scorecardresearch

'രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്തു'; പ്രതിപക്ഷ എംപിമാര്‍ മണിപ്പൂരില്‍

പ്രതിപക്ഷ സഖ്യമായ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റ് ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) എംപിമാരുടെ 21 അംഗ പ്രതിനിധി സംഘം ഇംഫാലിലെത്തി

പ്രതിപക്ഷ സഖ്യമായ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റ് ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) എംപിമാരുടെ 21 അംഗ പ്രതിനിധി സംഘം ഇംഫാലിലെത്തി

author-image
WebDesk
New Update
Manipur|India

മണിപ്പൂരിലെ മലയോര മേഖലകളില്‍ അഫ്സ്പ നീട്ടി; ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിപക്ഷ സഖ്യമായ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റ് ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) എംപിമാരുടെ 21 അംഗ പ്രതിനിധി സംഘം ഇംഫാലിലെത്തി.

Advertisment

മണിപ്പൂര്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ത്തു, വംശീയ സംഘട്ടനമെന്ന നിലയില്‍ സംസ്ഥാനത്ത് രാഷ്ട്രീയം കളിക്കാന്‍ തങ്ങളില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. ''വംശീയ സംഘട്ടനത്തിന് ഇരയായവരെ കാണാനും പ്രശ്‌നം മനസ്സിലാക്കാനുമാണ് ഞങ്ങള്‍ ഇവിടെ വന്നത്. അക്രമം അവസാനിപ്പിച്ച് എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.ലോകം മുഴുവന്‍ മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നതെന്ന് വീക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഭരണകക്ഷിയായ ബിജെപി നേതാക്കള്‍ എംപിമാരുടെ സന്ദര്‍ശനത്തെ ഷോ ഓഫ്, രാഷ്ട്രീയ വിനോദസഞ്ചാരം എന്ന് വിശേഷിപ്പിച്ചു. മണിപ്പൂര്‍ മാസങ്ങളോളം അടച്ചിട്ടിരിക്കുമ്പോള്‍ അവര്‍ ഒരക്ഷരം മിണ്ടിയില്ല. മണിപ്പൂരില്‍ നിന്ന് സംഘം മടങ്ങുമ്പോള്‍ പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ സംഘാംഗങ്ങള്‍ അനുവദിക്കില്ല. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടക്കുന്ന പശ്ചിമ ബംഗാളിലേക്ക് അതേ പ്രതിനിധി സംഘത്തെ കൊണ്ടുവരാന്‍ ഞാന്‍ അധീര്‍ രഞ്ജന്‍ ചൗധരിയോട് അഭ്യര്‍ത്ഥിക്കുന്നു, ''കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി മനോജ് തിവാരിയും സമാനമായ പ്രസ്താവ ആവര്‍ത്തിച്ചു, പ്രതിപക്ഷ സഖ്യതതിന്റെ സന്ദര്‍ശനത്തെ ''രാഷ്ട്രീയ ടൂറിസം'' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

എന്തുകൊണ്ടാണ് നേതാക്കള്‍ മണിപ്പൂരിലുള്ളത്? മെയ് ആദ്യം മുതല്‍ മണിപ്പൂരില്‍ വംശീയ കലാപം ഉണ്ടായി, ഇത് 140-ലധികം പേരുടെ മരണത്തിലേക്ക് നയിച്ചു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ആവശ്യപ്പെട്ട് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് പ്രതിനിധി സംഘം ലക്ഷ്യമിടുന്നത്.

Advertisment

പ്രതിനിധി സംഘത്തില്‍ 16 പാര്‍ട്ടികളുടെ എംപിമാരുണ്ടാകും. മണിപ്പൂരിനെ പിടിച്ചുകുലുക്കിയ അക്രമത്തെക്കുറിച്ച് വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ കീഴില്‍ അന്വേഷണം നടത്തണമെന്ന് പ്രതിനിധി സംഘാംഗമായ ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു.

പ്രതിനിധി സംഘത്തില്‍ ലോക്‌സഭയിലെ അധീര്‍ രഞ്ജന്‍ ചൗധരിയെ കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ ഗൊഗോയ്, കൊടിക്കുന്നില്‍ സുരേഷ്, ഫൂലോ ദേവി നേതം എന്നിവരും ടിഎംസിയുടെ സുസ്മിത ദേവ്, ജെഎംഎമ്മിന്റെ മഹുവ മാജി, ഡിഎംകെയുടെ കനിമൊഴി, എന്‍സിപിയുടെ മുഹമ്മദ് ഫൈസല്‍, ആര്‍എല്‍ഡിയുടെ ജയന്ത് ചൗധരി, ആര്‍ജെഡിയുടെ മനോജ് കുമാര്‍ ജാ, ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രനും വിസികെയുടെ ടി തിരുമാവല്ലവനും സംഘത്തില്‍ ഉള്‍പ്പെടുന്നു.

ജെഡിയു തലവന്‍ രാജീവ് രഞ്ജന്‍ (ലാലന്‍) സിങ്, പാര്‍ട്ടി സഹപ്രവര്‍ത്തകന്‍ അനീല്‍ പ്രസാദ് ഹെഗ്‌ഡെ, സിപിഐയുടെ സന്തോഷ് കുമാര്‍, സിപിഎമ്മിന്റെ എ എ റഹീം, സമാജ്വാദി പാര്‍ട്ടിയുടെ ജാവേദ് അലി ഖാന്‍, ഐയുഎംഎല്ലിന്റെ ഇ ടി മുഹമ്മദ് ബഷീര്‍, എഎപിയുടെ സുശീല്‍ ഗുപ്ത, അരവിന്ദ് സാവന്ത് (ശിവസേന-ഉദ്ധവ് താക്കറെ), ഡി രവികുമാര്‍ (ഡിഎംകെ) എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.

Domestic Violence Manipur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: