Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ഡല്‍ഹി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു; കറുത്ത ദിനമെന്ന് ആം ആദ്‌മി

പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ബിൽ പാസാക്കിയത്.

arvind kejriwal, അരവിന്ദ് കേജ്‌രിവാൾ, aap, എഎപി, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: ലെഫ്.ഗവര്‍ണർക്ക് കൂടുതൽ അധികാരം നൽകുന്ന നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ഭേദഗതി ബിൽ 2021 രാജ്യസഭ പാസാക്കിയതിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ഇന്നലെ ബിൽ പാസാക്കിയത്.

രാജ്യസഭയിൽ പന്ത്രണ്ടും ലോക്‌സഭയിൽ ഒൻപതും പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ എതിർത്തു. സർക്കാരിനെ ദുർബലപ്പെടുത്താനുള്ള നീക്കമാണിതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ബില്ല് പാസാക്കുന്ന ദിവസം ദുഃഖകരമായ ഒന്നാണെന്ന് കേജ്‌രിവാൾ പ്രതികരിച്ചു. ഇതിനെ ജനാധിപത്യത്തിലെ കറുത്ത ദിനം എന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിശേഷിപ്പിച്ചത്.

Read Also: ഇന്ധനവിലയിൽ നേരിയ കുറവ്; വില കുറയുന്നത് തുടർച്ചയായ രണ്ടാം ദിവസം

രാജ്യസഭയിൽ 14 പാർട്ടികളിൽ നിന്നുള്ള 16 എംപിമാരാണ് ചർച്ചയിൽ പങ്കെടുത്തത്. കോൺഗ്രസ്, എഎപി, ടിഎംസി, ബിജെഡി, ഡിഎംകെ, വൈഎസ്ആർസിപി, എസ്‌പി, സിപിഎം, ശിവസേന, എസ്എഡി, ടിഡിപി, എൻസിപി എന്നീ പാര്‍ട്ടികളുടെ പ്രതിനിധികൾ ബില്ലിനെ എതിർത്തപ്പോള്‍ ബിജെപിയും സഖ്യകക്ഷിയായ ആർപിഐ (എ) ഉം മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. ലോക്‌സഭയിൽ ബില്ലിനെ പിന്തുണച്ച വൈഎസ്ആർസിപി രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്തു.

45 ന് എതിരെ 83 വോട്ടുകൾക്ക് ബിൽ രാജ്യസഭയിൽ പാസാക്കിയെങ്കിലും കോൺഗ്രസ്, ബിഎസ്‌പി, വൈഎസ്ആർസിപി, ബിജെഡി, എഐഎഡിഎംകെ എന്നീ പാര്‍ട്ടികള്‍ ബഹിഷ്കരിച്ചു. ലോക്സഭയിൽ എഎപി, ബിഎസ്‌പി, കോൺഗ്രസ്, ഐയുഎംഎൽ, എൻസി, എൻസിപി, ശിവസേന, എസ്‌പി എന്നീ എട്ട് പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ എതിര്‍ത്തു. ബിജെപിയും വൈഎസ്ആർസിപിയുമാണ് ബില്ലിനെ പിന്തുണച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Opposition parties unite to oppose as centre pushes through delhi bill

Next Story
‘ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത മനുഷ്യൻ’; തരൂരിനെ കുറിച്ച് സുനന്ദയുടെ മകൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com