/indian-express-malayalam/media/media_files/uploads/2023/07/Opposition-Meet-1.jpg)
Photo: Twitter/Mallikarjun Kharge
ബെംഗളൂരു: 2024 ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സഖ്യത്തിന് ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക്ക് ഇന്‍ക്ലൂസിന് അലയന്‍സ് - ഇന്ത്യ എന്ന് പേര് നല്‍കും. ഇന്ന് ബെംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രി സ്ഥാനത്തിനൊ അധികാരത്തിനൊ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.
ചില സംസ്ഥാനങ്ങളില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള വ്യത്യാസം ഞങ്ങള്‍ മനസിലാക്കുന്നു. ഇത് പ്രത്യേയശാസ്ത്രപരമായുള്ളതല്ല. ജനങ്ങള്‍ക്ക് വേണ്ടി മാറ്റി വയ്ക്കാനാകുന്നതല്ലാത്ത പ്രാധാന്യം ഇത്തരം കാര്യങ്ങള്‍ക്കില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗത്തില്‍ പറഞ്ഞു.
നമ്മള്‍ 26 പാര്‍ട്ടികളാണ്, 11 സംസ്ഥാനങ്ങളില്‍ ഭരണമുണ്ട്. ബിജെപിക്ക് 303 സീറ്റുകള്‍ ലഭിച്ചത് അവരുടെ മാത്രം വോട്ടുകൊണ്ടല്ല. സഖ്യകക്ഷികളുടെ വോട്ടുകൊണ്ടാണ്. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ സംസ്ഥാനങ്ങള്‍ തോറും സന്ദര്‍ശനം നടത്തുകയാണ്, പഴയ സഖ്യകക്ഷികളെ ഒപ്പം നിര്‍ത്തുന്നതിന് വേണ്ടിയാണിത്, ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
യോഗത്തിന് ബെംഗളൂരുവിലെത്തിയ നേതാക്കള്‍ക്കെല്ലാം ശുഭാപ്തി വിശ്വാസമാണ് ഉണ്ടായിരുന്നത്. എല്ലാ മേഖലകളും 10 വര്‍ഷത്തെ ഭരണം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ത്തതായും അദ്ദേഹത്തില്‍ നിന്ന് മുക്തി നേടേണ്ട സമയമായെന്നും ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.
"ഇന്നത്തെ യോഗം ക്രിയാത്മകമായ ഒന്നായിരിക്കും, യോഗത്തിന്റെ ഫലം രാജ്യത്തിന് ഗുണം നല്‍കും," പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ത്രിണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us