scorecardresearch

ബിജെപിയെ നേരിടാന്‍ 'ബദല്‍ അജണ്ട'; പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം മുംബൈയില്‍

സഖ്യത്തിന് കണ്‍വീനറെ നിയമിക്കാനുള്ള തീരുമാനം അടുത്ത മാസം മുംബൈയില്‍ ചേരുന്ന യോഗത്തിലേക്ക് മാറ്റി.

സഖ്യത്തിന് കണ്‍വീനറെ നിയമിക്കാനുള്ള തീരുമാനം അടുത്ത മാസം മുംബൈയില്‍ ചേരുന്ന യോഗത്തിലേക്ക് മാറ്റി.

author-image
Manoj C G
New Update
mallikarjun kharge|sharad pawar

ബിജെപിയെ നേരിടാന്‍ 'ബദല്‍ അജണ്ട'; പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം മുംബൈയില്‍

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സഖ്യത്തിന് പേര് നല്‍കിയ ശേഷം(ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക്ക് ഇന്‍ക്ലൂസിന് അലയന്‍സ് ഇന്ത്യ) സഖ്യം ബിജെപിയെ നേരിടാന്‍ ബദല്‍ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക അജണ്ട കൊണ്ടുവരാന്‍ തീരുമാനിച്ചു.

Advertisment

രണ്ട് ദിവസങ്ങളിലായി നടന്ന യോഗത്തില്‍ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ സീറ്റ് പങ്കിടല്‍ ഉള്‍പ്പെടെയുള്ള ചര്‍ച്ചകളുടെ ഭാഗമായി. ഓരോ ഘട്ടത്തിലും ഓരോ ചുവടുവെപ്പ് നടത്താനും സംസ്ഥാന അടിസ്ഥാനത്തില്‍ സീറ്റ് വിഭജനം തീരുമാനിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാനും പാര്‍ട്ടികള്‍ തീരുമാനിച്ചു. സഖ്യത്തിന് കണ്‍വീനറെ നിയമിക്കാനുള്ള തീരുമാനം അടുത്ത മാസം മുംബൈയില്‍ ചേരുന്ന യോഗത്തിലേക്ക് മാറ്റി.

ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ആക്രമിക്കാന്‍ കഴിയുന്ന പൊതുവായ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. ''കൂടുതല്‍ കൂടിയാലോചനാത്മകവും ജനാധിപത്യപരവും പങ്കാളിത്തപരവുമായ ഭരണത്തിന്റെ സാരാംശവും ശൈലിയും മാറ്റുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു,'' യോഗത്തിന് ശേഷം പുറത്തിറക്കിയ 'സാമൂഹിക് സങ്കല്‍പ്' (സംയുക്ത പ്രസ്താവന) പറയുന്നു.

ധ്രുവീകരണ സ്വഭാവമുള്ള യൂണിഫോം സിവില്‍ കോഡ് (യുസിസി) പോലുള്ള പ്രത്യേക വിഷയങ്ങള്‍ പാര്‍ട്ടികള്‍ പരാമര്‍ശിച്ചില്ല. പ്രസ്താവനയില്‍ പറയുന്നു, ''ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിര്‍മ്മിക്കപ്പെടുന്ന വിദ്വേഷവും അക്രമവും പരാജയപ്പെടുത്താന്‍ ഞങ്ങള്‍ ഒരുമിച്ചിരിക്കുന്നു. സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍, കശ്മീരി പണ്ഡിറ്റുകള്‍ എന്നിവര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുക; സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന എല്ലാ സമുദായങ്ങള്‍ക്കും ന്യായമായ വാദം കേള്‍ക്കണം; കൂടാതെ, ആദ്യപടിയായി ജാതി സെന്‍സസ് നടപ്പിലാക്കുക.

Advertisment

'പീഡിപ്പിക്കുക, അടിച്ചമര്‍ത്തുക' എന്ന ബിജെപിയുടെ വ്യവസ്ഥാപിത ഗൂഢാലോചനയെ ചെറുക്കാന്‍' തീരുമാനമെടുത്തുകൊണ്ട്, പാര്‍ട്ടികള്‍ പറഞ്ഞു. 'ബിജെപി വിദ്വേഷത്തിന്റെ വിഷലിപ്തമായ പ്രചാരണം ഭരണകക്ഷിയെയും വിഭജനത്തെ എതിര്‍ക്കുന്ന എല്ലാവര്‍ക്കുമെതിരെ കടുത്ത അക്രമത്തിലേക്ക് നയിച്ചു. ഈ ആക്രമണങ്ങള്‍ ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ലംഘിക്കുക മാത്രമല്ല, റിപ്പബ്ലിക് ഓഫ് ഇന്ത്യ സ്ഥാപിതമായ അടിസ്ഥാന മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി - രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ചരിത്രത്തെ പുനരാവിഷ്‌കരിച്ചും തിരുത്തിയെഴുതിയും പൊതുസംവാദം തകര്‍ക്കാനുള്ള ബിജെപിയുടെ ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ സാമൂഹിക സൗഹാര്‍ദത്തിന് വിഘാതമാണ്' പാര്‍ട്ടികള്‍ പറഞ്ഞു.

'ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന' ഇന്ത്യ എന്ന ആശയം സംരക്ഷിക്കാനും പാര്‍ട്ടികള്‍ തീരുമാനിച്ചു. നമ്മുടെ റിപ്പബ്ലിക്കിന്റെ സ്വഭാവം ബിജെപി ആസൂത്രിതമായ രീതിയില്‍ ആക്രമിക്കപ്പെടുകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു ഘട്ടത്തിലാണ് നാം. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തൂണുകള്‍ - മതേതര ജനാധിപത്യം, സാമ്പത്തിക പരമാധികാരം, സാമൂഹിക നീതി, ഫെഡറലിസം - രീതിപരമായും ഭയാനകമായും തുരങ്കം വയ്ക്കപ്പെടുന്നു. മണിപ്പൂരില്‍, പ്രധാനമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നതും അഭൂതപൂര്‍വവുമായതാണെന്നും, സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും പാതയിലേക്ക് സംസ്ഥാനത്തെ തിരികെ കൊണ്ടുവരേണ്ടത് അടിയന്തിര ആവശ്യമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയുടെ ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്ന് സര്‍ക്കാരിനെതിരായ രൂക്ഷമായ ആക്രമണത്തില്‍ പാര്‍ട്ടികള്‍ പറഞ്ഞു. ''ഭരണഘടനയ്ക്കും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും മേലുള്ള തുടര്‍ച്ചയായ ആക്രമണത്തെ ചെറുക്കാനും നേരിടാനും ഞങ്ങള്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു,'' അവര്‍ പറഞ്ഞു.

'നമ്മുടെ രാഷ്ട്രീയത്തിന്റെ ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. ബിജെപി ഇതര സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെയും ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുടെയും പങ്ക് എല്ലാ ഭരണഘടനാ മാനദണ്ഡങ്ങളും ലംഘിക്കുന്നു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ ഏജന്‍സികളുടെ ധിക്കാരപരമായ ദുരുപയോഗം നമ്മുടെ ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Mallikarjun Kharge Opposition Sharad Pawar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: