scorecardresearch

പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം സംയുക്ത യോഗം നാളെ; ആംആദ്മി പങ്കെടുക്കും, സ്ഥിരീകരിക്കാതെ ത്രിണമൂല്‍

സോണിയ ഗാന്ധി യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കര്‍ണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാര്‍ അറിയിക്കുന്നത്

സോണിയ ഗാന്ധി യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കര്‍ണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാര്‍ അറിയിക്കുന്നത്

author-image
WebDesk
New Update
Patna Meeting | Opposition Unity | Loksabha Elections

പാട്ട്നയില്‍ നടന്ന പ്രതിപക്ഷ നേതാക്കളുടെ സംയുക്ത യോഗത്തില്‍ നിന്ന്

2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം സംയുക്ത യോഗം നാളെ ബെംഗളൂരുവില്‍ ചേരും.

Advertisment

സമാന ചിന്താഗതി പങ്കുവയ്ക്കുന്ന 24 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുക്കുന്ന യോഗം താജ് വെസ്റ്റ് ലാന്‍ഡ് ഹോട്ടലില്‍ വച്ചാണ്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വൈകുന്നേരും അത്താഴ വിരുന്ന് നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കര്‍ണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാര്‍ അറിയിക്കുന്നത്.

ജൂണില്‍ പാട്നയില്‍ വച്ചായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യ സംയുക്ത യോഗം നടന്നത്. കഴിഞ്ഞ വാരമായിരുന്നു രണ്ടാം യോഗം നടത്താന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മഹാരാഷ്ട്രിയലെ രാഷ്ട്രീയ സാഹചര്യത്തെ തുടര്‍ന്ന് യോഗം മാറ്റിവയ്ക്കുകയായിരുന്നു.

Advertisment

നാളെ നടക്കാനിരിക്കുന്ന യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ത്രിണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ പങ്കാളിത്തം സ്ഥിരീകരിക്കാനായിട്ടില്ല. കോണ്‍ഗ്രസ് പരസ്യമായി ഡല്‍ഹി ഓര്‍ഡിനന്‍സിനെ എതിര്‍ത്തില്ലെങ്കില്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ആംആദ്മി പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് നിലപാട് അനുകൂലമായതോടെ ആംആദ്മി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനദാതള്‍ സെക്കുലര്‍ യോഗത്തില്‍ പങ്കെടുക്കില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം ജനദാതള്‍ നില്‍ക്കുമെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

Kerala Congress M Aap Trinamool Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: