scorecardresearch
Latest News

രാജ്യത്തെ കോവിഡ് കേസുകള്‍ 2.56 ലക്ഷം; ഒറ്റദിവസം 9,983 പുതിയ രോഗികൾ

മഹാരാഷ്ട്രയിൽ ഇപ്പോൾ ചൈനയേക്കാൾ കൂടുതൽ രോഗികളുണ്ട്. ചൈനയിൽ 84,191 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ മഹാരാഷ്ട്രയിൽ 85,975 കേസുകൾ ഇതോടകം റിപ്പോർട്ട് ചെയ്തു

രാജ്യത്തെ കോവിഡ് കേസുകള്‍ 2.56 ലക്ഷം; ഒറ്റദിവസം 9,983 പുതിയ രോഗികൾ

ന്യൂഡൽഹി: തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിന് അടുത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,983 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,56,611 ആയി. 2.56 ലക്ഷം കേസുകളിൽ 1,25,381 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,24,094 രോഗികളെ ഡിസ്ചാർജ് ചെയ്തു.

മരണസംഖ്യ 7,000 കടന്ന് 7135 ആയി. രാജ്യത്തെ ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഇപ്പോൾ ചൈനയേക്കാൾ കൂടുതൽ രോഗികളുണ്ട്. ചൈനയിൽ 84,191 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ മഹാരാഷ്ട്രയിൽ 85,975 കേസുകൾ ഇതോടകം റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 3,007 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 91 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Read More: കേരളത്തിൽ സാമൂഹ്യവ്യാപന ആശങ്ക; കോവിഡ് ദ്രുതപരിശോധന ഇന്നുമുതൽ

കോവിഡ് ബാധിരുടെ എണ്ണത്തിൽ തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. 31667 രോഗികളുള്ള സംസ്ഥാനത്ത്, മരണം 269 ആയി. 16,999 പേര്‍ ഇതുവരെ രോഗമുക്തരായി.

ഡല്‍ഹിയിൽ രോഗബാധിതരുടെ എണ്ണം 27,654 ആയി. ഗുജറാത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 20,097 ആയി. മരണം 1,249. ഇതുവരെ 13,643 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജസ്ഥാനില്‍ 10,599 പേര്‍ക്ക് രോഗംബാധിച്ചതില്‍ 240 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ രോഗം ബാധിച്ചവര്‍ 10,536. മരണം 275. രോഗം ഭേദമായവര്‍ 6,185. മധ്യപ്രദേശില്‍ ഇതുവരെ 9,401 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ആകെ മരണം 412.

അതേസമയം, ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലെ വര്‍ധനവിന് കുറവില്ല. മരണ സംഖ്യ 4.06 ലക്ഷം ആയി. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരമാണിത്. 4,06,107 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 70,86,008 പേര്‍ക്കാണ് ഇതുവരെ രോഗംം ബാധിച്ചത്. 34,59,972 പേര്‍ ഇതുവരെ രോഗമുക്തി നേടി.

കോവിഡ് കാലത്തെ ഏറ്റവും പ്രതീക്ഷയേറിയ വാർത്ത പുറത്തുവരുന്നത് ന്യസിലാൻഡിൽ നിന്നാണ്. അവസാന കോവിഡ് രോഗിയും നിരീക്ഷണത്തില്‍ നിന്ന് ഒഴിവായതോടെ ന്യൂസിലന്‍ഡില്‍ സജ്ജീവ കോവിഡ് രോഗികളില്ലാതായി. 48 മണിക്കൂറായി രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ രോഗമുക്തി നേടിയതായി കണക്കാക്കുന്നുവെന്നും രോഗിയെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും ആരോഗ്യവകുപ്പ് പറഞ്ഞു.

ന്യൂസിലാൻഡിൽ 1154 കോവിഡ് കേസുകളും 22 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 17 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. തിങ്കളാഴ്ച വരെ ഒരാഴ്ചയിലേറെയായി രാജ്യത്ത് സജീവ കേസ് ഒന്നു മാത്രമാണ്‌ ഉണ്ടായിരുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Over 2 56 lakh cases in india maharashtra crosses chinas covid tally