Latest News
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി

ഇപ്പോൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലിരുന്നപ്പോൾ കാർഷിക മേഖലയിലെ ഈ പരിഷ്കാരങ്ങൾക്ക് അനുകൂലമായിരുന്നു എന്ന് മോദി പറഞ്ഞു

Farm laws protest, farmers protest India, Modi farmers protest, Modi Gujarat farmers, Modi farmers interaction, Farmers protest news, Farmers protest delhi latest news

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾ മൂന്നാഴ്ച പിന്നിടുമ്പോൾ പുതിയ നിമങ്ങളെ ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ പാർട്ടികൾ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിക്കുമ്പോഴും സർക്കാർ കർഷകരുടെ പ്രശ്നങ്ങൾ കേൾക്കുമെന്നും പരിഹരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ കച്ചില്‍ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പുതിയ കാർഷിക നിയമങ്ങൾ നടപ്പിലാക്കിയാൽ തങ്ങളുടെ ഭൂമി മറ്റുള്ളവർ തട്ടിയെടുക്കുമെന്ന് പ്രതിപക്ഷം കർഷകരോട് പറയുന്നു. എനിക്ക് നിങ്ങളോട് ചോദിക്കണം, നിങ്ങൾ പാൽ വിൽക്കുന്നതിനാൽ ക്ഷീര ഉടമ നിങ്ങളുടെ കന്നുകാലികളെ എടുത്തോ? കർഷക ക്ഷേമത്തിനായി സർക്കാർ എല്ലാപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് ഞങ്ങൾ കർഷകർക്ക് ഉറപ്പ് നൽകുകയും അവരുടെ ആശങ്കകൾ പരിഹരിക്കുകയും ചെയ്യും,” പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇപ്പോൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലിരുന്നപ്പോൾ കാർഷിക മേഖലയിലെ ഈ പരിഷ്കാരങ്ങൾക്ക് അനുകൂലമായിരുന്നു എന്ന് മോദി പറഞ്ഞു. “പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. അധികാരത്തിലിരിക്കുമ്പോൾ ഈ പരിഷാകരങ്ങൾ കൊണ്ടുവരാൻ അവരും ആഗ്രഹിച്ചിരുന്നു, എന്നാൽ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് അത് ചെയ്യാൻ കഴിഞ്ഞു, പക്ഷെ അവർ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. നിങ്ങളുടെ എല്ലാ സംശയങ്ങളും പരിഹരിക്കാൻ എന്റെ സർക്കാർ 24 മണിക്കൂറും തയ്യാറാണെന്ന് ഞാൻ ആവർത്തിക്കാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.

അടുത്തിടെ പ്രാബല്യത്തിൽ വന്ന കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമായും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ 20 ദിവസത്തിലേറെയായി ഡൽഹിയുടെ അതിർത്തിയിൽ പ്രതിഷേധിക്കുകയാണ്. ചർച്ച തുടരാൻ തയ്യാറാണെന്നും എന്നാൽ നിയമങ്ങൾ പിൻവലിക്കില്ലെന്നും സർക്കാർ പറഞ്ഞു.

30,000 മെഗാവാട്ട് (മെഗാവാട്ട്) ഹൈബ്രിഡ് റിന്യൂവബിൾ എനർജി പാർക്ക്, ഡീസലൈനേഷൻ പ്ലാന്റ്, സർഹാദ് ഡയറിയുടെ ആധുനിക പാൽ സംസ്കരണ പ്ലാന്റ് എന്നിവയുൾപ്പെടെ നിരവധി വികസന പദ്ധതികൾക്ക് മോദി തറക്കല്ലിട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Opposition misleading farmers shooting from their shoulders pm modi in gujarat

Next Story
‘ബാബ’യിലെ കൈ മുദ്ര അല്ല, ‘ബാഷ’യിലെ ‘ഓട്ടോറിക്ഷ’; രജനീകാന്തിന്റെ പാർട്ടിക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായിrajinikanth, superstar rajinikanth, രജനികാന്ത്, രജനീകാന്ത് ദർബാർ, darbar, ദർബാർ ട്രെയിലർ, darbar trailer, darbar trailer launch, suniel shetty, rajinikanth news, rajinikanth latest, IE Malayalam, ഐ ഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express