കാബുള്‍:അമേരിക്ക അഫ്‌ഗാനിസ്ഥാനെ ആയുധ പരീക്ഷണശാലയാക്കുകയാനെന്നു മുന്‍ അഫ്‌ഗാനിസ്ഥാൻ പ്രസിഡന്‍റ് ഹമീദ് കര്‍സായി. കഴിഞ്ഞയാഴ്ച്ച അഫ്‌ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ ബോംബ്‌ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കർസായിയുടെ അഭിപ്രായപ്രകടനം.

മദര്‍ ഓഫ് ഓള്‍ ബോംബ്‌സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന, ജിബിയു-43 മാസീവ് ഓർഡൻസ് എയര്‍ ബ്ലാസ്റ്റ് (എം ഒ എ ബി) എന്ന ബോംബ്‌ ആണ് അമേരിക്ക അഫ്‌ഗാനിസ്ഥാനിൽ പ്രയോഗിച്ചത്. 21,000 പൗണ്ട് തൂക്കവും മുപ്പതു മീറ്റര്‍ നീളവുമുള്ള എം ഒ എ ബി, ലോകത്തിന്നേവരെ നിര്‍മിച്ചതില്‍ ഏറ്റവും അപകടശേഷി കൂടിയ ആണവേതര ബോംബ്‌ ആണ്. അഫ്‌ഗാനിസ്ഥാനിലെ സംഗര്‍ഹാര്‍ പ്രവിശ്യയിലെ അചിന്‍ ജില്ലയിലാണ് ബോംബ്‌ ആക്രമണം നടത്തിയത്. ആക്രമണം ഐഎസിനെ ലക്ഷ്യം വെച്ചാണ് എന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. എന്നാല്‍ ബോംബ്‌ 95 ഓളം അഫ്‌ഗാനിസ്ഥാൻ പൗരന്മാരെ കൊന്നൊടുക്കി എന്നാണ് അഫ്‌ഗാൻ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. “അഫ്‌ഗാൻ ജനതയുടെ മേലുള്ള അത്യന്തം പൈശാചികകൃത്യം ആണ് അമേരിക്കയുടെ നടപടി” എന്നും  മുന്‍ പ്രസിഡണ്ട് ഹമീദ് കര്‍സായി പറഞ്ഞു.

തിങ്കളാഴ്ച, അസോസിയേറ്റഡ് പ്രസ്സിനു നല്‍കിയ അഭിമുഖത്തിലാണ് ഹമീദ് കര്‍സായി അമേരിക്കക്കെ
തിരായി ആഞ്ഞടിച്ചത്. ഇത്തരം “അതിവിനാശകാരിയായ ആയുധപ്രയോഗം, അഫ്‌ഗാനിസ്ഥാനോട് അമേരിക്കകാണിക്കുന്നത്  മര്യാദകേടാണ് ” എന്നും കര്‍സായി അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ