ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത ശേഷം ഡൽഹിയിലേക്കുള്ള യാത്രാമധ്യേ ചിലർ തന്റെ വാഹനത്തിന് നേരെ വെടിയുതിർത്തതായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. സംഭവത്തിൽ ഹാപൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
“കുറച്ച് മുമ്പ്, ഛജാർസി ടോൾ ഗേറ്റിൽ വച്ച് എന്റെ കാറിന് നേരെ വെടിയുതിർത്തു. നാല് റൗണ്ട് വെടിയുതിർത്തു. മൂന്ന്-നാല് പേരുണ്ടായിരുന്നു, എല്ലാവരും ആയുധങ്ങൾ അവിടെ ഉപേക്ഷിച്ച് ഓടി. എന്റെ കാറിന്റെ ടയർ പഞ്ചറായി. ഞാൻ മറ്റൊരു കാറിൽ കയറി യാത്ര തുടർന്നു. ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്,” അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ന്യൂഡൽഹിയിലെ അതീവ സുരക്ഷ മേഖലയിലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് നേരെ ഒരു സംഘം ആളുകൾ ആക്രമിച്ചിരുന്നു.