scorecardresearch

ദേശീയ മ്യൂസിയം വര്‍ഷാവസാനത്തോടെ അടച്ചുപൂട്ടും; പുതിയ മ്യൂസിയം 2025ല്‍

ജന്‍പഥില്‍ നിലവിലുള്ള കെട്ടിടം ഈ വര്‍ഷം അവസാനത്തോടെ ഒഴിപ്പിക്കാന്‍ ദേശീയ മ്യൂസിയം ഉദ്യോഗസ്ഥരോട് സാംസ്‌കാരിക മന്ത്രാലയം ആവശ്യപ്പെട്ടതായാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്

ജന്‍പഥില്‍ നിലവിലുള്ള കെട്ടിടം ഈ വര്‍ഷം അവസാനത്തോടെ ഒഴിപ്പിക്കാന്‍ ദേശീയ മ്യൂസിയം ഉദ്യോഗസ്ഥരോട് സാംസ്‌കാരിക മന്ത്രാലയം ആവശ്യപ്പെട്ടതായാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്

author-image
Shyamlal Yadav
New Update
National Museum

ദേശീയ മ്യൂസിയം ഈ വര്‍ഷാവസാനത്തോടെ അടച്ചുപൂട്ടം; പുതിയ മ്യൂസിയം 2025ല്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രം പറയുന്ന ദേശീയ മ്യൂസിയം ഈ വര്‍ഷാവസാനത്തോടെ അടച്ചുപൂട്ടിയേക്കും. 2024 മാര്‍ച്ചില്‍ കെട്ടിടം പൊളിക്കാനും സാധ്യതയുണ്ട്. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് നോര്‍ത്ത്, സൗത്ത് ബ്ലോക്കില്‍ ഒരുങ്ങുന്ന യുഗേ യുഗീന്‍ ഭാരത് നാഷണല്‍ മ്യൂസിയം എന്നു പേരിട്ടിരിക്കുന്ന പുതിയ മ്യൂസിയം പകരമാകും. 2025 മാര്‍ച്ചില്‍ സാംസ്‌കാരിക മന്ത്രാലയം ഇതേറ്റടുക്കും.

Advertisment

ജന്‍പഥില്‍ നിലവിലുള്ള കെട്ടിടം ഈ വര്‍ഷം അവസാനത്തോടെ ഒഴിപ്പിക്കാന്‍ ദേശീയ മ്യൂസിയം ഉദ്യോഗസ്ഥരോട് സാംസ്‌കാരിക മന്ത്രാലയം ആവശ്യപ്പെട്ടതായാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്. ഈ സമയപരിധിയില്‍ ഗവേഷകര്‍ക്ക് മ്യൂസിയത്തില്‍ പ്രവേശനം ഉണ്ടാകില്ല. 2.10 ലക്ഷത്തിലധികം പുരാവസ്തുക്കളുടെ ശേഖരത്തിന്റെ ഏകദേശം 10 ശതമാനവും ഈ മ്യൂസിയത്തിലാണ്. അടുത്ത വര്‍ഷം മാര്‍ച്ചോടെ കെട്ടിടം പൊളിക്കും. ഈ വര്‍ഷം അവസാനത്തോടെ കെട്ടിടം ഒഴിയണമെന്ന് മ്യൂസിയം അധികൃതരോട് പറഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

സെപ്തംബര്‍ 2 ന് സാംസ്‌കാരിക മന്ത്രാലയം സെക്രട്ടറി ഗോവിന്ദ് മോഹന്റെ ഓഫീസില്‍ മ്യൂസിയം അധികൃതരുമായി നടത്തിയ യോഗത്തില്‍, 'പുരാവസ്തു ശേഖരണങ്ങള്‍ക്കും മ്യൂസിയത്തിലെ നിലവിലുള്ള ജീവനക്കാര്‍ക്കും അനുയോജ്യമായ സ്ഥലം കണ്ടെത്തേണ്ടതുണ്ടെന്ന് തീരുമാനിച്ചു. ഇതിനായി ഒരു സ്‌പേസ് കണ്‍സള്‍ട്ടന്റ് അല്ലെങ്കില്‍ ഒരു സ്‌പേസ് അസസ്‌മെന്റ് കമ്പനിയെ നിയമിക്കണമെന്നും നിര്‍ദേശമുണ്ടായി. ഗോവിന്ദ് മോഹനെ കൂടാതെ സാംസ്‌കാരിക മന്ത്രാലയത്തിലെ നാല് ഉദ്യോഗസ്ഥരും നാഷണല്‍ മ്യൂസിയം ഡയറക്ടര്‍ ജനറല്‍ ബി ആര്‍ മണി ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. വിഷയത്തില്‍ ഇന്ത്യന്‍ എക്സ്പ്രസ് ബന്ധപ്പെട്ടപ്പോള്‍ ബി ആര്‍ മണി പ്രതികരിച്ചില്ല. ഗോവിന്ദ് മോഹന് അയച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ല.

മ്യൂസിയം മാറ്റുന്നതിനുള്ള മാര്‍ഗരേഖയും ആശയവും എത്രയും വേഗം തയ്യാറാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മ്യൂസിയത്തിലെ വസ്തുക്കള്‍ സൂക്ഷിക്കുന്നതിനും നിലവിലുള്ള മ്യൂസിയം ജീവനക്കാര്‍ക്കുമായി അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് അവര്‍ പറഞ്ഞു.

Advertisment

മ്യൂസിയം പുരാവസ്തുക്കള്‍ മാറ്റുന്നത് ഗൗരവമേറിയ കാര്യമാണ്. സാംസ്‌കാരിക മന്ത്രാലയത്തിന്റെ 2014 സെപ്തംബര്‍ 15-ന് ഒരു പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശമുണ്ട്: 'മ്യൂസിയം വസ്തുക്കള്‍ മാറ്റുന്നതും കൊണ്ടുപോകുന്നതും ഈ മേഖലയിലെ പ്രൊഫഷണലായ വിദഗ്ദ്ധരായ ആളുകളാണ്, അല്ലാതെ അവിദഗ്ധരായ ആളുകളല്ല, മാറ്റുന്നതിന് മുമ്പ് വിശദമായ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്യണം. പുരാവസ്തുക്കര്‍ നീക്കാന്‍ അനുയോജ്യമാണോ അല്ലയോ എന്ന് പരിപാലന ഉദ്യോഗസ്ഥരോട് നിന്ന് രേഖാമൂലം വ്യക്തമായ അഭിപ്രായം ലഭിച്ചതിന് ശേഷം തയ്യാറാക്കും.

ദേശീയ മ്യൂസിയത്തില്‍ ചരിത്രാതീത കാലഘട്ടം മുതല്‍ സമകാലിക കാലഘട്ടം വരെയുള്ള പുരാവസ്തുക്കളുണ്ട്. 5,000 വര്‍ഷത്തെ ഇന്ത്യന്‍ കലയെയും കരകൗശലത്തെയും ഉള്‍ക്കൊളളുന്നു. ലണ്ടനിലെ ബര്‍ലിംഗ്ടണ്‍ ഹൗസില്‍ പ്രദര്‍ശിപ്പിച്ച പുരാവസ്തുക്കള്‍ ഉപയോഗിച്ച്
1949 ഓഗസ്റ്റ് 15 ന് രാഷ്ട്രപതി ഭവനിലവണ് സ്ഥാപിതമായത്. ജന്‍പഥിലെ ഇന്നത്തെ കെട്ടിടം 1960 ഡിസംബര്‍ 18 നാണ് തുറന്നത്.

Museum India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: