/indian-express-malayalam/media/media_files/uploads/2023/08/Screenshot.jpg)
രാജ്യസഭയില്‍ മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും
ന്യൂഡല്‍ഹി: രാജ്യസഭയില്‍ മണിപ്പൂര്‍ വിഷയം ചര്‍ച്ചയ്ക്ക് വെയ്ക്കാന്‍ പ്രതിപക്ഷവും സര്‍ക്കാരും സമ്മതിച്ചു. എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ ഭാഗം പറയാന്‍ മതിയായ സമയം അനുവദിച്ചാല്‍ ഏത് ചട്ടത്തിലും പ്രതിപക്ഷം സമഗ്രമായ ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസിനോട് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം മണിപ്പൂരിലെ സ്ഥിതിഗതികളില്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കും. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി എന്നിവരെ കണ്ടു, സമയവും മറ്റ് പരിമിതികളും പരിഗണിക്കാതെ മണിപ്പൂര്‍ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമെന്ന് ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ നേരത്തെ പറഞ്ഞിരുന്നു.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പാര്‍ലമെന്റ് നടപടികള്‍ ആരംഭിച്ചപ്പോള്‍ സഭയില്‍ നിന്ന് വിട്ടുനിന്നു. എല്ലാ അംഗങ്ങര്‍ക്കും ബഹുമാന്യനായ സ്പീക്കറെ ഞങ്ങള്‍ക്കിടയില്‍ കാണാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സഭാ നടപടികള്‍ക്ക് നേതൃത്വം നല്‍കിയ രാജേന്ദ്ര അഗര്‍വാളിനോട് പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ എംപിമാര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത് സഭ സ്തംഭിച്ചതോടെ ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ചിരുന്നു.
രാജ്യസഭയില്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി മണിപ്പൂര്‍ വിഷയത്തില്‍ ക്രമപ്രശ്നങ്ങള്‍ ഉന്നയിച്ചു. താന്‍ ചേംബറില്‍ പലവിധ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും സ്ഥിതിഗതികള്‍ മാറി, ലിസ്റ്റ് ചെയ്തിട്ടും സഭയ്ക്ക് ചര്‍ച്ച നടത്താന്‍ കഴിഞ്ഞില്ല. പോയിന്റുകള്‍ തേടാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ പ്രതികരിച്ചു. ഇതിനെത്തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ 'പ്രധാനമന്ത്രി സദന്‍ മേ ആവോ (പ്രധാനമന്ത്രി പാര്‍ലമെന്റിലേക്ക് വരൂ)' എന്ന് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.