/indian-express-malayalam/media/media_files/uploads/2023/07/Opposition-MEET.jpg)
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരമയ്യ സ്വാഗതം ചെയ്യുന്നു
ബെംഗളൂരു: ഐക്യത്തിന് പേര് നല്‍കാനും അജണ്ട തീരുമാനിക്കാനും പ്രതിപക്ഷ പാര്‍ട്ടികളുടെ ഔദ്യോഗിക യോഗം നാളെ ബെംഗളൂരുവില്‍ ചേരും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള പദ്ധതികള്‍ ആസൂത്രണ ചെയ്യുന്നതിനായുള്ള യോഗത്തില്‍ 26 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അനൗദ്യോഗിക ചര്‍ച്ചകള്‍ തിങ്കളാഴ്ച നടന്നതായാണ് വിവരം. പൊതുവായുള്ള പേരും മറ്റ് പദ്ധതികളും സംബന്ധിച്ചുള്ള ഔദ്യോഗിക ചര്‍ച്ച നാളെയുണ്ടാകുമെന്നാണ് വിവിധ പാര്‍ട്ടികള്‍ നല്‍കുന്ന സൂചന.
സീറ്റ് വിഭജനം സംബന്ധിച്ച് സമയമെടുക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ യോഗം ഒരു ഗെയിം ചെയ്ഞ്ചറായിരിക്കുമെന്നും കോണ്‍ഗ്രസ് പറയുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ത്രിണമൂല്‍ അധ്യക്ഷയുമായ മമതാ ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്, സിപിഎം നേതാവ് സീതാരാം യെച്ചൂരി തുടങ്ങിയവരാണ് ഇന്നത്തെ അനൗദ്യോഗിക യോഗത്തില്‍ പങ്കെടുത്തത്.
എന്‍സിപിയില്‍ പ്രതിസന്ധികള്‍ തുടരുന്ന സാഹചര്യത്തിലും ശരദ് പവാര്‍ നാളെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിപക്ഷ ഐക്യത്തിന് പൊതുവായ പേര് നല്‍കണമെന്നും രാഷ്ട്രീയ പ്രചരണത്തിന് രേഖ തയാറാക്കണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടതായാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ജനാധിപത്യം, ഭരണഘടന, മതേതരത്വം എന്നിവ സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കിയും സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങള്‍ പരിഗണിക്കപ്പെട്ടുമായിരിക്കണം ക്യാമ്പയിനുകളെന്നും ഇടതുപക്ഷ നേതാക്കള്‍ നിലപാടെടുത്തു.
കേരളത്തിലും പശ്ചിമ ബംഗാളിലും യഥാക്രമം കോൺഗ്രസിനും ത്രിണമൂലിനുമെതിരെ മത്സരിച്ച ഇടതുപക്ഷം ബിജെപിക്കെതിരായ പ്രതിപക്ഷ വോട്ടുകളുടെ വിഭജനം കുറയ്ക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാനാടിസ്ഥാനത്തിൽ ധാരണയുണ്ടാക്കണമെന്ന് നിർദേശിച്ചു.
പഞ്ചാബിനും ഉത്തർപ്രദേശിനും പുറമെ കേരളത്തിലും ബംഗാളിലും സീറ്റ് വിഭജന ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നത് വെല്ലുവിളിയാകുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. പഞ്ചാബിൽ ആം ആദ്മി പാർട്ടി, ഭരണകക്ഷിയും കോൺഗ്രസിന്റെ പ്രധാന എതിരാളികളിൽ ഒന്നാണ്. യുപിയിൽ സമാജ്വാദി പാര്‍ട്ടിയാണ് ബിജെപിയുടെ പ്രധാന എതിരാളിയായി സ്വയം വിലയിരുത്തുന്നത്.
പുതിയ പേര് ആവശ്യമുണ്ടോ, അതോ യുപിഎയുടെ കീഴില്‍ മുന്നോട്ട് പോകണമോ എന്ന കാര്യത്തിൽ ഞങ്ങൾ തീരുമാനമെടുക്കാൻ പോകുകയാണ്. ഇതെല്ലാം ചർച്ചാ വിഷയങ്ങളാണ്, നാളെ ചർച്ച ചെയ്യുമെന്നും കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ അറിയിച്ചു. സീറ്റ് വിഭജനം സംബന്ധിച്ചും തീരുമാനങ്ങള്‍ കൂടുതല്‍ യോഗങ്ങള്‍ക്ക് ശേഷമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്തയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇവിടെ വായിക്കാം: Oppn meet Tuesday to discuss common name, agenda, Cong admits will take time
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.