scorecardresearch

ഭാനു അത്തയ്യ: വിടപറഞ്ഞത് ഇന്ത്യയ്ക്ക് ഓസ്കർ തിളക്കം നൽകിയ വസ്ത്രാലങ്കാരക

1982ൽ പുറത്തിറങ്ങിയ 'ഗാന്ധി' എന്ന ചിത്രത്തിലൂടെയായിരുന്നു ഭാനു അത്തയ്യ ഓസ്കാർ കരസ്ഥമാക്കിയത്

1982ൽ പുറത്തിറങ്ങിയ 'ഗാന്ധി' എന്ന ചിത്രത്തിലൂടെയായിരുന്നു ഭാനു അത്തയ്യ ഓസ്കാർ കരസ്ഥമാക്കിയത്

author-image
WebDesk
New Update
Bhanu Athaiya, Bhanu Athaiya dead, Bhanu Athaiya death, Bhanu Athaiya oscar, oscar Bhanu Athaiya, Bhanu Athaiya movies, ഭാനു അത്തയ്യ, ഭാനു അഥയ്യ

മുംബൈ: ഫാഷൻ ഡിസൈനിങ് പഠിക്കാതെ അത്തയ്യ കോസ്റ്റ്യൂം ഡിസൈനിങ്ങിലെ  ഓസ്കാർ നേട്ടം കരസ്ഥമാക്കിയ പ്രതിഭയായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച ഭാനു അത്തയ്യ. ഇന്ത്യയുടെ ആദ്യ ഓസ്കാർ ജേതാവായ ഭാനു അത്തയ്യ. 91 വയസിലാണ് അന്തരിച്ചത്.  1982ൽ പുറത്തിറങ്ങിയ ഗാന്ധി എന്ന ചിത്രത്തിലൂടെയാണ് ഭാനു അത്തയ്യ ഓസ്കാർ നേടിയത്.

Advertisment

കഴിഞ്ഞ മൂന്ന് വർഷമായി, ശരീരം തളർന്ന് കിടപ്പിലായിരുന്നു ഭാനു അത്തയ്യ. എട്ട് വർഷം മുമ്പ് തലച്ചോറിൽ ട്യൂമർ കണ്ടെത്തിയിരുന്നു. ദക്ഷിണ മുംബൈയിലെ ചന്ദൻവാടി ശ്മശാനത്തിലാണ് ഭാനു അത്തയ്യയുടെ അന്ത്യകർമങ്ങൾ നടന്നത്.

Read more: മൂന്ന് പെണ്ണുങ്ങൾ ചേർന്ന് ഇന്ത്യയിലേക്ക് ആദ്യമായി ഓസ്കാർ എത്തിച്ചതിന്റെ കഥ

സിഐഡി, പ്യാസ, കഗാസ് കെ ഫൂൾ, വക്ത്, അർസൂ, അമ്രപാലി, സൂരജ്, അനിത, മിലൻ, രാത് ഓർ ദിൻ, ഷിക്കാർ, ഗൈഡ്, സത്യം ശിവം സുന്ദരം, തേസ്‌രി മൻസിൽ, മേരാ സായ, അഭിനേത്രി, ജോണി മേരാ നാമ്, ഗീത മേര നാമ്, അബ്ദുല്ല, കർസ്, ഏക് തുജെ കെ ലിയേ, റസിയ സുൽത്താൻ, നിക്കാഹ്, അഗ്നിപാത്ത്, അജൂബ, 1942 - എ ലവ് സ്റ്റോറി തുടങ്ങി നിരവധി ബോളിവുഡ് ചലച്ചിത്രങ്ങൾക്ക് ഭാനു അത്തയ്യ വസ്ത്രാലങ്കാരം നിർവ്വഹിച്ചു.

Advertisment

അമ്രപാലിയിൽ വൈജയന്തിമാല, ഗൈഡിൽ വഹീദ റഹ്മാൻ, സത്യം ശിവം സുന്ദരത്തിൽ സീനത്ത് അമാൻ എന്നിവർക്ക് ഭാനു അത്തയ്യ നൽകിയ ഡിസൈനുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

1929 ഏപ്രിൽ 28 ന്‌ കോലാപ്പൂരിലാണ്‌ ഭാനു അത്തയ്യ ജനിച്ചത്‌. ഫാഷൻ ഡിസൈനിങ് പഠിക്കാതെയാണ് അത്തയ്യ കോസ്റ്റ്യൂം ഡിസൈൻ എന്ന മേഖലയിലെത്തിയത്. “എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്നെത്തന്നെ പ്രകടിപ്പിക്കാനും എന്റെ ഭാവനയെ പരിപോഷിപ്പിക്കാനുമുള്ള ഒരു മാർഗമാണ്. ഒരു ബൊട്ടീക്ക് തുറക്കുന്നതുപോലെയുള്ള മറ്റെന്തെങ്കിലും ചെയ്യേണ്ടതിന്റെ ആവശ്യകത എനിക്കുണ്ടായില്ല. മുൻനിര താരങ്ങൾ എന്നെ നേരിട്ട് സമീപിച്ച് സിനിമാ നിർമ്മാതാക്കൾക്ക് ശുപാർശ ചെയ്യാൻ തുടങ്ങി. നർഗീസ് എന്റെ ഡിസൈനുകൾ ഇഷ്ടപ്പെട്ടു. ” ഇന്ത്യൻ എക്സ്‌പ്രസിനു നൽകിയ അഭിമുഖത്തിൽ ഒരിക്കൽ ഭാനു അത്തയ്യ പറഞ്ഞതിങ്ങനെ.

Read in English: Oscar-winning costume designer Bhanu Athaiya passes away

Death Bollywood Oscar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: