ന്യൂഡല്‍ഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഓക്സ്ഫഡ്-ആസ്ട്രസെനിക കോവിഡ് വാക്സിന് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ ചെയ്ത് വിദഗ്ധ സമിതി. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനാണ് (സിഡിഎസ്കോ) ഇന്ത്യയിൽ വാക്സിന് അനുമതി നൽകാൻ ശുപാർശ ചെയ്തത്.
അനുമതി ലഭിക്കുന്നതോടെ വൈകാതെ ഇന്ത്യയിലും കോവിഡ് വാക്സിൻ ഉടൻ ലഭ്യമാകും. അമേരിക്കയ്ക്ക് ശേഷം ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യമാണ് ഇന്ത്യ. നേരത്തെ ബ്രിട്ടണും അർജന്റീനയും കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു.
ഓക്സ്ഫഡ്-ആസ്ട്രസെനിക വാക്സിന്റെ അടിയന്തര ഉപയോഗത്തിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ഭാരത് ബയോടെകിന്റെ ആവശ്യം.
നേരത്തെ ഓക്സ്ഫഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ബ്രിട്ടണ് അനുമതി നല്‍കിയിരുന്നു. ഓക്സ്ഫഡ് വാക്സിന് അനുമതി നല്കുന്ന ആദ്യ രാജ്യമാണ് യു.കെ. ഫൈസര്‍ വാക്സിന് യു.കെ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. ബ്രിട്ടനില്‍ വ്യാപിക്കുന്ന പുതിയ വകഭേദത്തിനെതിരേയും ഓക്സ്ഫഡ് വാക്സിന് ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ട്. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനീകയും ചേര്‍ന്ന വികസിപ്പിച്ച കോവിഡ് വാക്സിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്.