/indian-express-malayalam/media/media_files/2025/12/18/naxal-2025-12-18-16-58-09.jpg)
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട തുടരുന്നു
റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 500 പിന്നിട്ടു. വ്യാഴാഴ്ച രാവിലെ സുകുമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്ത്രീയുൾപ്പെടെ മൂന്ന് മാവോയിസ്റ്റുകൾ കൂടി കൊല്ലപ്പെട്ടതോടെയാണിത്.
2026 മാർച്ചോടെ ഇന്ത്യയിൽ നിന്ന് നക്‌സലിസം പൂർണ്ണമായും ഇല്ലാതാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കർശനമായ സമയപരിധി നിലനിൽക്കെയാണ് സുരക്ഷാ സേനയുടെ ഈ വൻ മുന്നേറ്റം.
Also Read:റെയിൽവേയിൽ നിർണായക മാറ്റം; വെയ്റ്റിംഗ് ലിസ്റ്റ്, ആർ.എ.സി യാത്രക്കാർക്ക് ആശ്വാസവാർത്ത
തെലങ്കാന അതിർത്തിയോട് ചേർന്നുള്ള സുകുമയിലെ ഗോലാപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവെപ്പിൽ മൂന്ന് നക്‌സലുകൾ കൊല്ലപ്പെട്ടു. ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. കൊല്ലപ്പെട്ടവർ കിസ്താറാം ഏരിയ കമ്മിറ്റിയിൽപ്പെട്ടവരാണെന്നാണ് പ്രാഥമിക നിഗമനം. സി.ആർ.പി.എഫും ഡി.ആർ.ജിയും സംയുക്തമായി ഈ മേഖലയിൽ തിരച്ചിൽ തുടരുകയാണ്.
ഏറ്റുമുട്ടൽ അധികവും ബസ്തർ മേഖലയിൽ
2025-ൽ ഇതുവരെ 284 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇതിൽ 255 പേരും ബസ്തർ മേഖലയിൽ നിന്നുള്ളവരാണ്. 2024-ൽ 219 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
തുടർച്ചയായ ഏറ്റുമുട്ടലുകളിലൂടെ നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) നേതൃത്വമില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാർട്ടിയുടെ ജനറൽ സെക്രട്ടറി നമ്പാല കേശവറാവു (ബസവരാജു), സൈനിക കമാൻഡർ മാഡ്വി ഹിദ്മ ഉൾപ്പെടെയുള്ള ഒൻപത് സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ഇതിനോടകം ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു.
പല മുതിർന്ന നേതാക്കളും സംസ്ഥാനം വിടുകയോ പോലീസിന് മുന്നിൽ കീഴടങ്ങുകയോ ചെയ്തിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് സജീവമായ നേതാക്കളുടെ എണ്ണം വിരലിലെണ്ണാവുന്നവരായി ചുരുങ്ങി.
Also Read:വോട്ടർ പട്ടികയിൽ വൻ വെട്ടിനിരത്തൽ; അഞ്ച് സംസ്ഥാനങ്ങളിലായി ഒരു കോടിയിലധികം പേർ പുറത്ത്
അമിത് ഷായുടെ നിർദ്ദേശപ്രകാരം സുരക്ഷാ സേന ഓപ്പറേഷനുകൾ ശക്തമാക്കിയതോടെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ സംഘടനയ്ക്ക് കനത്ത പ്രഹരമാണ് ഏൽക്കുന്നത്. വരും മാസങ്ങളിൽ കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
Read More:ഗോവ നിശാക്ലബ് ദുരന്തം: ലുത്ര സഹോദരന്മാർക്ക് ക്ലബിന്മേൽ പൂർണ നിയന്ത്രണമുണ്ടായിരുന്നുവെന്ന് പോലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us