scorecardresearch

ഇന്‍സ്റ്റഗ്രാമില്‍ വന്‍ സുരക്ഷാവീഴ്ച: 1.75 കോടിയാളുകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു, ഉപഭോക്താക്കള്‍ എന്തുചെയ്യണം?

ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളുള്ള രാജ്യം ഇന്ത്യയാണ് . അതിനാല്‍ ഈ സുരക്ഷാവീഴ്ച ഇന്ത്യന്‍ ഉപഭോക്താക്കളെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്

ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളുള്ള രാജ്യം ഇന്ത്യയാണ് . അതിനാല്‍ ഈ സുരക്ഷാവീഴ്ച ഇന്ത്യന്‍ ഉപഭോക്താക്കളെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്

author-image
WebDesk
New Update
Instagram New, pexel, ie.malayalam

File Photo

ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള 1.75 കോടിയോളം (17.5 മില്യണ്‍) ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ മാല്‍വെയര്‍ബൈറ്റ്‌സ് ആണ് ഈ വിവരം പുറത്തുവിട്ടത്. ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍, വീട്ടുപേര്, യൂസര്‍ നെയിം തുടങ്ങിയ സുപ്രധാന വിവരങ്ങളാണ് സൈബര്‍ ക്രിമിനലുകള്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ ചോര്‍ന്നത്.

Advertisment

Read More:ക്രെഡിറ്റ് കാർഡ് പലിശ നിരക്കിൽ 10 ശതമാനം പരിധി ഏർപ്പെടുത്തി ട്രംപ്; ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലും ചലനങ്ങൾ സൃഷ്ടിക്കാം

ഡാര്‍ക്ക് വെബ്ബില്‍  ഈ വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്ന് സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2024-ല്‍ ഇന്‍സ്റ്റഗ്രാം എപിഐയിലുണ്ടായ ഒരു പിഴവിനെ തുടര്‍ന്നാണ് ഈ വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. പതിവ് പരിശോധനയ്ക്കിടെയാണ് ഡാര്‍ക്ക് വെബ്ബില്‍ ഇത്തരമൊരു വിവരശേഖരം ശ്രദ്ധയില്‍പ്പെട്ടതെന്ന് മാല്‍വെയര്‍ബൈറ്റ്‌സ് അറിയിച്ചു.

അക്കൗണ്ട് സുരക്ഷ അപകടത്തില്‍

പാസ്‌വേഡ് റീസെറ്റ് ചെയ്യുന്നതിനായി ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നിരവധി ഇമെയിലുകള്‍ ലഭിക്കുന്നുവെന്ന് പല ഉപഭോക്താക്കളും പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ഈ വിവരച്ചോര്‍ച്ചയാകാമെന്ന് കരുതപ്പെടുന്നു. ചോര്‍ന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് അക്കൗണ്ടുകള്‍ കൈക്കലാക്കാനോ , ഉപഭോക്താക്കളെ കബളിപ്പിക്കുന്ന 'ഫിഷിംഗ്'  ആക്രമണങ്ങള്‍ നടത്താനോ സാധിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഇതേ ലോഗിൻ വിവരങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇത് വലിയ ഭീഷണിയാണ്.

Also Read:ചുവപ്പ് രേഖ മറികടക്കരുത്'; ട്രംപിന് കർശന മുന്നറിയിപ്പുമായി ഇറാൻ

ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളുള്ള രാജ്യം ഇന്ത്യയാണ് (ഏകദേശം 48 കോടി പേര്‍). അതിനാല്‍ ഈ സുരക്ഷാവീഴ്ച ഇന്ത്യന്‍ ഉപഭോക്താക്കളെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. നിലവിൽ ഇന്ത്യയിൽ പ്രാബല്യത്തിലുള്ള ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം വ്യക്തിവിവരങ്ങളുടെ സുരക്ഷ കമ്പനികളുടെ ഉത്തരവാദിത്തമാണ്.

Also Read:66 ആഗോള സംഘടനകളിൽ നിന്ന് പിന്മാറി അമേരിക്ക; യുഎസ് താൽപര്യങ്ങൾക്ക് വിരുദ്ധമെന്ന് ട്രംപ്

സംഭവത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം മാതൃകമ്പനിയായ മെറ്റ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കമ്പനിയുടെ പ്രതികരണത്തിനായി ഇന്ത്യന്‍ എക്സ്പ്രസ് ബന്ധപ്പെട്ടുവെങ്കിലും മറുപടി ലഭ്യമായിട്ടില്ല.

ഉപഭോക്താക്കള്‍ എന്തുചെയ്യണം

അക്കൗണ്ട് സുരക്ഷ ഉറപ്പാക്കാന്‍ ഉപഭോക്താക്കള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഉടനടി ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ സജീവമാക്കണം. നിങ്ങളുടേതല്ലാത്ത ഏതെങ്കിലും ഉപകരണങ്ങളില്‍ അക്കൗണ്ട് ലോഗിന്‍ ചെയ്തിട്ടുണ്ടോ എന്ന് മെറ്റ അക്കൗണ്ട് സെന്ററില്‍ പരിശോധിക്കുക.പഴയതോ ദുര്‍ബലമോ ആയ പാസ്‌വേഡുകള്‍ മാറ്റി പുതിയതും ശക്തവുമായ പാസ്‌വേഡുകള്‍ ഉപയോഗിക്കണമെന്നും ഐടി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 

Read More:ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപ്: സൈനിക നീക്കവും തള്ളിക്കളയാനാവില്ലെന്ന് വൈറ്റ് ഹൗസ്

Instagram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: