ലോസാഞ്ചലസ്: 94-ാമത് അക്കാദമി അവാര്‍ഡ് വിതരണം പുരോഗമിക്കുന്നു. മികച്ച നടനുള്ള പുരസ്കാരം വില്‍ സ്മിത്തിന് ലഭിച്ചു. വില്‍ സ്മിത്തിന്റെ ആദ്യത്തെ ഓസ്കാറാണിത്. കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ടെന്നിസ് ഇതിഹാസങ്ങളായ വില്യംസ് സഹോദരിമാരുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് കിങ് റിച്ചാര്‍ഡ്. ഇരുവരുടേയും പിതാവിന്റെ വേഷത്തിലാണ് വില്‍ സ്മിത്ത് എത്തിയത്.
മികച്ച നടിക്കുള്ള പുരസ്കാരം ജെസിക്ക ചസ്റ്റെയ്ൻ. ദ് ഐസ് ഓഫ് ടാമി ഫെയ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാര്‍ഡ്. മികച്ച സംവിധാനത്തിനുള്ള ഓസ്കര്‍ ജെയിന്‍ കാംപിയോണിന് ലഭിച്ചു. ദി പവര്‍ ഓഫ് ദി ഡോഗ് എന്ന ചിത്രത്തിനാണ് പുരസ്കാരം. മികച്ച ചിത്രമായി ‘കോഡ’ തിരഞ്ഞെടുക്കപ്പെട്ടു. സിയാന്‍ ഹെദറാണ് കോഡ സംവിധാനം ചെയ്തത്.
ഓസ്കര്‍ വേദിയില്‍ ഡ്യൂണ്‍ എന്ന ചിത്രമാണ് ഇതുവരെ ഏറ്റവും അധികം പുരസ്കാരങ്ങള്‍ ലഭിച്ചത്. എഡിറ്റിങ്, ഒറിജിനല്‍ സ്കോര്‍, ശബ്ദലേഖനം, പ്രൊഡക്ഷന്‍ ഡിസൈന്‍, വിഷ്വല്‍ എഫെക്ട്, ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിലാണ് ഡ്യൂണിന് പുരസ്കാരം ലഭിച്ചത്.
വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് അരിയാന ഡെബോസിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചു. ട്രോയ് കോട്സർ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. കോഡയിലെ പ്രകടനമാണ് ട്രോയിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഓസ്കർ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് അദ്ദേഹം.
ഹാവിയർ ബാർഡെം (‘ബീയിങ് റിക്കാർഡോസ്’), ബെനഡിക്റ്റ് കുംബർബാച്ച് ( ‘ദ പവർ ഓഫ് ഡോഗ്’), ആൻഡ്രൂ ഗാർഫീൽഡ് (ടിക്ക്, ടിക്ക്…ബൂം) വിൽ സ്‍മിത്ത് (കിങ്ങ് റിച്ചാർഡ്), ഡെൻസൽ വാഷിംഗ്‍ടൺ (ടദ ട്രാജഡി ഓഫ് മാക്ബത്ത്’) എന്നിവരാണ് മികച്ച നടനുള്ള ഓസ്കറിനായി മത്സരിക്കുന്നത്.
‘ബെൽഫാസ്റ്റ്’, ‘സിഒഡിഎ’, ‘ഡോണ്ട് ലുക്ക് അപ്പ്’, ‘ഡ്രൈവ് മൈ കാർ’, ‘ഡ്യൂൺ’, ‘കിങ് റിച്ചാർഡ്’, ‘ലൈക്കോറൈസ് പിസ്സ’, ‘നൈറ്റ്മെയർ അലി’, ‘ദ പവർ ഓഫ് ഡോഗ്’, ‘വെസ്റ്റ് സൈഡ് സ്റ്റോറി’ എന്നിവയാണ് മികച്ച ചിത്രത്തിനുള്ള പട്ടികയിലുള്ളത്.
മറ്റു പുരസ്കാരങ്ങൾ
- മികച്ച ചിത്രം: ‘കോഡ’
- മികച്ച നടന്‍: വില്‍ സ്മിത്ത് (കിങ് റിച്ചാര്‍ഡ്)
- മികച്ച നടി: ജെസിക്ക ചസ്റ്റെയ്ൻ (ദി ഐസ് ഓഫ് ടാമി ഫെയ്)
- മികച്ച സംവിധാനം: ജെയിന്‍ കാംപിയോണ്‍ (ദി പവര്‍ ഓഫ് ദി ഡോഗ്)
- മികച്ച ഒറിജിനൽ സ്കോർ: ഹാൻസ് സിമ്മെർ (ഡ്യൂൺ)
- മികച്ച യഥാർഥ തിരക്കഥ: കെന്നെത്ത് ബ്രാണാ (ബെൽഫാസ്റ്റ്)
- മികച്ച അവലംബിത തിരക്കഥ: ഷാൻ ഹേഡെർ (കോഡ)
- മികച്ച കോസ്റ്റ്യൂം ഡിസൈൻ: ജെന്നി ബീവൻ (ക്രുവല്ല)
- മികച്ച ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം: ദ് ലോങ് ഗുഡ്ബൈ
- മികച്ച വിദേശ ഭാഷ ചിത്രം: ഡ്രൈവ് മൈ കാർ (ജപ്പാൻ)
- മികച്ച സഹനടൻ: ട്രോയ് കോട്സർ (കോഡ)
- മികച്ച വിഷ്വല്‍ എഫക്ട്: പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍ (ഡ്യൂണ്‍)
- മികച്ച ഛായാഗ്രഹണം: ഗ്രെയ്ഗ് ഫ്രേസെർ (ഡ്യൂൺ)
- മികച്ച അനിമേഷൻ ചിത്രം: എൻകണ്ടോ