ന്യൂഡൽഹി: രാജ്യത്തെ ജനപ്രതിനിധികൾക്കെതിരേ അഴിമതി തടയൽ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ, പോക്സോ എന്നിവയടക്കമുള്ള പ്രത്യേക നിയമങ്ങൾ പ്രകാരം എടുത്ത 200ൽ അധികം കേസുകൾ രാജ്യത്തെ കോടതികളിൽ കിടക്കുന്നതായി സുപ്രീം കോടതിയിൽ നിന്നുള്ള വിവരങ്ങൾ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കോടതികളിലായാണ് ഈ കേസുകൾ വിചാരണാ നടപടികളുമായി മുന്നോട്ട് പോവാതെ കെട്ടിക്കിടക്കുന്നത്.

ആദായനികുതി നിയമം, കമ്പനീസ് ആക്ട്, ആയുധ നിരോധന നിയമം, എക്സൈസ് ആക്റ്റ്, എൻ‌ഡി‌പി‌എസ് നിയമം എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സിറ്റിങ്ങ് അല്ലെങ്കിൽ മുൻ എംപിമാരും എംഎൽഎമാരും അടക്കം പന്ത്രണ്ടിലധികം ജനപ്രതിനിധികൾക്കെതിരായ കേസുകൾ തീർപ്പാകാതെ കെട്ടിക്കിട കെട്ടിക്കിടക്കുന്നുണ്ട്.

Read More: മുസ്ലിങ്ങളുടെ സിവില്‍ സര്‍വീസ് പ്രവേശനം: അപകീര്‍ത്തികരമായ ടിവി ചാനല്‍ ഷോ സുപ്രീം കോടതി തടഞ്ഞു

അഴിമതി നിരോധന നിയമം, 1988 പ്രകാരം 175 കേസുകളാണ് ഇത്തരത്തിൽ തീർപ്പുകൽപ്പിക്കപ്പെടാതിരിക്കുന്നത്. തീർപ്പാക്കാത്തവയിൽ 14 കേസുകൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം 2002 പ്രകാരമുള്ളതാണെന്നും അമിക്കസ് ക്യൂറിയായി നിയമിതനായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ സുപ്രീം കോടതിയിൽ പറഞ്ഞു.

രാജ്യത്തൊട്ടാകെയുള്ള എം‌പിമാർക്കും എം‌എൽ‌എമാർക്കും എതിരായ കേസുകളിലെ വിചാരണാ നടപടികൾക്കായി പ്രത്യേക കോടതികൾ തയ്യാറാക്കുന്നത് ഏകീകൃതമായല്ലെന്നും അഭിഭാഷക സ്നേഹ കലിതയുടെ സഹായത്തോടെ ഹൻസാരിയ സമാഹരിച്ച വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടിൽ പറയുന്നു.

അഴിമതി തടയൽ നിയമം (പിസി‌എ), കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി‌എം‌എൽ‌എ) , കള്ളപ്പണ നിയമം തുടങ്ങിയ പ്രത്യേക നിയമങ്ങൾ പ്രകാരം രാഷ്ട്രീയക്കാർക്കെതിരായ കേസുകളെക്കുറിച്ച് സെപ്റ്റംബർ 12 നകം ഇ-മെയിലുകളിലൂടെ വിശദാംശങ്ങൾ നൽകാൻ സുപ്രീം കോടതി ഹൈക്കോടതികളോട് ആവശ്യപ്പെട്ടിരുന്നു.

Read More: പിഴത്തുക അടച്ചുവെന്നത് താൻ വിധി അംഗീകരിച്ചതായി അർത്ഥമാക്കുന്നില്ലെന്ന് പ്രശാന്ത് ഭൂഷൺ

ആന്ധ്രാപ്രദേശ്, കർണാടക, മധ്യപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ എംപിമാർക്കും എം‌എൽ‌എമാർക്കും എതിരായ എല്ലാ കേസുകൾക്കും ഒരോ പ്രത്യേക കോടതികൾ ഉണ്ട്. തെലങ്കാനയിൽ ഈ പ്രത്യേക കോടതിക്ക് പുറമെ സിബിഐ പ്രത്യേക കോടതിയുടെ പരിഗണനയിലുള്ള സമാന കേസുകളും തീർപ്പാവാതെിരിക്കുന്നുണ്ട്. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഈ കേസുകൾ അതത് അധികാരപരിധിയിലുള്ള കോടതികളിലാണ് തീർപ്പുകൽപ്പിക്കപ്പെടാതിരിക്കുന്നത്.

മുൻ, സിറ്റിങ്ങ് എംപിമാർക്കും എംഎൽഎമാർക്കുമെതിരായ ഇത്തരം കേസുകൾ പരിഗണിക്കാൻ എല്ലാ ജില്ലകളിലും പ്രത്യേതക ജുഡീഷ്യൽ ഉദ്യോഗസ്ഥരെ നിയമിക്കാൻ അതത് ഹൈക്കോടതികൾ നിർദേശം നൽകണമെന്ന് ഹൻസാരിയയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

“വിചാരണ അവസാനിക്കുന്നതിനുള്ള കാലയളവ് ഒരു വർഷത്തിൽ കൂടാത്ത കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ഒരു കരട് മാർഗരേഖ തയ്യാറാക്കാൻ ഹൈക്കോടതികൾക്ക് നിർദ്ദേശം നൽകാനാവും. ഓരോ ഹൈക്കോടതിയിലെയും ചീഫ് ജസ്റ്റിസിനോട് ഇക്കാര്യം വ്യക്തിപരമായി പരിശോധിക്കാനും ഒരു കർമപദ്ധതി സമർപ്പിക്കാനും അഭ്യർത്ഥിക്കാവുന്നതാണ്,” റിപ്പോർട്ടിൽ പറയുന്നു.

Read More: ദേശീയ സുരക്ഷാ നിയമം: യുപിയിലെ കേസുകളിൽ പകുതിയിലധികവും ഗോവധത്തിൽ

എം‌പി / എം‌എൽ‌എമാർക്കെതിരായ ക്രിമിനൽ കേസുകൾ പി‌സി‌എ, പി‌എം‌എൽ‌എ, പോക്സോ, പട്ടികജാതി- പട്ടികവർഗ നിയമം. കമ്പനീസ് ആക്ട് എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക നിയമങ്ങൾ പ്രകാരം എംപിമാർക്കും എംഎൽഎമാർക്കുമെതിരേയുള്ള കേസുകളിൽ അതിവേഗ വിചാരണാ നടപടികൾക്കായുള്ള സംവിധാനം ഒരുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അത്തരം എല്ലാ കേസുകൾക്കും ഹൈക്കോടതികൾക്ക് ഒരു ജുഡീഷ്യൽ ഓഫീസറെ നിയോഗിക്കാമെന്ന് ഹൻസാരിയ നിർദ്ദേശിച്ചു. അവർ ഈ കേസുകൾ മുൻ‌ഗണനാടിസ്ഥാനത്തിൽ വിചാരണ ചെയ്യാനാവും. കേസുകളുമായി ബന്ധപ്പെട്ട ജോലിഭാരം, എണ്ണം, സ്വഭാവം എന്നിവ അനുസരിച്ച് ജുഡീഷ്യൽ ഓഫീസർക്ക് മറ്റ് ജോലികൾ അനുവദിക്കാമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

Read More: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ശ്രമമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

അങ്ങനെ നിയുക്ത ജുഡീഷ്യൽ ഓഫീസർക്ക് കുറഞ്ഞത് രണ്ട് വർഷ കാലാവധി നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്തംബർ 10നാണ് രാജ്യത്ത് ജനപ്രതിനിധികൾക്കെതിരായ കേസുകളുടെ കണക്ക് സുപ്രീം കോടതി തേടിയത്. 1983ൽ നടന്ന രജിസ്ട്രർ ചെയ്ത ഒരു കേസിൽ ഒരു രാഷ്ട്രീയ നേതാവിനെതിരെ 36 വർഷത്തിനു ശേഷം വിചാരണ കോടതി കുറ്റം ചുമത്തിയ സംഭവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നിർദേശം.

1983 ൽ ഡോ സുദർശൻ കുമാർ ട്രെഹാൻ കൊലക്കേസിലാണ് കുറ്റം ചുമത്താൻ 36 വർഷം വൈകിയത്. ശിരോമണി അകാലിദൾ മുൻ എം‌എൽ‌എ വിർസ സിംഗ് വോൾട്ടോഹയെ കേസിൽ പ്രതിചേർത്തിരുന്നു. കൂട്ടുപ്രതിയുടെ കുറ്റസമ്മതത്തെത്തുടർന്നായിരുന്നു മുൻ എം‌എൽ‌എയ്ക്കെതിരേ കുറ്റം ചുമത്തിയത്.

Read More: Over 200 cases against lawmakers under special laws pending in different states: SC told

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook