പശ്ചിമ ബംഗാള്‍: ശസ്ത്രക്രിയക്കായി യുവതിയുടെ വയറുകീറിയ ഡോക്ടര്‍മാര്‍ ഞെട്ടി. വയറിനുള്ളില്‍ നിന്ന് കണ്ടെത്തിയത് ഒന്നര കിലോ ആഭരണങ്ങളും നിരവധി നാണയങ്ങളും. പശ്ചിമ ബംഗാളിലെ ബില്‍ബൂം ജില്ലയിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. മാനസികാസ്വസ്ഥ്യമുള്ള 26 കാരിയുടെ വയറ്റില്‍ നിന്നാണ് സ്വര്‍ണമടക്കമുള്ള ആഭരണങ്ങളും നാണയവും കണ്ടെത്തിയത്.

അഞ്ചിന്റെയും പത്തിന്റെയും നാണയങ്ങളാണ് വയറില്‍ നിന്ന് കണ്ടെത്തിയത്. 90 ഓളം നാണയങ്ങളാണ് വയറിനുള്ളില്‍ ആകെയുണ്ടായിരുന്നത്. അത് കൂടാതെ സ്വര്‍ണവും കണ്ടെത്തിയിരുന്നു. മാല, മൂക്കുത്തി, വളകള്‍, പാദസരം, കൈചെയിന്‍, വാച്ച് തുടങ്ങിയവയാണ് യുവതിയുടെ വയറ്റില്‍ ഉണ്ടായിരുന്നത്. ആശുപത്രിയിലെ സര്‍ജറി വിഭാഗം തലവന്‍ സിദ്ധാര്‍ത്ഥ് ബിസ്വാസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാമപുര്‍ഹട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഓപ്പറേഷന്‍ നടത്തിയത്. 90 ഓളം നാണയങ്ങള്‍ യുവതിയുടെ വയറിനുള്ളില്‍ നിന്ന് കണ്ടെത്തിയതായി ഡോക്ടര്‍ തന്നെ പറയുന്നു. ചെമ്പ് കൊണ്ടുള്ള ആഭരണങ്ങളും ഉണ്ടായിരുന്നു. ചിലത് സ്വര്‍ണം കൊണ്ടുള്ളതായിരുന്നു.

അടുത്ത കാലത്തായി വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ കാണാതായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചാല്‍ യുവതി കരച്ചില്‍ തുടങ്ങുമായിരുന്നെന്നും അമ്മ പറഞ്ഞു. ഇതേ തടര്‍ന്ന് യുവതിയെ രഹസ്യമായി നിരീക്ഷിച്ച ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Read Here: Over 1.5 kg ornaments, coins removed from woman’s stomach in West Bengal

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook