scorecardresearch

ഡൽഹിയിൽ ദിവസവും 5 സ്ത്രീകൾ ബലാൽസംഗത്തിന് ഇരയായതായി കണക്കുകൾ

96.63 ശതമാനം ബലാൽസംഗ കേസുകളിലും പ്രതിയെ ഇരയ്ക്ക് അറിയാവുന്നവരാണ്

96.63 ശതമാനം ബലാൽസംഗ കേസുകളിലും പ്രതിയെ ഇരയ്ക്ക് അറിയാവുന്നവരാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rape

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നര മാസത്തിനിടെ ദിവസവും അഞ്ചു സ്ത്രീകള്‍ വീതം ഡൽഹിയിൽ ബലാൽസംഗത്തിന് ഇരയായതായി പൊലീസ് കണക്കുകൾ. ഡല്‍ഹി പൊലീസിന്‍റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 96.63 ശതമാനം ബലാൽസംഗ കേസുകളിലും പ്രതിയെ ഇരയ്ക്ക് അറിയാവുന്നവരാണ്.

Advertisment

2018 ഏപ്രില്‍ 15 വരെ 578 ബലാൽസംഗ കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അത് 563 കേസുകളായിരുന്നു. അതേസമയം, ലൈംഗികമായി ചൂഷണം ചെയ്തതായുളള കേസുകൾ ഈ വർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത് കുറവാണ്.

2017 ഏപ്രിൽ 15 വരെ 944 കേസുകളാണ് സ്ത്രീകൾക്കെതിരെയുളള ആക്രമണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതേകാലയളവില്‍ 883 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. 2017ല്‍ 2,049 ബലാൽസംഗ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തപ്പോൾ 2016ല്‍ അത് 2,064 ആയിരുന്നു.

Rape Cases Molestation Delhi Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: