ന്യൂഡൽഹി: ഹിന്ദു വിവാഹ നിയമപ്രകാരം സ്വവര്‍ഗ വിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിൽ എതിർപ്പ് പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ. സ്വവര്‍ഗ വിവാഹം നമ്മുടെ സംസ്കാരത്തിലോ നിയമത്തിലോ ഇല്ലാത്തതാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലൻ എന്നിവർ അടങ്ങിയ രണ്ടംഗ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

“നമ്മുടെ നിയമവും സമൂഹവും മൂല്യങ്ങളും ഇത്തരം വിവാഹത്തെ അംഗീകരിക്കുന്നില്ല. ഇത് സ്വവർഗ്ഗ ദമ്പതികൾക്കിടയിലുള്ള ഒരു സംസ്‌കാരമാണ്,” ഡൽഹി ഹൈക്കോടതിയിൽ മേത്ത പറഞ്ഞു. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി സ്വവർഗാനുരാഗത്തെ ക്രിമിനൽ കുറ്റമല്ലാതാക്കുന്നതേയുള്ളൂ എന്നും മേത്ത കൂട്ടിച്ചേർത്തു.

Read More: ചൈന എന്തു വിവരങ്ങളാണ് ശേഖരിക്കുന്നത്? ഇന്ത്യയുടെ ആശങ്ക എന്തിന്?

സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഐ.പി.സി 370 സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് റദ്ദാക്കിയിരുന്നു. എങ്കിലും സ്വവര്‍ഗ വിവാഹം നിയമപരമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് വിവിധ വ്യക്തികളും സംഘടനകളുമാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. രജിസ്ട്രേഷൻ നിരസിക്കുന്നത് സമത്വത്തിനുള്ള അവകാശവും ജീവിക്കാനുള്ള അവകാശവും ലംഘിക്കുന്നതാണെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി ഒക്ടോബറിലേക്ക് മാറ്റി.

Read More: ‘Our values don’t recognise same-sex marriage’: Centre tells Delhi HC

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook