സോള്‍: അഴിമതിക്കേസില്‍ ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂൻഹൈയെ അറസ്റ്റ് ചെയ്തു. അഴിമതി, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്തുകൊണ്ടു പോവുന്നതിനിടെ ഇവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ നിരവധി പ്രവര്‍ത്തകര്‍ വീടിനു മുമ്പിലുണ്ടായിരുന്നു. ഇവരെ പ്രോസിക്യൂഷന് ഹാജരാക്കുന്നതിന്റെ മുന്നോടിയായി 1,20,000 പേജുള്ള രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഗ്യൂൻഹൈയെ അറസ്റ്റു ചെയ്യാനുള്ള വാറന്‍റിനു പ്രോസിക്യൂട്ടർമാർ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇത് കോടതി അംഗീകരിച്ചതോടെയാണ് അറസ്റ്റ്.

അ​​​ധി​​​കാ​​​ര ദു​​​ർ​​​വി​​​നി​​​യോ​​​ഗം, കൈ​​​ക്കൂ​​​ലി, സ​​​ർ​​​ക്കാ​​​ർ ര​​​ഹ​​​സ്യ​​​ങ്ങ​​​ളു​​​ടെ ചോ​​​ർ​​​ത്ത​​​ൽ തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് പാ​​​ർ​​​ക്കി​​​നെ​​​തി​​​രേ​​​യു​​​ള്ള​​​ത്. അ​​​ടു​​​ത്ത സു​​​ഹൃ​​​ത്താ​​​യ ചോ​​​യി സൂ​​​ൺ​​​സി​​​ൽ വ​​​ൻ​​​കി​​​ട ക​​​ന്പ​​​നി​​​ക​​​ളി​​​ൽ​​​നി​​​ന്നു സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തി സ്വ​​​ന്തം ക​​​ന്പ​​​നി​​​ക​​​ളി​​​ലേ​​​ക്കു പ​​​ണ​​​മൊ​​​ഴു​​​ക്കി​​​യ​​​താ​​​ണ് പാ​​​ർ​​​ക്കി​​​നു വി​​​ന​​​യാ​​​യ​​​ത്. കുറ്റങ്ങള്‍ ചേര്‍ത്ത് ഉടന്‍ അറസ്റ്റ് ചെയ്യാനാണ് സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് കോടതി ഉത്തരവിട്ടത്. മെയ് ഒന്‍പതിനാണ് പുതിയ പ്രസിഡന്റിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ