scorecardresearch

ഒസാമ ബിൻ ലാദന്റെ മകൻ ഹംസ മരിച്ചതായി റിപ്പോർട്ടുകൾ

ഹംസ ബിൻ ലാദൻ എവിടെ, എപ്പോൾ മരിച്ചുവെന്നോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ മരണത്തിൽ യുഎസിന് പങ്കുണ്ടോയെന്നോ സ്ഥിരീകരിച്ചിട്ടില്ല

ഹംസ ബിൻ ലാദൻ എവിടെ, എപ്പോൾ മരിച്ചുവെന്നോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ മരണത്തിൽ യുഎസിന് പങ്കുണ്ടോയെന്നോ സ്ഥിരീകരിച്ചിട്ടില്ല

author-image
WebDesk
New Update
Osama bin laden, ഒസാമ ബിൻ ലാദൻ, Hamza bin Laden, ഹംസ ബിൻ ലാദൻ, അഫ്ഗാനിസ്ഥാൻ, അൽ ഖ്വയ്ദ, terror group, ഭീകര സംഘടന, Hamza bin ladan is dead, ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടു, iemalayalam, ഐഇ മലയാളം

വാഷിങ്ടണ്‍: കൊല്ലപ്പെട്ട അല്‍ ഖ്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ ഹംസ ബിൻ ലാദൻ മരിച്ചുവെന്ന് അമേരിക്കൻ മാധ്യമമായ എൻ‌ബി‌സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അധികൃതരെ ഉദ്ധരിച്ചാണ് മാധ്യമങ്ൾ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ മരണം നടന്ന സ്ഥലത്തെ കുറിച്ചോ തിയതിയെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Advertisment

അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദന്റെ മകനും പിൻഗാമിയുമായ ഹംസ മരിച്ചതായി അമേരിക്കൻ ഏജൻസികൾ രഹസ്യാന്വേഷണം നടത്തിയതായി മൂന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാർത്ത നൽകിയിരിക്കുന്നത്. ഹംസയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പത്തുലക്ഷം ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് അമേരിക്കയുടെ ആഭ്യന്തരവകുപ്പ് ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.

അദ്ദേഹത്തിന്റെ മരണം യുഎസ് സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഹംസ ബിൻ ലാദൻ എവിടെ, എപ്പോൾ മരിച്ചുവെന്നോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ മരണത്തിൽ യുഎസിന് പങ്കുണ്ടോയെന്നോ മൂന്ന് ഉദ്യോഗസ്ഥരും വിവരങ്ങൾ നൽകിയിട്ടില്ലെന്ന് എൻ‌ബി‌സി റിപ്പോർട്ട് ചെയ്യുന്നു.

Advertisment

ഹംസയുടെ അവസാനത്തെ പൊതുപ്രസ്താവന 2018ലാണ് പുറത്തുവന്നത്. അല്‍ ഖ്വയ്ദയുടെ മാധ്യമവിഭാഗമാണ് ഇത് പുറത്തുവിട്ടത്. പ്രസ്താവനയിൽ ഹംസ ബിൻ ലാദൻ സൗദി അറേബ്യയെ ഭീഷണിപ്പെടുത്തുകയും അറേബ്യൻ ഉപദ്വീപിലെ ജനങ്ങളോട് കലാപം നടത്താൻ ആഹ്വാനം നടത്തുകയും ചെയ്യുന്നുണ്ട്.

സെപ്റ്റംബർ 11 അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ ഹംസ ബിൻ ലാദനും പങ്കുള്ളതായി അന്താരാഷ്ട്ര സംഘടനകൾ പറയുന്നു. 2011ലാണ് അമേരിക്കന്‍ സേന ഒസാമ ബിന്‍ ലാദനെ പിടികൂടി വധിക്കുന്നത്. പാകിസ്താനിലെ അബൊട്ടാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്ന ലാദനെ സൈനിക നടപടിയിലൂടെയാണ് അമേരിക്ക പിടികൂടിയത്. ഹംസയുടെ സഹോദരൻ ഖാലിദിനേയും അമേരിക്ക വധിച്ചിരുന്നു.

അബോട്ടാബാദ് വളപ്പിൽ താമസിച്ചിരുന്ന ബിൻ ലാദന്റെ മൂന്ന് ഭാര്യമാരിൽ ഒരാളായ സൗദി അറേബ്യയിലെ ഖൈരിയ സബാറിന്റെ മകനാണ് ഹംസ (29). ഒബാമ ബിൻ ലാദന്റെ ഭാര്യമാർക്കായി പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി അബോട്ടാബാദ് കോമ്പൗണ്ടിൽ നടത്തിയ റെയ്ഡിൽ ഹംസയെ മാത്രമാണ് കാണ്ടുകിട്ടാതിരുന്നത്. കൊല്ലപ്പെട്ടവരിലോ പരുക്കേറ്റവരിലോ ഹംസ ഉണ്ടായിരുന്നില്ല ഒസാമയുടെ ഇരുപതുമക്കളില്‍ പതിനഞ്ചാമനായാരുന്നു ഹംസ. പിതാവിനൊപ്പം അല്‍ ഖ്വയ്ദയുടെ പ്രചാരണ വീഡിയോകളില്‍ ഹംസയും പ്രത്യക്ഷപ്പെട്ടിരുന്നു.

റെയ്ഡിൽ കണ്ടുകെട്ടിയ കത്തിൽ ബിൻ ലാദൻ തന്റെ "ചീഫ് ഓഫ് സ്റ്റാഫ്" ആതിയ അബ്ദുൽ റഹ്മാനെ അഭിസംബോധന ചെയ്തുകൊണ്ട് റെയ്ഡിനിടെ ഹംസ പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. അബോട്ടാബാദിലും ഹംസ ഇല്ലായിരുന്നു. 2009 ലെ യുഎസ് ഡ്രോൺ ആക്രമണത്തിൽ ഹംസയുടെ ജ്യേഷ്ഠൻ സാദിന്റെ മരണത്തെത്തുടർന്ന് ഒസാമ ഹംസയെ തന്റെ അവകാശിയാക്കി മാറ്റുകയാണെന്ന് കോമ്പൗണ്ടിൽ നിന്നുള്ള കത്തുകൾ സ്ഥിരീകരിച്ചിരുന്നു.

Osama Bin Laden Afghanistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: