വാഷിങ്ടണ്‍: അല്‍ ഖ്വയ്ദ നേതാവും ഒസാമ ബിന്‍ലാദന്റെ മകനുമായ ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതായി അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍ അതിർത്തി മേഖലയില്‍ അമേരിക്ക നടത്തിയ ഓപ്പറേഷനിലാണ് ഹംസ കൊല്ലപ്പെട്ടത്.

ഹംസ കൊല്ലപ്പെട്ടതായി കഴിഞ്ഞ മാസം അവസാനം മുതല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സ്ഥിരീകരണം ലഭ്യമായിരുന്നില്ല. 30 വയസുണ്ടെന്ന് കരുതപ്പെടുന്ന ഹംസ സൗദി അറേബ്യയിലെ ജിദ്ദയിലാണ് ജനിച്ചത്.

ഓഗസ്റ്റില്‍ ഹംസ അമേരിക്കയ്ക്ക് ഭീഷണിയായിരുന്നുവെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഹംസയുടെ മരണത്തെ കുറിച്ച് യാതൊരു പ്രതികരണവും ട്രംപ് നടത്തിയിരുന്നില്ല. നേരത്തെ, ട്രംപ് ഭരണത്തിന്റെ ആദ്യ രണ്ട് വര്‍ഷത്തിനിടെ തന്നെ ഹംസ കൊല്ലപ്പെട്ടതായി ചില ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഹംസ അല്‍ ഖ്വയ്ദ ഭീകരസംഘടനയുടെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നതായി യുഎസ് ആഭ്യന്തരമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ നേതാവ് അല്‍ സവാഹിരിയുടെ തൊട്ടുതാഴെയാണ് സ്ഥാനമെന്നായിരുന്നു റിപ്പോര്‍ട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook