ഹൈദരാബാദ്: എ.ഐ..എം.ഐ.എം നേതാവും ഹൈദരാബാദ് എം.പിയുമായ അസസുദിന്‍ ഒവൈസി മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡാന്‍സ് കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

എന്നാല്‍ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ഒവൈസി. താന്‍ ഡാന്‍സ് കളിക്കുകയല്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി
തന്റെ പാര്‍ട്ടി ചിഹ്നമായ ‘പട്ടം’ പറപ്പിക്കുന്നത് അഭിനയിച്ചു കാണിച്ചതാണെന്നുമാണ് ഒവൈസി പറയുന്നത്.

Read More: ഇന്ത ആട്ടം പോതുമാ…; തിരഞ്ഞെടുപ്പ് റാലിക്കിടെ ഒവൈസിയുടെ നൃത്തം, വീഡിയോ സൂപ്പര്‍ ഹിറ്റ്

വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ യാണ് ഒവൈസിയുടെ ഈ വീഡിയോ പുറത്തു വിട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ നിരവധി ട്രോളുകള്‍ക്കും പാത്രമായിരുന്നു. ഒക്ടോബര്‍ 21 നാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24 നാണ് വോട്ടെണ്ണല്‍.

മഹാരാഷ്ട്രിയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു ഒവൈസിയുടെ നൃത്തം. വ്യാഴാഴ്ച ഔറംഗബാദിലെ റാലിയിലാണ് സംഭവം. പൈഠാന്‍ ഗേറ്റിലെ പ്രചരണ പരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം വേദിയില്‍ നിന്നും താഴേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു ഒവൈസിയുടെ ഡാന്‍സ്. താഴോട്ടുള്ള പടിയില്‍ വച്ചായിരുന്നു അദ്ദേഹം ചുവടുകള്‍ വച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook