scorecardresearch

‘മിഷൻ റിക്രൂട്ട്‌മെന്റ്’; നാല് ലക്ഷത്തിലധികം പേർക്ക് നിയമനം നൽകി സർക്കാർ

ക്ലർക്ക്, ടൈപ്പിസ്റ്റുകൾ, അധ്യാപകർ, ഡോക്ടർമാർ എന്നിങ്ങനെ 4,30,546 ഉദ്യോഗാർത്ഥികൾക്ക് സർക്കാർ സംഘടിപ്പിച്ച ആറ് റോസ്ഗർ മേളകളിൽ നിയമന ഉത്തരവുകൾ കൈമാറി.

ക്ലർക്ക്, ടൈപ്പിസ്റ്റുകൾ, അധ്യാപകർ, ഡോക്ടർമാർ എന്നിങ്ങനെ 4,30,546 ഉദ്യോഗാർത്ഥികൾക്ക് സർക്കാർ സംഘടിപ്പിച്ച ആറ് റോസ്ഗർ മേളകളിൽ നിയമന ഉത്തരവുകൾ കൈമാറി.

author-image
Harikishan Sharma
New Update
Rozgar Mela, Mission Recruitment, Govt Mission Recruitment, Govt job drive, PM Modi on Rozgar Mela,

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: 2023 അവസാനത്തോടെ 10 ലക്ഷം തസ്തികകൾ നികത്താനുള്ള ഗവൺമെന്റിന്റെ റിക്രൂട്ട്‌മെന്റ് ഡ്രൈവായ ‘മിഷൻ റിക്രൂട്ട്‌മെന്റിന്’ കീഴിൽ ഇതുവരെ നിയമിക്കപ്പെട്ട ഉദ്യോഗാർത്ഥികളിൽ ആറിലൊരാൾ സ്ത്രീകളാണെന്ന് ഔദ്യോഗിക ഡാറ്റ.

Advertisment

ക്ലർക്ക്, ടൈപ്പിസ്റ്റുകൾ, അധ്യാപകർ, ഡോക്ടർമാർ എന്നിങ്ങനെ 4,30,546 ഉദ്യോഗാർത്ഥികൾക്ക് സർക്കാർ സംഘടിപ്പിച്ച ആറ് റോസ്ഗർ മേളകളിൽ നിയമന ഉത്തരവുകൾ കൈമാറി. ഇതിൽ, 3,61,763 (84%) പുരുഷന്മാരും 68,783 (16%) സ്ത്രീകളും ഉണ്ടെന്ന് പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയത്തിൽ ലഭ്യമായ ഡാറ്റ കാണിക്കുന്നു.

കഴിഞ്ഞ വർഷം ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി,18 മാസത്തിനുള്ളിൽ 10 ലക്ഷം തസ്തികകൾ (മാർച്ച് 2022 വരെ ഒഴിവുള്ളവ) നികത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതിന് ശേഷമാണ് മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിച്ചത്. കുറച്ച് മാസങ്ങൾക്ക് ശേഷം, ഒക്ടോബർ 14 ന്, ആദ്യത്തെ റോസ്ഗർ മേള നടന്നു.

Advertisment

ഏറ്റവും കൂടുതൽ നിയമനം നടന്നത് റെയിൽവേ മന്ത്രാലയത്തിനാണ് (1,38,986). തൊട്ടുപിന്നാലെുള്ളത് തപാൽ വകുപ്പും (68,225), ആഭ്യന്തര മന്ത്രാലയവുമാണ് (43,592).

ഫിനാൻഷ്യൽ സർവീസസ് വകുപ്പിലേക്ക് 33,743 ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തപ്പോൾ, പ്രതിരോധ മന്ത്രാലയത്തിന് 18,635 പുതിയ റിക്രൂട്ട്‌മെന്റുകളും റവന്യൂ വകുപ്പിൽ 14,952 ഉം ഉന്നത വിദ്യാഭ്യാസ വകുപ്പിന് 11,536 ഉദ്യോഗാർത്ഥികളെയും ലഭിച്ചു.

“റിക്രൂട്ട്‌മെന്റുകൾ പ്രധാനമായും ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ലെവൽ തസ്തികകളിലാണ്. ഇത് പൗരന്മാർക്ക് അത്യാധുനിക തലത്തിൽ ഉയർന്ന നിലവാരമുള്ള സേവനം നൽകാൻ ഈ വകുപ്പുകളെ സഹായിക്കുന്നു. എല്ലാ റിക്രൂട്ട്‌മെന്റുകളും എസ്എസ്‌സി, യുപിഎസ്‌സി, ആർആർബി തുടങ്ങിയ റിക്രൂട്ട്‌മെന്റ് ഏജൻസികൾ വഴി സമയബന്ധിതവും സുതാര്യവുമായ രീതിയിൽ നടക്കുന്നുണ്ടെന്ന് പേഴ്‌സണൽ മന്ത്രാലയം അറിയിച്ചു.

പുതിയ റിക്രൂട്ട്‌മെന്റുകൾ ഇനിപ്പറയുന്ന രീതിയിൽ പ്രവർത്തിക്കുമെന്ന് മന്ത്രാലയം പറയുന്നു :

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം: ഡോക്ടർ, മെഡിക്കൽ സ്പെഷ്യലിസ്റ്റ് അസിസ്റ്റന്റ്/ അസോസിയേറ്റ്/ അഡീഷണൽ പ്രൊഫസർമാർ, ഫിസിയോതെറാപ്പിസ്റ്റ്, ടെക്നിക്കൽ ഓഫീസർമാർ, സാനിറ്ററി അറ്റൻഡന്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ഒഫ്താൽമിക് ടെക്നീഷ്യൻ മുതലായവ

സ്കൂൾ വിദ്യാഭ്യാസ വകുപ്പ്: പ്രിൻസിപ്പൽ, പരിശീലനം നേടിയ ബിരുദ അധ്യാപകൻ, പി-ജി ടീച്ചർ.

റെയിൽവേ മന്ത്രാലയം: കൊമേഴ്സ്യൽ-കം-ടിക്കറ്റ് ക്ലർക്ക്, ജൂനിയർ ക്ലർക്ക്-കം-ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ട്സ് ക്ലർക്ക്, ട്രാക്ക് മെയിന്റനർ, പോയിന്റ്സ് മാൻ, സഹായികൾ

ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ്: പ്രൊബേഷണറി ഓഫീസർമാർ, അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ, ക്ലാർക്ക്/ ഓപ്പറേറ്റർ, വികസന അസിസ്റ്റന്റ്, സായുധ ഗാർഡ്, ജൂനിയർ അസോസിയേറ്റ്

തപാൽ വകുപ്പ്: ഗ്രാമീണ ഡാക് സേവക്‌സ്, ഇൻസ്പെക്ടർ ഓഫ് പോസ്റ്റ്

പേഴ്സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻസ് മന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രിയുമായ ജിതേന്ദ്ര സിങ് റിക്രൂട്ട്‌മെന്റ് പ്രക്രിയ മോദി സർക്കാരിന് കീഴിൽ “ഗുണപരമായ മാറ്റം” കണ്ടത്തായി പറഞ്ഞു.

“ഉദാഹരണത്തിന്, ലോവർ ഗ്രേഡ് തസ്തികകളിലേക്കുള്ള അഭിമുഖങ്ങൾ നിർത്തലാക്കി. അങ്ങനെ സെലക്ഷൻ മാർക്ക് അനുവദിക്കുന്നതിൽ ഏതെങ്കിലും പക്ഷപാതത്തിനോ സ്വജനപക്ഷപാതത്തിനോ ദുരുപയോഗത്തിനോ ഇടംനൽകുന്നില്ല. തിരഞ്ഞെടുപ്പ് പൂർണ്ണമായും എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ്, നൈപുണ്യ പരീക്ഷ ഒരു യോഗ്യതാ പരീക്ഷ മാത്രമാണെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.

News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: