ന്യൂഡൽഹി: ഇ.അഹമ്മദ് എംപിയുടെ മരണം മറച്ചുവെച്ചെന്നാരോപിച്ച് പാർലമെന്റിൽ പ്രതിപക്ഷ ബഹളം. ചൊവ്വാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കുഴഞ്ഞു വീണ എംപിയെ ആർഎംഎൽ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

ബുധനാഴ്ച ബജറ്റവതരണം നടക്കുന്നതിനാൽ മരണ വാർത്ത മറച്ചുവെച്ചാന്നാരോപിച്ചാണ് പ്രതിപക്ഷം ലോക്‌സഭയിലും രാജ്യസഭയിലും ബഹളം വച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടന്നും ഇത് നീക്കണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. വിഷയത്തിൽ ചർച്ചയാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം ലോക്‌സഭയിൽ നോട്ടീസ് നൽകിയിരുന്നു. കേരളത്തിൽ നിന്നുള്ള എംപി എൻ.കെ.പ്രേമചന്ദ്രനാണ് സഭ നിർത്തിവച്ച് മരണത്തിലെ ദുരൂഹത ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ബഹളത്തെ തുടർന്ന് സഭ തൽക്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ സമഗ്രമായ അനേഷ്വണം വേണമെന്ന് ലീഗ്, കോൺഗ്രസ് എംപിമാർ സഭയിൽ ആവശ്യപ്പെട്ടു.

ഇ.അഹമ്മദിനെ പ്രവേശിപ്പിച്ചിരുന്ന ആർഎംഎൽ ആശുപത്രിയിലെ സംഭവങ്ങൾ ചർച്ച ചെയ്യണമെന്ന് കോൺഗ്രസും സിപിഎമ്മും ഉൾപ്പടെയുള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ബജറ്റവതരണം മുടങ്ങാതിരിക്കാൻ അഹമ്മദിന്റെ മരണവാർത്ത മനപൂർവ്വം ഭരണപക്ഷം മറച്ചുവെച്ചെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ