ന്യൂഡൽഹി: ഇന്ത്യിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം പേർ കോവിഡ് രോഗമുക്തി നേടിയതായി, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 45 (44,97,867) ലക്ഷത്തിനടുത്ത് ആളുകളാണ് രോഗമുക്തി നേടിയത്. 80.86 ശതമാനമാണ് രോഗമുക്തി നിരക്ക്.

രോഗമുക്തി നേടിയ പുതിയ കേസുകളിൽ 79 ശതമാനവും മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഒഡീഷ, ഡൽഹി, കേരളം, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നാണ്.

Read More: Covid-19 Vaccine Tracker, Sept 22: ഇന്ത്യയിൽ നാല് കോവിഡ് വാക്സിനുകൾ പരീക്ഷണത്തിന് തയ്യാറെടുക്കുന്നു: കേന്ദ്രം

മഹാരാഷ്ട്രയിൽ 32,000 (31.5 ശതമാനം) പേരാണ് പുതുതായി രോഗമുക്തി നീടിയത്. ആന്ധ്രാപദേശിലും ഒറ്റ ദിവസം പതിനായിരത്തിലധികം പേർക്ക് സുഖം പ്രാപിച്ചു. ആഗോളതലത്തിൽ ഏറ്റവുമധികം രോഗമുക്തി നിരക്ക് രേഖപ്പെടുത്തിക്കൊണ്ട് ഇന്ത്യ മുൻനിരയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. കേസ് മരണനിരക്ക് (സിഎഫ്ആർ) നിലവിൽ 1.59 ശതമാനമാണ്.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായമനുസരിച്ച്, ഒരു രോഗത്തിന്റെ കാഠിന്യത്തിന്റെ അളവുകോലാണ് സി എഫ് ആർ, ഇത് ഒരു നിർദ്ദിഷ്ട രോഗത്തിന്റെയോ അവസ്ഥയുടെയോ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ അനുപാതമായി നിർവചിക്കപ്പെടുന്നു.

ഇന്ത്യയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 55 ലക്ഷം കടന്നു. എന്നാല്‍ ഇതില്‍ 45 ലക്ഷത്തോളം കേസുകള്‍ നിലവില്‍ രോഗമുക്തി നേടിയവരാണ്. നിലവില്‍ 9,75,861 പേര്‍ ചികിത്സയിലുണ്ടെന്നും കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook