Latest News

അംബാനിയുടെ വീടിനു സമീപം സ്‌ഫോടകവസ്‌തുവുമായി കണ്ടെത്തിയ കാറിന്റെ ഉടമ മരിച്ച നിലയിൽ

ഒരാഴ്‌ച മുൻപാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിയായ ‘ആന്റില’യ്‌ക്ക് സമീപം സ്ഫോടക വസ്‌തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയത്

മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടകവസ്‌തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. താനെ സ്വദേശിയായ മൻസുക് ഹിരണിന്റെ മൃതദേഹമാണ് താനെയ്ക്കടുത്തു കൽവ കടലിടുക്കിൽ കണ്ടെടുത്തത്. ആത്മഹത്യ ചെയ്‌തതായാണ് പ്രാഥമിക വിവരം. രാവിലെ 10.25 ഓടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ഇയാളെ വ്യാഴാഴ്‌ച മുതൽ കാണാനില്ലായിരുന്നു. കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read Also: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായി കണക്കുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെ

ഒരാഴ്‌ച മുൻപാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിയായ ‘ആന്റില’യ്‌ക്ക് സമീപം സ്ഫോടക വസ്‌തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയത്. 20 ജലാറ്റിൽ സ്റ്റിക്കുകൾ വാഹനത്തിൽനിന്ന് കണ്ടെടുത്തിരുന്നു. മുകേഷ് അംബാനിയേയും ഭാര്യ നിതയെയും ഭീഷണിപ്പെടുത്തിയുള്ള കുറിപ്പും കണ്ടെടുത്തിരുന്നു. തന്റെ കാർ മോഷ്‌ടിച്ചവർ, അതിൽ സ്ഫോടക വസ്‌തുക്കൾ നിറച്ച് അംബാനിയുടെ വസതിക്കു മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് മൻസുക് ഹിരൺ പൊലീസിന് മൊഴി നൽകിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Owner of vehicle spotted with explosives outside mukesh ambanis house found dead

Next Story
ഈ കുഞ്ഞുകൈകളിൽ നിളപോലെ ചായങ്ങൾnila
The moderation of comments is automated and not cleared manually by malayalam.indianexpress.com