ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി വിദേശ നിര്‍മിത ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങുന്നതിനായി ചെലവഴിച്ചത് 82,496 കോടി രൂപയെന്ന്‍ കേന്ദ്ര മന്ത്രി സുഭാഷ് ഭാംറേ. 2013-14 , 2015-16 സാമ്പത്തിക വര്‍ഷത്തിലായി പ്രതിരോധമേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കരാറുകളുടെ മൂല്യം 70,228 കോടിയാണ്.

പ്രതിരോധ മേഖലയില്‍ ഉയര്‍ന്ന തലത്തിലുള്ള തദ്ദേശവൽക്കരണത്തിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുവാനായി 205 ഇന്ത്യന്‍ കമ്പനികള്‍ക്കായി 342 ലൈസന്‍സ് നല്‍കിയിട്ടുണ്ട്. വിദേശ നിര്‍മിത ഉപകരണങ്ങളുടെ ഇനത്തിലായി 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 35,082 കോടിയും 2014-15 ല്‍ 24,992 കോടിയും 2015-16ല്‍ 22,422 കോടിയുടേയും ധനസമാഹരണം നടന്നിട്ടുണ്ട് എന്നും ഭാംറേ പറഞ്ഞു. രാജ്യസഭയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ