scorecardresearch

കേന്ദ്ര സർക്കാർ ഫോണും ഇ-മെയിലും ചോര്‍ത്താന്‍ ശ്രമിക്കുന്നു; ആപ്പിളിന്റെ മുന്നറിയിപ്പ് പങ്കുവെച്ച് പ്രതിപക്ഷ നേതാക്കൾ

ഇത് അടിയന്തരാവസ്ഥയേക്കാൾ മോശമായ സാഹചര്യമാണെന്നും ഇന്ത്യ ഭരിക്കുന്നത് തരംതാണ ഒളിഞ്ഞുനോട്ടക്കാർ ആണെന്നും തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര വിമർശിച്ചു.

ഇത് അടിയന്തരാവസ്ഥയേക്കാൾ മോശമായ സാഹചര്യമാണെന്നും ഇന്ത്യ ഭരിക്കുന്നത് തരംതാണ ഒളിഞ്ഞുനോട്ടക്കാർ ആണെന്നും തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര വിമർശിച്ചു.

author-image
WebDesk
New Update
Mahuva Moitra | Parliament | Hirananda

ചോദ്യക്കോഴ വിവാദം: മഹുവ മൊയ്ത്രയ്ക്ക് നോട്ടിസയച്ച് ലോക്സഭ എത്തിക്സ് കമ്മിറ്റി

ഡൽഹി: കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടവര്‍ ഫോണും ഇ-മെയിലും ചോര്‍ത്താന്‍ ശ്രമിക്കുന്നതായി തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എന്നിവരുള്‍പ്പെടെ അഞ്ച് എംപിമാര്‍ക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്. ഇവർക്ക് പുറമെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, കോൺഗ്രസ് നേതാക്കളായ പവൻ ഖേര, സുപ്രിയ ശ്രിനേറ്റ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ശിവസേനയുടെ പ്രിയങ്ക ചതുർവേദി, എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി, എഎപി നേതാവ് രാഘവ് ഛദ്ദ, രാഹുൽ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫുകൾ, ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ എന്നിവർക്കും സമാനമായ അറിയിപ്പുകൾ ലഭിച്ചിട്ടുണ്ട്.

Advertisment

പാർലമെന്റിലെ ചോദ്യത്തിനുള്ള പണം വാങ്ങിയെന്ന പേരിൽ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി പരിശോധന നേരിടുന്ന തൃണമൂല്‍ എംപി മഹുവ മൊയ്ത്ര, ചൊവ്വാഴ്ച തന്റെ ഫോൺ ഹാക്ക് ചെയ്യാൻ സർക്കാർ ശ്രമിക്കുന്നതായി ആരോപിച്ചു. ലോക്സഭാ സ്പീക്കർക്ക് പരാതി നൽകിയെന്നും ആഭ്യന്തര വകുപ്പിലെ ഒഫീഷ്യലുകളെ പ്രതിപക്ഷ നേതാക്കളുടെ ഫോൺ ഹാക്ക് ചെയ്യുന്നതിൽ നിന്ന് തടയണമെന്നും അവർ ആവശ്യപ്പെട്ടു. പ്രിവിലേജ് കമ്മിറ്റി വിഷയം പരിശോധിക്കണമെന്നും, എംപിമാർക്കെതിരായ ഈ നിയമലംഘനം കേന്ദ്ര നിയമമന്ത്രി അശ്വിനി വൈഷ്ണവ് പരിശോധിക്കണമെന്നും മഹുവ മൊയ്ത്ര ആവശ്യപ്പെട്ടു.

ഇത് അടിയന്തരാവസ്ഥയേക്കാൾ മോശമായ സാഹചര്യമാണെന്നും ഇന്ത്യ ഭരിക്കുന്നത് തരംതാണ ഒളിഞ്ഞുനോട്ടക്കാർ ആണെന്നും തൃണമൂൽ നേതാവ് വിമർശിച്ചു. മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്, എഎപി നേതാവ് രാഘവ് ഛദ്ദ, സിപിഎം നേതാവ് സീതാറാം യെച്ചൂരി, കോൺഗ്രസ് നേതാക്കളായ ശശി തരൂർ, പവൻ ഖേര, കോൺഗ്രസ് നേതാവ് തുടങ്ങിയ രാഷ്ട്രീയക്കാർക്ക് എതിരെയാണ് ഈ പ്രവർത്തനം നടക്കുന്നതെന്നും മൊയ്ത്ര പറഞ്ഞു.

Advertisment

അതേസമയം, എന്നെപ്പോലുള്ള നികുതിദായകരുടെ ചെലവിൽ, ജോലിയില്ലാത്ത കേന്ദ്ര ഉദ്യോഗസ്ഥർ തിരക്കിലാക്കിയതിൽ സന്തോഷമുണ്ടെന്ന് ശശി തരൂർ എംപി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് കൂടുതൽ പ്രധാനമായി ഒന്നും ചെയ്യാനില്ലേയെന്നും തരൂർ ചോദിച്ചു. തന്റെ ഫോണുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ആപ്പിൾ കമ്പനിയിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായും ശശി തരൂർ വെളിപ്പെടുത്തി.

നിങ്ങളുടെ ഭയം എനിക്ക് നിങ്ങളോട് സഹതാപമുണ്ടാക്കുന്നുവെന്നാണ് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തത്. ആപ്പിളിൽ നിന്ന് ലഭിച്ച ടെക്‌സ്‌റ്റ് മെസേജും മഹുവ മൊയ്ത്ര എക്‌സിൽ പോസ്റ്റ് ചെയ്തു. “എന്റെ ഫോണും ഇ മെയിലും സർക്കാർ ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നതായി മുന്നറിയിപ്പ് നൽകുന്ന ആപ്പിളിൽ നിന്ന് ടെക്‌സ്‌റ്റും ഇമെയിലും ലഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രീ, ഒരു ജീവിതം നേടൂ. അദാനിയും പ്രധാനമന്ത്രിയുടെ ഓഫീസും ഭീഷണിക്കാരാണ്. നിങ്ങളുടെ ഭയം എനിക്ക് നിങ്ങളോട് സഹതാപമുണ്ടാക്കുന്നു," മഹുവ ട്വീറ്റ് ചെയ്തു.

അതേസമയം, ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആരംഭിച്ചെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പ്രതിപക്ഷ നേതാക്കൾ സർക്കാരിനെ കരിവാരിത്തേക്കാൻ ശ്രമിക്കുകയാണ്. സമാനമായി ആപ്പിൾ 150 രാജ്യങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

mahua-moitra Inc India Shashi Tharoor Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: