scorecardresearch
Latest News

പ്രതിപക്ഷ ഐക്യം: മമതയുടെ പിന്തുണ നേടി, അഖിലേഷ് യാദവിനെയും കണ്ട്‌ നിതീഷ് കുമാര്‍

പ്രതിപക്ഷ മുന്നണിയെ നയിക്കാനുള്ള മത്സരത്തില്‍ താനില്ലെന്ന് നിതീഷും പറഞ്ഞു

Nitish-akhilesh,mamata

ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യത്തിനായുള്ള ശ്രമം ശക്തമാക്കി ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യുണൈറ്റഡ്) തലവനുമായ നിതീഷ് കുമാര്‍ സമാജ്വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷനും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായി കൂടികാഴ്ച നടത്തി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) അധ്യക്ഷ മമത ബാനര്‍ജിയെയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയെ ഒന്നിച്ച് നേരിടാന്‍ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതിനുള്ള വഴികളും മാര്‍ഗങ്ങളും സംബന്ധിച്ച് മമതയുമായും അഖിലേഷുമായും പ്രത്യേകം ചര്‍ച്ച നടത്തുന്നതിനിടെ നിതീഷും ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി പ്രസാദ് യാദവും ചര്‍ച്ച നടത്തിയിരുന്നു. 2024ല്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയുന്നത്ര പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അഖിലേഷുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ നിതീഷ് കുമാര്‍ പറഞ്ഞു.

ബിജെപിക്കെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ നിതീഷും അഖിലേഷും പ്രതിപക്ഷ മുന്നണിയെ നയിക്കാനുള്ള മത്സരത്തില്‍ താനില്ലെന്ന് നിതീഷും പറഞ്ഞു. എല്ലാ കാര്യങ്ങളും നേടുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. പാര്‍ട്ടികള്‍ ഒന്നിച്ചു. എല്ലാ പ്രതിപക്ഷ കക്ഷികളെയും ഒന്നിപ്പിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. നേതൃനിരയില്‍ ആകാന്‍ ആഗ്രഹമില്ല. എനിക്കായിട്ടല്ല. രാജ്യതാല്‍പ്പര്യത്തിനായാണ് പ്രതിപക്ഷത്തിന്റെ മുഖം ആരായിരിക്കുമെന്ന് ചോദിച്ചപ്പോള്‍ നിതീഷ് കുമാര്‍ പറഞ്ഞു.

‘ബീഹാറിലെയും യുപിയിലെയും ജനങ്ങള്‍ തമ്മില്‍ പഴയ ബന്ധമുണ്ടെന്നും പ്രത്യേകിച്ച് സമാജ്വാദികളുമായും” നിതീഷ് പറഞ്ഞു, ജനാധിപത്യത്തെയും ഭരണഘടനയെയും രാജ്യത്തെയും രക്ഷിക്കാന്‍’ പ്രതിപക്ഷം ഒരുമിച്ച് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. കഴിഞ്ഞ ദിവസം നിതീഷും തേജസ്വി യാദവും കൊല്‍ക്കത്തയിലെത്തി മമതയുമായി കൂടിക്കാഴ്ച നടത്തി, ബിജെപിക്കെതിരെ പ്രതിപക്ഷം ഒന്നിക്കേണ്ടതിന്റെ ആവശ്യകത നേതാക്കള്‍ ചൂണ്ടികാട്ടി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Opposition unity nitish kumar mamata banerjee akhilesh yadav