scorecardresearch
Latest News

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയങ്ങളില്‍ പ്രതിപക്ഷത്തിന് പരിഭ്രാന്തി: പ്രധാനമന്ത്രി

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് നരേന്ദ്ര മോദിയുടെ വാക്കുകള്‍

narendra modi, bjp, ie malayalam

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് പാര്‍ട്ടി അണികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിക്ഷത്തിന്റെ പ്രതിഷേധം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയും ഗുജറാത്തിലേയും ബിജെപിയുടെ വിജയം പ്രതിപക്ഷത്തെ അസ്വസ്ഥമാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു.

ബിജെപിയുടെ തുടര്‍ വിജയങ്ങളില്‍ ഭയന്നിരിക്കുന്ന പ്രതിപക്ഷം ഇനിയും ആക്രമിക്കുമെന്ന് പ്രധാനമന്ത്രി ഞങ്ങളോട് പറഞ്ഞു. വിജയം കൂടുന്നതനുസരിച്ച് ആക്രമണത്തിന്റെ തീവ്രതയും വര്‍ധിക്കും, യോഗത്തില്‍ പങ്കെടുത്ത ഒരു എം പി പറഞ്ഞു.

മാര്‍ച്ച് 13-ന് ആരംഭിച്ച സഭാസമ്മേളനത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ബിജെപി എംപിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിനെ തുടര്‍ന്ന് ഇരു പാര്‍ലമെന്റുകളിലും പ്രതിപക്ഷത്തിന്റെ പ്രതിഷേധം രൂക്ഷമായിരുന്നു.

2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Opposition nervous after bjps gujarat northeast wins pm