scorecardresearch

ഏക സിവിൽ കോഡ് വിഷയത്തിൽ നരേന്ദ്ര മോദിയെ വിമർശിച്ച് പ്രതിപക്ഷം

ഇന്നലെ ഭോപ്പാലില്‍ ബിജെപി പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഏക സിവിൽ കോഡ് വിഷയം ഉന്നയിച്ചത്

ഇന്നലെ ഭോപ്പാലില്‍ ബിജെപി പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഏക സിവിൽ കോഡ് വിഷയം ഉന്നയിച്ചത്

author-image
WebDesk
New Update
PM Modi|Narendra Modi| നരേന്ദ്ര മോദി

'ജനസംഖ്യക്ക് ആനുപാതികമായി അവകാശങ്ങള്‍ നല്‍കാനാകുമോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം'

ന്യൂഡൽഹി: ഏക സിവിൽ കോഡിനായി ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പ്രതിപക്ഷം. തന്റെ സർക്കാരിന്റെ ഭരണ പരാജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മോദി വിഭജന രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

Advertisment

''നിലവിലെ എല്ലാ പ്രശ്നങ്ങളിൽനിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ്. 50 ദിവസത്തിലേറെയായി മണിപ്പൂർ കത്തുകയായിരുന്നു. പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഇവിടെയുണ്ട്. ആ വിഷയങ്ങളിലും അദ്ദേഹം മൗനം പാലിച്ചു. ഇത് (ഏക സിവിൽ കോഡ്) ശ്രദ്ധ തിരിക്കാനും തന്റെ സർക്കാരിന്റെ പരാജയങ്ങളിൽ നിന്ന് ഒളിച്ചോടാനുമുള്ള ഒരു ശ്രമമാണ്… ഈ രാജ്യത്തിന്റെ യഥാർത്ഥ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകേണ്ടതുണ്ട്,'' എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

നിങ്ങളുടെ ജോലി ചെയ്യാൻ കഴിയാതെ വരുമ്പോൾ, വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ, സാമൂഹിക ഘടനയെ കീറിമുറിക്കുമ്പോൾ, നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുന്നതിൽ പരാജയപ്പെടുമ്പോൾ… നിങ്ങളുടെ നിരാശയിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്, 2024-ന് മുമ്പ് വിഭജന രാഷ്ട്രീയത്തിനുള്ള ജ്വാല ആളിക്കത്തിക്കുക എന്നതാണെന്ന് ടിഎംസിയുടെ രാജ്യസഭ എംപി ഡെറക് ഒബ്രിയൻ പറഞ്ഞു.

Advertisment

ഏക സിവിൽ കോഡ് ആദ്യം നടപ്പാക്കേണ്ടത് ഹിന്ദുമതത്തിലാണ്. എല്ലാവരേയും, പട്ടികജാതിക്കാരോ വർഗക്കാരോ അല്ലെങ്കിൽ ഉയർന്ന ജാതിക്കാരോ ആരുമാകട്ടെ ഇന്ത്യയിലെ ഏത് ക്ഷേത്രത്തിലും പൂജകൾ നടത്താൻ അവരെ അനുവദിക്കണം. അതിനാൽ, അദ്ദേഹം ആദ്യം ഹിന്ദുമതത്തിൽ ഏക സിവിൽ കോഡ് നടപ്പിലാക്കണം. എന്തിന് ഒരു വിഭാഗം ആളുകൾ മാത്രം പൂജകൾ ചെയ്യണം, മറ്റുള്ളവർക്ക് ഒരു ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പോലും പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് ഡിഎംകെയുടെ ടികെഎസ് ഇളങ്കോവൻ പറഞ്ഞു.

ഈ ഘട്ടത്തിൽ ഏക സിവിൽ കോഡിന്റെ ആവശ്യമില്ല അല്ലെങ്കിൽ അഭികാമ്യമല്ല എന്ന 2018 ലെ അവസാന ലോ കമ്മീഷന്റെ നിഗമനത്തെ അംഗീകരിക്കുന്നതായി സിപിഎം പറഞ്ഞു.

ഇന്നലെ ഭോപ്പാലില്‍ ബിജെപി പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഏക സിവിൽ കോഡ് വിഷയം ഉന്നയിച്ചത്. പൗരന്‍മാര്‍ക്ക് തുല്യ അവകാശമാണ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതെന്നും രണ്ട് തരത്തിലുള്ള നിയമവുമായി രാജ്യത്തിന് എങ്ങനെ മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു. സുപ്രീംകോടതി പോലും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ചിലര്‍ മുസ്ലീം സമുദായത്തിലുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മോദി വ്യക്തമാക്കി.

Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: