Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

സഹകരണ മന്ത്രാലയം: ചോദ്യമുന്നയിച്ച് പ്രതിപക്ഷ നേതാക്കൾ

ഗുജറാത്തിനേയും മഹാരാഷ്ട്രയേയും മനസ്സിൽ കണ്ടുകൊണ്ടാണ് മന്ത്രാലയം രൂപീകരിച്ചിരിക്കുന്നത് എന്നാണ് നേതാക്കൾ കരുതുന്നത്. മഹാരാഷ്ട്രയിലെ പഞ്ചസാര മില്ലുകൾ ഉൾപ്പടെ പല സഹകരണ സ്ഥാപനങ്ങളും എൻസിപിയിലെയും കോൺഗ്രസ്സിലെയും നേതാക്കളാണ് നിയന്ത്രിക്കുന്നത്

Covid19, Amit shah, Narendra modi, gandhinagar, Amit shah on Covid second wave, Indian Express, കോവിഡ്, malayalam news, news in Malayalam, malayalam latest news, latest news in Malayalam, അമിത് ഷാ, ie malayalam

ന്യൂഡൽഹി: സഹകരണ പ്രസ്ഥാനത്തെ “ശക്തിപ്പെടുത്തുന്നതിന്” കേന്ദ്ര സർക്കാർ ഒരു പുതിയ മന്ത്രാലയം രൂപവത്കരിച്ചതിനു പിന്നാലെ, സഹകരണ മന്ത്രാലയം രൂപീകരിച്ചതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാക്കൾ രംഗത്ത്. കോൺഗ്രസ് നേതാക്കൾ ഇതിനെ “രാഷ്ട്രീയമായ ദ്രോഹം” എന്നു വിശേഷിപ്പിച്ചപ്പോൾ ഇടതുപക്ഷം ഇതിനെ ഫെഡറൽ സംവിധാനത്തിന് എതിരെയുള്ള “ആക്രമണം” എന്നാണ് വിശേഷിപ്പിച്ചത്.

പുതിയ മന്ത്രാലയം രൂപീകരിച്ചതിലൂടെ മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും സഹകരണ സംഘങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുക എന്നതാണ് ബിജെപിയുടെ യഥാർത്ഥ ലക്ഷ്യമെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. മൾട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങളെല്ലാം കേന്ദ്ര നിയമമായ 2002 ലെ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് നിയമത്തിനു കീഴിൽ വരുമ്പോൾ പുതിയൊരു മന്ത്രാലയത്തിന്റെ ആവശ്യമെന്താണെന്ന് മുതിർന്ന പാർട്ടി നേതാക്കൾ ചോദിച്ചു.

ഗുജറാത്തിനേയും മഹാരാഷ്ട്രയേയും മനസ്സിൽ കണ്ടുകൊണ്ടാണ് മന്ത്രാലയം രൂപീകരിച്ചിരിക്കുന്നതെന്നാണ് നേതാക്കൾ കരുതുന്നത്. മഹാരാഷ്ട്രയിലെ പഞ്ചസാര മില്ലുകൾ ഉൾപ്പടെ പല സഹകരണ സ്ഥാപനങ്ങളും എൻസിപിയിലെയും കോൺഗ്രസ്സിലെയും നേതാക്കളാണ് നിയന്ത്രിക്കുന്നത്.

“നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കിയിട്ടില്ല എന്നത് ഒരു വസ്തുതയാണ്.ശരത് പവാർ ദീർഘകാലം കൃഷി മന്ത്രി ആയിരുന്നു. കൃഷി വകുപ്പും സഹകരണവും കർഷക ക്ഷേമ വകുപ്പുമാണ് കൃഷി മന്ത്രാലയത്തിന് കീഴിൽ വന്നിരുന്ന വകുപ്പുകൾ, അദ്ദേഹത്തതിന് സ്വതന്ത്രമായി പ്രവർത്തിക്കാമായിരുന്നു. എന്നാൽ ഇനി അത് ചിലപ്പോൾ മാറിയേക്കും. മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിയെ കുറിച്ച് നമ്മുക്കെല്ലാവർക്കും അറിയാവുന്നതാണ്, അമിത് ഷായുടെ അധികാര പരിധിയിൽ അത് വരുമോ? നമ്മുക്ക് കാത്തിരുന്ന് കാണാം. എന്തോ പദ്ധതി ഒരുങ്ങുന്നുണ്ട്, ഇതിൽ രാഷ്ട്രീയമായ ദ്രോഹമുണ്ട്” ഡൽഹിയിലെ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.

ഇതിനോടകം ഒരു സഹകരണ വകുപ്പ് ഉള്ളപ്പോൾ പ്രത്യേകമായി മന്ത്രാലയം രൂപീകരിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ ചോദിച്ചു.

“ഭരണപരമായി ഇതിൽ വ്യത്യാസം ഒന്നും വരുന്നില്ല, പക്ഷേ സഹകരണ മന്ത്രലയത്തിന്റെ അധിക ചുമതല അമിത് ഷായ്ക്ക് ലഭിക്കുന്നതിൽ രാഷ്ട്രീയപരമായ പ്രാധാന്യമുണ്ട്. പ്രത്യേകിച്ചു ഗുജറാത്തിലെയും മഹാരാഷ്‌ട്രയിലെയും സഹകരണസംഘങ്ങൾ ബിജെപിയെ സംബന്ധിച്ചു പ്രധാനമാണ്,” അദ്ദേഹം പറഞ്ഞു. “ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പും കണക്കിലെടുക്കുകയാണെങ്കിൽ, മഹാ വികാസ് അഗദി സർക്കാർ ബിജെപിയെ അസ്വസ്ഥരാക്കുന്നതാണ്. മഹാരാഷ്ട്രയിൽ 48 സീറ്റുകളുണ്ട്. മൂന്ന് പാർട്ടികളും സഖ്യം തുടരുകയും ശരിയായി സീറ്റ് പങ്കിടുകയും ചെയ്താൽ ബിജെപിക്ക് മഹാരാഷ്ട്രയിൽ വളരെ വിഷമിക്കേണ്ടിവരും.”

ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകളുള്ള ഉത്തർപ്രദേശും രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയും ബിജെപിയുടെ കയ്യിൽ നിന്നും പതിയെ വഴുതി പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. “ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മന്ത്രാലയം രൂപീകരിച്ച് അത് അമിത് ഷാക്ക് നൽകിയത്. അതുകൊണ്ട് ഇതിനു പിന്നിൽ ചില ഉദ്ദേശ്യങ്ങളുണ്ടെന്ന് ഞങ്ങൾ കരുതുന്നു. ഏതു വിധത്തിലാണ് അവർ സഹകരണസംഘങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന് മനസിലാകുന്നില്ല. പ്രാദേശികമായി വലിയ സ്വാധീനമുള്ള സഹകരണ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ മാത്രമാണിത്,” അദ്ദേഹം പറഞ്ഞു.

Read Also: ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ; കോവിഡ് ബാധിച്ച മേഖലകളിലെല്ലാം പുതിയ മന്ത്രിമാർ

ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സഹകരണ സൊസൈറ്റികള്‍ സംസ്ഥാന വിഷയമാണ്. ഇത് ഫെഡറൽ തത്വങ്ങൾക്ക് നേരെയുള്ള മറ്റൊരു ആക്രമണമാണ്. പൊതുമേഖലാ ബാങ്കുകൾ കൊള്ളയടിച്ചു സുഹൃത്തുകൾക്ക് നൽകിയ ശേഷം രാജ്യത്തെ സഹകരണ ബാങ്കുകൾ കൊള്ളയടിക്കാനുള്ള നീക്കമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ട്വിറ്ററിലൂടെ പറഞ്ഞു. എന്താണ് ഈ മന്ത്രാലയം കൊണ്ടുള്ള ഉദ്ദേശ്യമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ ചോദിച്ചു.

“എന്തുകൊണ്ടാണ് ഇത് ആഭ്യന്തര മന്ത്രിക്ക് നൽകിയിരിക്കുന്നത്. ഇത് കുറെ ചോദ്യങ്ങൾ ഉയർത്തുന്നു. സഹകരണ സംഘങ്ങൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയോട് ബന്ധപ്പെട്ടതാണ്. ഇത് മറ്റൊന്നുമല്ല, സംസ്ഥാനങ്ങളുടെ അധികാരങ്ങൾ തട്ടിയെടുക്കുന്നതിനാണ്.” അദ്ദേഹം പറഞ്ഞു.

പാർലമെന്റ് സമ്മേളനം ആരംഭിക്കുമ്പോൾ സർക്കാർ തൃപ്തികരമായ ഒരു വിശദീകരണം നൽകുമെന്ന് വിശ്വസിക്കുന്നതായി ഒരു പ്രതിപക്ഷ പാർട്ടി നേതാവ് പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ കേന്ദ്രസർക്കാർ സഹകരണ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ടെന്നും ഈ മേഖലയിൽ കേന്ദ്രത്തിന് പങ്കില്ലെന്ന പ്രതിപക്ഷ വിമർശനം അടിസ്ഥാനരഹിതമാണെന്നും പ്രതിപക്ഷ പ്രതികരണങ്ങളെ എതിർത്തു കൊണ്ട് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ദേവേന്ദ്ര ഫഡനാവിസ് പറഞ്ഞു.

“പഞ്ചസാര മില്ലുകൾക്ക് കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ പുതിയ എതനോൾ നയം മൂലമാണ് പഞ്ചസാര മില്ലുകൾ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുന്നത്. കേന്ദ്ര സർക്കാർ നയം മൂലം നഷ്ടമുണ്ടായ സഹകരണ സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തിക്കാൻ കഴിഞ്ഞു,” പൂനെയിൽ നടന്ന ഒരു ചടങ്ങിൽ അദ്ദേഹം പറഞ്ഞു

“സഹകരണ മേഖലയിൽ നിന്ന് നേതൃത്വത്തിലേക്ക് ഉയർന്നുവന്നതിനാലാണ് സഹകരണ മന്ത്രാലയം പാർട്ടി നേതാവ് അമിത് ഷായ്ക്ക് നൽകിയതെന്ന് ഞാൻ കരുതുന്നു. ഗുജറാത്തിലെ സഹകരണ മേഖലയുടെ വികസനത്തിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്, ഈ മേഖലയിൽ വളരെയധികം പരിചയവുമുണ്ട്” അമിത് ഷായ്ക്ക് അധിക ചുമതല നൽകിയതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

“സഹകരണ മേഖലയിൽ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന് പ്രവചിക്കാൻ കഴിയില്ല, ഭരണകക്ഷി സഹകരണ മേഖലയിൽ ഒന്നും ചെയ്യുന്നില്ലെന്ന് എല്ലാവർക്കും അറിയാം.” പ്രതിഷേധത്തിൽ പങ്കെടുക്കാൻ പൂനെയിൽ ഉണ്ടായിരുന്ന മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് നാനാ പട്ടോലെ പറഞ്ഞു,

പുതിയ മന്ത്രാലയത്തിനെതിരെ കേരളം ഉൾപ്പടെ നിരവധി സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ ഏകദേശം 50 ലക്ഷം അംഗങ്ങളുള്ള 2 ലക്ഷത്തോളം സഹകരണ സംഘങ്ങളുണ്ട്. സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 21,000 പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികളും 31 ജില്ലാ സഹകരണ ബാങ്കുകളും പ്രവർത്തിക്കുന്നുണ്ട്. ഇവക്ക് പുറമെ പഞ്ചസാര സഹകരണ ഫാക്ടറികൾ, പാൽ സഹകരണ സ്ഥാപനങ്ങൾ, തറികൾ, നഗര, ഗ്രാമീണ കാർഷിക വായ്പാ സൊസൈറ്റികൾ എന്നിവയുമുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Opp leaders question cooperation ministry undercuts federalism

Next Story
കോവിഡ്: ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് കേരളത്തിൽ, മഹാരാഷ്ട്രയെ മറികടന്നുCovid-19 vaccination, Covid-19 vaccines, Covid-19 vaccination for pregnant women, Covid-19 India cases, Indian Express, covid-19 vaccination, covid-19 vaccination news, covid-19 vaccination for pregnant woman, Covid-19 vaccines, Covid-19 vaccination for pregnant women, Covid-19 India cases, covid-19 vaccine registration for pregnant woman, covid-19 vaccine registration, covid-19 vaccine registration news, covid-19 vaccine registration latest news
The moderation of comments is automated and not cleared manually by malayalam.indianexpress.com