സാ​ന്പ​ത്തി​ക സ്ഥി​തി​യെ സം​ബ​ന്ധി​ച്ച് അ​റി​യി​ല്ലെ​ന്നും മ​മ​ത പ​റ​ഞ്ഞു. ബി​ജെ​പി നു​ണ പ​റ​യു​ക​യാ​ണെ​ന്നും അ​വ​ർ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നും മ​മ​ത കൂ​ട്ടി​ച്ചേ​ർ​ത്തു.

Advertisment
P Chidambaram Union Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: