scorecardresearch

ഗാസ ആശുപത്രിയിലെ റോക്കറ്റാക്രമണം: പ്രതിഷേധമറിയിച്ച് പശ്ചിമേഷ്യ, പരസ്പരം ആരോപണമുന്നയിച്ച് ഇസ്രയേലും പലസ്തീനും

ഗാസയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു

ഗാസയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു

author-image
Shubhajit Roy
അപ്‌ഡേറ്റ് ചെയ്‌തു
New Update
Israel | Palestine | war

പ്രതീകാത്മക ചിത്രം

ടെല്‍ അവീവ്: ഗാസയിലെ ആശുപത്രിയിലുണ്ടായ മാരകമായ സ്ഫോടനത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷം ഇസ്രയേലും പലസ്തീനും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഗാസ സിറ്റിയിലെ അല്‍ അഹ്ലി ഹോസ്പിറ്റലിലെ മരണത്തിന് ഇസ്രായേലിന്റെ മിസൈല്‍ ആക്രമണമാണ് പലസ്തീന്റെ ആരോപണം. ആക്രമണത്തില്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ ആരോഗ്യ മന്ത്രാലയം മരണസംഖ്യ 471 ആണെന്ന് അറിയിച്ചു. അതേസമയം സ്ഫോടനവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഇസ്രയേല്‍ വാദം. പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് തെറ്റായി വെടിയുതിര്‍ക്കുകയും ആശുപത്രിയിലേക്ക് പതിക്കുകയും ചെയ്തതായും ഇസ്രയേല്‍ ആരോപിക്കുന്നു.

Advertisment

സംഭവത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍ പ്രത്യേകിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തി. എന്നാല്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ടെല്‍ അവീവിലേക്ക് പറന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കണ്ട് ഇസ്രയേലിനെ പിന്തുണച്ചു. പലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് തെറ്റായി എത്തിയതിന്റെ ഫലമാണ് ആശുപത്രിയിലെ സ്‌ഫോടനം എന്ന ഇസ്രായേലിന്റെ വാദത്തെ ബൈഡന്‍ പിന്തുണച്ചതായി തോന്നുന്നു.

''ഞാന്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍, ഇത് മറ്റ് ടീമാണ് ചെയ്തതെന്ന് തോന്നുന്നു, നിങ്ങളല്ല.'' എന്നാല്‍ അവിടെ ധാരാളം ആളുകള്‍ ഉണ്ട്, സ്ഫോടനത്തിന് കാരണമായത് എന്താണെന്ന് ഉറപ്പില്ല, 'ലോകം മുഴുവന്‍ രോഷാകുലരാണ്, എന്നാല്‍ ഈ രോഷം ഇസ്രായേലിന് നേരെയല്ല, തീവ്രവാദികള്‍ക്ക് നേരെയാണ്,' ബൈഡന്‍ നെതന്യാഹുവിനോട് പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച അറബ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ ജോര്‍ദാന്‍ സന്ദര്‍ശിച്ചെങ്കിലും ആശുപത്രി സ്ഫോടനത്തെ തുടര്‍ന്ന് ഉച്ചകോടി റദ്ദാക്കി.ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെ (ഒഐസി) അടിയന്തര യോഗം സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കുകയാണെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി അറിയിച്ചു.)

Advertisment

ഗാസയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു. ''ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയിലെ ദാരുണമായ ജീവഹാനിയില്‍ അഗാധമായ ഞെട്ടല്‍. ഇരകളുടെ കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം, പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നതായും മോദി എക്‌സില്‍ കുറിച്ചു.

'നിലവിലുള്ള സംഘര്‍ഷത്തിലെ സാധാരണക്കാരുടെ മരണങ്ങള്‍ ഗൗരവമേറിയതും തുടരുന്നതുമായ ആശങ്കയാണ്. ആക്രമണത്തിന് ഉള്‍പ്പെട്ടവര്‍ ഇതിന് ഉത്തരവാദികളായിരിക്കണം, ''എക്‌സിലെ പോസ്റ്റില്‍ മോദി പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കാന്‍ സാര്‍വത്രിക ബാധ്യതയുണ്ടെന്നും ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും പോരാടാനുള്ള ആഗോള ഉത്തരവാദിത്തമുണ്ടെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി നേരത്തെ പറഞ്ഞതിന് പിന്നാലെയാണ് മോദിയുടെ പ്രസ്താവന. ഇറാന്‍, ജോര്‍ദാന്‍, തുര്‍ക്കി, ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ആക്രമണത്തെ അപലപിച്ചപ്പോള്‍, സ്‌ഫോടനത്തിന് ഉത്തരവാദി പലസ്തീന്‍ ഇസ്ലാമിക് ജിഹാദാണെന്ന് സൂചിപ്പിക്കുന്ന അധിക തെളിവുകള്‍ ഇസ്രായേല്‍ അവതരിപ്പിച്ചു.

Israel Palestine Issues

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: