മുംബൈ: നിങ്ങള്‍ ഏറെ നാളത്തെ മോഹത്തിന് ശേഷം വാങ്ങിയ റോള്‍സ് റോയ്സ് കാര്‍ ആദ്യ ഓട്ടത്തില്‍ തന്നെ ഇടിച്ച് തകരുന്ന കാഴ്ച്ചയൊന്ന് മനസ്സില്‍ കണ്ടു നോക്കാമോ? ഹൃദയഭേദകം തന്നെ ആയിരിക്കും അല്ലേ, ഇത് തന്നെയാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്നത്. ജുഹൂവിലാണ് ആദ്യ ഡ്രൈവിംഗില്‍ തന്നെ ആഡംബര കാര്‍ ഇടിച്ച് തകര്‍ന്നത്.
റോള്‍സ് റോയ്സ് ഗോസ്റ്റ് വാഹനത്തിലെ ആദ്യ യാത്രയാണ് അക്ഷരാര്‍ത്ഥത്തില്‍ ദുസ്വപ്നമായി മാറിയതെന്ന് ഇന്ത്യാ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിയന്ത്രണം വിട്ട വാഹനം റോഡരികിലെ തൂണിലാണ് ഇടിച്ച് തകര്‍ന്നത്. വാഹനത്തിന് പോണ്ടിച്ചേരിയില്‍ നിന്നുളള താത്കാലിക രജിസ്ട്രേഷനാണുളളത്. റോള്‍സ് റോയ്സിന്റെ മുന്‍ഭാഗത്തിന് സാരമായി തന്നെ കേടുപാട് പറ്റിയിട്ടുണ്ട്. വാഹനത്തിന്റെ ഡ്രൈവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
7 കോടിയോളം രൂപ വിലയുളള വാഹനമാണിത്. അപകടം ഉണ്ടായ ഉടനെ പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വാഹനം ട്രക്കിന് പിന്നില്‍ കയറ്റിയാണ് കൊണ്ടു പോയത്.