scorecardresearch
Latest News

‘സർക്കാരിന് വേണ്ടത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം’: സിലബസ് മാറ്റത്തിനെതിരെ പ്രതിപക്ഷം

“ജനാധിപത്യത്തെ ഇല്ലാതാക്കുന്നതിനുള്ള ആദ്യപടി, ഫെഡറലിസത്തെക്കുറിച്ച് അറിയാതെ ഇന്ത്യൻ ഭരണഘടനയെ എങ്ങിനെ മനസ്സിലാക്കും”

WhatsApp University, വാട്സ്ആപ്പ് യൂണിവേഴ്സിറ്റി, Central Government, കേന്ദ്ര സർക്കാർ, Opposition, പ്രതിപക്ഷം, cbse syllabus deduction, class 11 political science syllabus deduction, syllabus reduced class 9-12, സിബിഎസ്ഇ, സിബിഎസ്ഇ സിലബസ്, സിലബസ് മാറ്റം, hrd ministry lockdown students syllabus deduct, Mamata Banerjee, Mamata Banerjee on cbse, cbse syllabus deduction, class 11 political science syllabus deduction, syllabus reduced class 9-12, hrd ministry lockdown students syllabus deduct,

ന്യൂഡൽഹി: സിബിഎസ്ഇ പാഠ്യപദ്ധതിയിൽ കേന്ദ്രസർക്കാർ വരുത്തിയ മാറ്റങ്ങൾക്കെതിരേ വിമർശനവുമായി പ്രതിപക്ഷം. കോവിഡ് -19 രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ സിബിഎസ്ഇ പാഠ്യപദ്ധതി ചുരുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി “ഫെഡറലിസം, പൗരത്വം, മതേതരത്വം” തുടങ്ങിയ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയാണ് പ്രതിപക്ഷ കക്ഷികൾ പ്രതിഷേധമുന്നയിച്ചിരിക്കുന്നത്.

11-ാം ക്ലാസിലെ അടുത്ത അധ്യയന വർഷത്തേക്കുള്ള പൊളിറ്റിക്കൽ സയൻസ് പാഠ്യപദ്ധതിയിൽ നിന്നാണ് “ഫെഡറലിസം, പൗരത്വം, മതേതരത്വം” തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച പാഠഭാഗങ്ങൾ സിബിഎസ്ഇ ഒഴിവാക്കിയത്. ഇവ സംബന്ധിച്ച പാഠഭാഗങ്ങൾ പൂർണ്ണമായും ഒഴിവാക്കിയതാണ് വിവരം.

Read More: പൗരത്വം, ദേശീയത, മതേതരത്വം: പാഠഭാഗങ്ങള്‍ ഒഴിവാക്കി സിബിഎസ്ഇ സിലിബസ്

ഇവ കൂടാതെ, ‘പ്രാദേശിക ഭരണകൂടങ്ങൾ ആവശ്യമായി വരുന്നത് എന്തു കൊണ്ട്?’, ‘ഇന്ത്യയിലെ തദ്ദേശഭരണത്തിന്റെ വളർച്ച’ എന്നിവയുൾപ്പെടെയുള്ള ഉപവിഭാഗങ്ങളും പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്നാണ് നടപടി. തീരുമാനത്തെ ശക്തമായി എതിർക്കുന്നതായി പ്രതിപക്ഷ കക്ഷികൾ വ്യക്തമാക്കി.

ശക്തമായി എതിർക്കുമെന്ന് മമത ബാനർജി

സിബിഎസ്ഇ സിലബസിൽ നിന്ന് പൗരത്വം, ഫെഡറലിസം, മതേതരത്വം, വിഭജനം തുടങ്ങിയ വിഷയങ്ങൾ സർക്കാർ ഉപേക്ഷിച്ചുവെന്നറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

“കോവിഡ് -19 പ്രതിസന്ധി ഘട്ടത്തിൽ സിബിഎസ്ഇ കോഴ്സ് കുറയ്ക്കുന്നതിന്റെ പേരിൽ പൗരത്വം, ഫെഡറലിസം, മതേതരത്വം, വിഭജനം തുടങ്ങിയ വിഷയങ്ങൾ കേന്ദ്രസർക്കാർ ഉപേക്ഷിച്ചതായി അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി, ”ബാനർജി ട്വീറ്റ് ചെയ്തു.

“ഞങ്ങൾ ഇതിനെ ശക്തമായി എതിർക്കുന്നു, ഈ സുപ്രധാന പാഠങ്ങൾ ഒരുകാരണവശാലും ഒഴിവാക്കില്ലെന്ന് ഉറപ്പുവരുത്താൻ ഇന്ത്യൻ സർക്കാരിന്റെ എച്ച്ആർഡി മന്ത്രാലയത്തോട് അഭ്യർത്ഥിക്കുന്നു,” മമത ബാനർജി കൂട്ടിച്ചേർത്തു.

ഏകപക്ഷീയം, ജനാധിപത്യ വിരുദ്ധം: ശരദ് യാദവ്

സിബിഎസ്ഇയുടെ നീക്കത്തെ പ്രതിപക്ഷ നേതാവ് ശരദ് യാദവും വിമർശിച്ചു. “കൊറോണ വൈറസ് പ്രതിസന്ധി കണക്കിലെടുത്ത് 2020-21 അധ്യയന വർഷത്തേക്കുള്ള വിദ്യാർത്ഥികൾക്കുള്ള സിലബസിലെ 30 ശതമാനം കോഴ്‌സ് കുറയ്ക്കുന്നതിനായി ചില സുപ്രധാന അധ്യായങ്ങൾ ഇല്ലാതാക്കാൻ സർക്കാർ തീരുമാനിച്ചതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇത് ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ്. രാജ്യത്തെ ജനാധിപത്യത്തെ ഇല്ലാതാക്കുന്നതിനുള്ള ആദ്യപടിയാണിതെന്ന് ഞാൻ പറയും, ”അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Read More National News: അംബേദ്‌കറുടെ മുംബെെയിലെ വീടിനു നേരെ ആക്രമണം; അന്വേഷണം പ്രഖ്യാപിച്ചു

ഫെഡറലിസത്തെക്കുറിച്ചുള്ള ഒരു അധ്യായമില്ലാതെ ഇന്ത്യൻ ഭരണഘടനയും അല്ലെങ്കിൽ സാമൂഹിക മുന്നേറ്റങ്ങൾ അറിയാതെ രാജ്യത്തിന്റെ ചരിത്രവും ഒരു വിദ്യാർത്ഥിക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയുമെന്ന് യാദവ് ചോദിച്ചു.

മന്ത്രാലയത്തിന് വേണ്ടത്‘വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി’വിദ്യാഭ്യാസം

‘വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി’ ഫോർവേഡുകളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസമാണ് മാനവവിഭവശേഷി മന്ത്രാലയം ആഗ്രഹിക്കുന്നതെന്ന് ബിഎസ്പി എംപി കൻവാർ ഡാനിഷ് അലിപറഞ്ഞു.

“മാനവ വിഭവശേഷി മന്ത്രാലയം‘ വാട്ട്‌സ്ആപ്പ് സർവകലാശാല ’അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം ആഗ്രഹിക്കുന്നു. പ്രതിസന്ധിയെ അവസരമാക്കി മാറ്റുന്നതിന്റെ ഉദാഹരണമാണോ ഇത്,” അദ്ദേഹം ചോദിച്ചു.

യുക്തി എന്തെന്ന് വിശദീകരിക്കണം: മനീഷ് സിസോദിയ

സ്‌കൂൾ പാഠ്യപദ്ധതിയിൽ നിന്ന് ചില വിഷയങ്ങൾ ഉപേക്ഷിക്കുന്നതിന്റെ യുക്തി സിബിഎസ്ഇ വിശദീകരിക്കണമെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

ചില വിഷയങ്ങൾ സിലബസിൽ നിന്ന് ഒഴിവാക്കുന്നതിന് സ്കൂളുകൾ അടച്ചതാണ് എന്നതിലും പ്രധാനപ്പെട്ട കാരണങ്ങൾ സിബിഎസ്ഇക്ക് ഉണ്ടെന്ന് പ്രതീക്ഷിക്കുന്നതായും സിസോഡിയ പറഞ്ഞു.

ശുപാർശ സിലബസ് 30 ശതമാനം കുറയ്ക്കാൻ

കോവിഡ്‌ ബാധയെ തുടര്‍ന്ന് സ്കൂളുകൾ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ ഉണ്ടായ അക്കാദമിക് നഷ്ടം പരിഹരിക്കുന്നതിനായി 9 മുതൽ 12 വരെ ക്ലാസുകളിലെ സിലബസ് 30 ശതമാനം കുറയ്ക്കണമെന്നു എച്ച്ആർഡി മന്ത്രാലയം സിബിഎസ്ഇയോട് ആവശ്യപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടവരിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ച ശേഷമാണ് തീരുമാനം. പലയിടങ്ങളില്‍ നിന്നായി 1,500 ലധികം നിർദ്ദേശങ്ങൾ ലഭിച്ചതായി മാനവ വിഭവശേഷി മന്ത്രി മന്ത്രി ട്വീറ്റിലൂടെ അറിയിച്ചിരുന്നു.

Read Here: ‘Govt wants WhatsApp university education’: Opposition hits out over CBSE syllabus change

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Oppsition on cbse syllabus citizenship nationalism secularism chapters scrapping