scorecardresearch

അനന്തമായ അവസരങ്ങളുടെ പാത; കേന്ദ്ര ബജറ്റ് ഇന്ത്യയുടെ ശോഭന ഭാവിക്ക് കരുത്തേകുമെന്ന് പ്രധാനമന്ത്രി

തുടർച്ചയായി ഒൻപതാം തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് ഇട്ട ധനമന്ത്രി നിർമ്മല സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

തുടർച്ചയായി ഒൻപതാം തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് ഇട്ട ധനമന്ത്രി നിർമ്മല സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

author-image
WebDesk
New Update
PM Modi

ചിത്രം: സ്ക്രീൻഗ്രാബ്

ഡൽഹി: കേന്ദ്ര ബജറ്റ് അനന്തമായ അവസരങ്ങളിലേക്കുള്ള പാതായാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് അവതരണത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ വികസനക്കുതിപ്പിന് ബജറ്റ് ശക്തമായ അടിത്തറ പാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

തുടർച്ചയായി ഒൻപതാം തവണയും ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് ഇട്ട ധനമന്ത്രി നിർമ്മല സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇത് രാജ്യത്തെ 'നാരി ശക്തി'യുടെ വളർച്ചയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾ നടത്തുന്ന സ്വാശ്രയ ഗ്രൂപ്പുകളിൽ രാജ്യത്തുടനീളമുള്ള 10 കോടിയിലധികം സ്ത്രീകൾ ചേർന്നിട്ടുണ്ടെന്നും ബജറ്റ് അവർക്ക് മുൻഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ ജില്ലകളിലും പെൺകുട്ടികൾക്കായി പുതിയ ഹോസ്റ്റലുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു.

Also Read: കേന്ദ്ര ബജറ്റ്; വില കുറയുന്നവയും കൂടുന്നവയും

രാജ്യത്തെ യുവാക്കൾക്ക് അവരുടെ സ്വപ്നങ്ങൾക്കനുസരിച്ച് ഉയരങ്ങളിലേക്ക് പറക്കാൻ ബജറ്റിലെ പരിഷ്കാരണങ്ങൾ സഹായിക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നൈപുണ്യ വികസനത്തിനും ബജറ്റ് വലിയ പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് അനന്തമായ അവസരങ്ങളിലേക്കുള്ള ഒരു പാതയാണ്. ഇന്ത്യയുടെ ശോഭനമായ ഭാവിയുടെ അടിത്തറയെ ഇത് ശക്തിപ്പെടുത്തുന്നു. വീക്ഷിത് ഭാരത് 2047-നുള്ള ശക്തമായ അടിത്തറയാണിത്. ഇന്ത്യയുടെ പരിഷ്കരണ എക്സ്പ്രസ് ഇതോടെ പുതിയ വേഗത കൈവരിക്കും, ബജറ്റിനെ പ്രശംസിച്ചുകൊണ്ട് മോദി പറഞ്ഞു.

Also Read: എസ്ടിടി വർധനവ് തിരിച്ചടിയായി; നിഫ്റ്റിക്കും സെൻസെക്സിനും ആറ് വർഷത്തിനിടയിലെ ഏറ്റവും മോശം ബജറ്റ് ദിനം

ബയോഫാർമ ശക്തി മിഷൻ, സെമികണ്ടക്ടർ മിഷൻ 2.0, റെയർ എർത്ത് കോറിഡോർ തുടങ്ങിയ നൂതന പദ്ധതികൾ വഴി ഇന്ത്യയെ ഒരു ആഗോള ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നികുതി പരിഷ്കാരങ്ങൾ, ധനക്കമ്മി കുറയ്ക്കൽ, നാണയപ്പെരുപ്പം നിയന്ത്രിക്കൽ എന്നിവയിലൂടെ ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കുന്ന ഭരണരീതിയാണ് ബജറ്റിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read: ആദായനികുതി നിയമത്തിൽ വൻ അഴിച്ചുപണി, എന്തൊക്കെ മാറ്റങ്ങൾ ? 

ചെറുകിട വ്യവസായങ്ങളെയും ഉൽപ്പാദന മേഖലയെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ബജറ്റ് സഹായിക്കും. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറുകൾ രാജ്യത്തെ യുവാക്കൾക്കും സംരംഭകർക്കും ഗുണകരമാകുമെന്നും മോദി കൂട്ടിച്ചേർത്തു. ഇന്ത്യ വെറുമൊരു വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ മാത്രമല്ല, മറിച്ച് ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനുള്ള പാതയിലാണെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി.

Read More: അമേരിക്കൻ താരിഫുകളെ ചെറുക്കാൻ ബജറ്റിൽ പ്രതിരോധ കവചം: കയറ്റുമതി മേഖലയ്ക്ക് ആശ്വാസവുമായി നിർമല സീതാരാമൻ

Budget Union Budget Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: