തിരഞ്ഞെടുപ്പ് തീയതിയുടെ പ്രഖ്യാപനത്തോടെ പതിനേഴാമത് ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള നടപടി ക്രമങ്ങൾ തുടങ്ങി. രാജ്യത്തു നിലവിലുള്ള രാഷ്ട്രീയ-സാമൂഹികാന്തരീക്ഷം, അതുയുര്‍ത്തുന്ന വെല്ലുവിളികള്‍, സമ്മതിദായകന്റെ മുന്നിലുള്ള ‘ചോയ്സസ്’ ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇതൊരു നിർണായകമായ തിരഞ്ഞെടുപ്പ് തന്നെയാണ് എന്ന് മനസ്സിലാകും. ഇപ്പോള്‍ നിലവിലുള്ള സര്‍ക്കാരിന്റെ ‘പെര്‍ഫോമന്‍സ്’, ഭാവിയിലേക്കുള്ള വാഗ്‌ദാനങ്ങള്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സര്‍ക്കാര്‍ നയങ്ങളെ പ്രതിപക്ഷം നേരിട്ടതെങ്ങനെ, ബിജെപി ഇനിയും അധികാരത്തില്‍ വരുന്നത് നല്ലതിനാവില്ല എന്ന പ്രതിപക്ഷത്തിന്റെ വാദം – ഇവയെയെല്ലാം മുന്‍നിര്‍ത്തിയായിരിക്കും സമ്മതിദായകരുടെ തിരഞ്ഞെടുപ്പ് തീരുമാനങ്ങള്‍. കാർഷിക ദുരിതം, ഉയർന്നു വരുന്ന തൊഴിലില്ലായ്‌മ, സാമ്പത്തിക, സാമൂഹിക അനീതി, അപര്യാപ്തമായ നയങ്ങൾ, അടിപതറുന്ന സാമ്പത്തിക വളർച്ച എന്നിവയായിരിക്കും, അഹമ്മദാബാദ് കോൺഗ്രസ് പ്രവർത്തന കമ്മിറ്റിയുടെ തീർപ്പ് പ്രകാരമുള്ള പ്രതിപക്ഷത്തിന്റെ പ്രചാരണത്തിന്റെ മുഖ്യ ആശയങ്ങൾ.
എന്നാല്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളുടെ ആകെത്തുകയേക്കാളും നിർണായകമാണ് വരുന്ന തിരഞ്ഞെടുപ്പ്. ജനാധിപത്യത്തിന്റെ ഭാവിയേയും നിലവാരത്തേയും കുറിച്ചുള്ളതാണ് അത്- ജനാധിപത്യ ഭരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ മാനിക്കാതെ മുന്നേറുന്നതിനെയും, അതിനെ പ്രതി ഒരു കൂട്ടം മനുഷ്യർ മുന്നാലോചനയില്ലാതെ പ്രവർത്തിക്കുന്നതിനെയും എതിർക്കാനുള്ള ബോധ്യവും, ബഹുസ്വരതയെ ഉൾപ്പെടുത്താനുള്ള കഴിവും, പ്രതികരിക്കാനുള്ള ശേഷിയും നമ്മുടെ ജനാതിപത്യ സംവിധാനത്തിൽ ബാക്കിയുണ്ടോ എന്നുള്ളതുമാണ്. കൂറ് പിടിച്ചു വാങ്ങുന്ന, കൃത്രിമമായി കണ്‍സെന്റ് രൂപപ്പെടുത്തുന്ന, ജനങ്ങളെ നിശബ്ദരാക്കുകയും, അടിച്ചമര്‍ത്തുകയും ചെയുന്ന വ്യാജമായ അംഗീകാരത്തിന്റെയും, ബലാൽക്കാരമായ ദേശഭക്തിയുടെയും കാലഘട്ടത്തിൽ, തിരഞ്ഞെടുപ്പ് എന്നത് രാഷ്ട്രീയ ധാർമികതയാണ്. തകർന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ ഇരുളടഞ്ഞു പോകുന്ന സ്വതന്ത്ര ചിന്തയുടെയും അടിച്ചമർത്തിയ ഭാവനയുടെയും, മതപരമായ അവകാശങ്ങളുടെ കടുത്ത ലംഘനവും, ദുർബലരായ മനുഷ്യരുടെ നിരന്തരമായ പാർശ്വവത്കരണവും, മനുഷ്യത്വത്തിനു നേരെയുള്ള പ്രഹരങ്ങളും, വൈവിധ്യമാർന്ന സമൂഹത്തിലേക്ക് അടിച്ചേൽപ്പിക്കപ്പെടുന്ന ഏകീകരണവും നിറയുന്ന ഒരവസ്ഥയില്‍ നിന്നുള്ള മോചനവഴിയാണ്. മനുഷ്യരുടെ ദുരിതത്തിനോടുള്ള സർക്കാരിന്റെ മുഖം തിരിക്കലും, അടിച്ചമർത്തലുകളുടെ ഉപകരണങ്ങളും, നിലവിലുള്ള മാനുഷിക-ബന്ധ സംവിധാനങ്ങളുടെ തകർച്ചയും, ഇരകളെ കുറ്റപ്പെടുതുന്നത് ശരിയായി കണക്കാക്കുന്ന വെറുപ്പ് നിറഞ്ഞ കുറ്റകൃത്യങ്ങളും. നിരാശാജനകമായ ഈ അവസ്ഥ ചൂണ്ടിക്കാണിക്കുന്നത് നമ്മുടെ രാഷ്ട്രീയം തീവ്രതയിലേക്ക് നീങ്ങുന്നു എന്നതാണ്.
ഒരു ബദൽ ആഖ്യാനത്തിന്റെ ചട്ടക്കൂടിലേക്ക് മുൻപേ പറഞ്ഞ വെല്ലുവിളികളെ കൊണ്ടു വരാനും, രാജ്യത്തിന്റെ ധാർമിക കേന്ദ്രത്തെ തിരിച്ചു പിടിക്കാനുള്ളൊരു അവസരം കൂടെയാണ് ഈ തിരഞ്ഞെടുപ്പ്. ശക്തമായ ഈ തിരഞ്ഞെടുപ്പിൽ, വിദ്വേഷ ബുദ്ധിയോടുള്ള രാഷ്ട്രീയ പ്രഭാഷണങ്ങൾ ശരിയായ വിഷയത്തിൽ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കുക മാത്രമല്ല, സഭ്യതയോടെ ഒരു രാഷ്ട്രീയ സംവാദം നടത്താനുള്ള അവസരവും നമുക്ക് നഷ്ടപ്പെടുത്തുകയാണ്. തകർന്നു കൊണ്ടിരിക്കുന്ന ജനാധിപത്യത്തെ രക്ഷിക്കാനായി, ഈ തിരഞ്ഞെടുപ്പ് വിജയം ഉറപ്പു വരുത്തേണ്ടത്, മിതത്വത്തിന്റെ വഴിയിലേക്കുള്ള നിർണായകമായ ഒരു തിരിച്ചു പോക്കാണ്. ക്രമീകരണത്തിന്റെ രാഷ്ട്രീയത്തിലൂടെയും, യുക്തിബോധപൂർവ്വമായ ഇടപെടലുകളിലൂടെയും, മധ്യഭാഗത്ത് നിലയുറപ്പിക്കുന്നത് അനിവാര്യമാണ്. ‘അധികമുള്ളതും കുറവുക’ളുള്ളതും ഒഴിവാക്കുന്നതിന്റെ മൂല്യത്തെ കുറിച്ച്, ബുദ്ധന്റെ മധ്യ മാർഗവും, അരിസ്റ്റോട്ടിലിന്റെ നിക്കോമാക്കിയൻ ധാർമികതയും പറയുന്നുണ്ട്. മിതത്വത്തിന്റെ ആധുനിക സ്ഥാപനതലങ്ങൾ നമുക്ക് പരിചയപ്പെടുത്തിത്തന്ന, മോണ്ടെസ്ക്യു പോലെയുള്ളവരാൽ സ്വാധീനിക്കപ്പെട്ട, ഭരണഘടനകർത്താക്കൾ, ഒരു അധികാരിയുടെ കയ്യിൽ മാത്രം അധികാരം നിലനിൽക്കുന്ന പ്രക്രിയയെ തള്ളി, അധികാരം വിഭജിച്ചു നൽകുമ്പോള്‍ അത് എങ്ങനെ സമതുലിതയുടെ യുക്തിയെ ശക്തിപ്പെടുത്തുന്നതെന്ന് മനസിലാക്കി തന്നു. എന്നിരുന്നാലും, ‘മധ്യവർത്തി’യായ വ്യക്തിയുടെ, തീവ്രതയേക്കാൾ മനുഷ്യൻ ഉൾക്കൊള്ളുന്ന ചില വ്യക്തമായ ഗുണങ്ങൾ അതു പോലെ തന്നെ ശേഷിക്കുന്നു. “… അറിവിന്റെ ഏറ്റവും പ്രയാസമേറിയ പാഠമായി” (ടാസിറ്റസ്). ഇന്ത്യൻ ജനാധിപത്യത്തെ മിതത്വത്തിന്റെ സൗധത്തിൽ പ്രതിഷ്ഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് രാഷ്ട്രീയ മേഖലയൊട്ടാകെയുള്ള നേതാക്കൾ മനസിലാക്കുമെന്ന് പ്രത്യാശിക്കാം, അല്ലെങ്കിൽ ജനവികാരമിളക്കുന്ന നേതാക്കൾ ഇതിനെയൊരു ‘മോബോക്രസി’ ആക്കി മറ്റും. നമ്മൾ അംഗീകരിക്കേണ്ട മറ്റൊരു കാര്യമെന്തെന്നാൽ, ത്രീവ്രമല്ലാത്ത അധികാരമുള്ള ജനാധിപത്യം സൃഷ്ടിക്കാനായി, ജനാധിപത്യം എങ്ങനെയാണ് ഉപയോഗപ്പെടുത്തേണ്ടത് എന്നതിനെ കുറിച്ച് നമ്മൾ മനസിലാക്കിയേ തീരൂ. അല്ലെങ്കിൽ ഓരോ അധികാരിയും ഇര പിടിക്കുന്ന മൃഗങ്ങളായി മാറാം.
സമ്മതിദാനപത്രത്തിലെ പോരാട്ടം ഇത്തവണ പാക്കിസ്ഥാനുമായിട്ടുള്ള സായുധ യുദ്ധങ്ങളുടെ നിഴൽ പോരാട്ടം കൂടെയാണ്. ഉത്തേജിതമായൊരു രാഷ്ട്രീയ അന്തരീക്ഷത്തിൽ, രാഷ്ട്രത്തിന്റെ വികാരങ്ങളിൽ സൈനിക മഹത്വത്തിന്റെ സ്വാധീനം ഉണ്ടാകാതിരിക്കുക എന്നത് നടക്കാത്ത കാര്യമാണ്, ഇത് തീർച്ചയായും നമ്മുടെ ജനങ്ങളുടെ അറിവിന് വെല്ലുവിളി ഉയർത്തും. എന്നാല്‍, യുക്തിക്ക് നിരക്കാത്ത, ‘വിസറലി സാറ്റിസ്ഫൈയിങ്’ പരിഹാരങ്ങളുടെ കണക്കെടുപ്പ് നിമിഷങ്ങള്‍ ആവരുത് ഈ തിരഞ്ഞെടുപ്പ്. മറിച്ചു, നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഉള്ളൊരു അവസരമാകണം. ഇടുങ്ങിയ ദേശസ്നേഹത്തിന്റെ ചിന്താഗതികൾ കൊണ്ട് ജനങ്ങളെ ഉന്മത്തരാക്കാൻ ശ്രമിക്കുന്ന ശക്തരായ സർക്കാരിനെ എതിർക്കാനും, ‘ഒരാൾക്കൂട്ടത്തില്‍’ നിന്നും ഉയർത്തെഴുന്നേൽക്കാനും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് സാധിക്കുമെന്ന് കാണിച്ചു കൊടുക്കേണ്ട സാഹചര്യം കൂടെയാണ് ഈ തിരഞ്ഞെടുപ്പ്. സ്വാതന്ത്ര്യത്തിനു മേലും, അധികാരശക്തിയുടെ വിമര്‍ശനത്തിനു മേലെയുള്ള കടന്നാക്രമണത്തിനെ നമ്മൾ ഒരുമിച്ചു എതിർക്കേണ്ടിയിരിക്കുന്നു.
സ്വാതന്ത്ര്യത്തിലേക്ക് ജനിച്ചു വീണ ഒരു രാജ്യം, അതിലെ പൗരന്റെ സ്വാതന്ത്യം അവരുടെ അറിവിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കണം. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം, മനുഷ്യന്റെ അന്തസ്സിതമായ ധാരണകളെ നിരന്തരം പുനരവലോകനം ചെയ്തുകൊണ്ട് നടത്തപ്പെടുന്നൊരു സ്ഥിരമായ വിപ്ലവമാണെന്ന് നമ്മൾ തിരിച്ചറിയണം.
അതിനാൽ, സ്വാതന്ത്ര്യത്തിന്റെ ഭാഗത്തു നിൽക്കുന്നവർ ഒരുമിച്ചു, ഉറക്കെ സംസാരിക്കേണ്ടതുണ്ട്. അടിച്ചമർത്തൽ, ചൂഷണം, ഭയം എന്നിവയില്‍ നിന്നുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന പാർട്ടികൾ, ഈ തിരഞ്ഞെടുപ്പ് മറ്റൊരു സ്വാതന്ത്ര്യ സമരമായി എടുത്തു കാണിക്കുന്നതിൽ നിരാശപ്പെടുത്തുകയോ, ദേശസ്നേഹത്തിന്റെ മൂഢമായ ആശയത്തിന് മുന്നിൽ അവരുടെ പ്രചാരണം തോൽക്കുകയോ ചെയ്താൽ അതൊരു വൻ ദുരന്തമായിരിക്കും. രാജ്യത്തിന്റെ മൂല്യങ്ങളുടെ വിമുക്തിക്ക് വേണ്ടി അനുകമ്പയില്ലാത്ത പോരാട്ടം കാഴ്ച വയ്ക്കുന്നതിലൂടെ മാത്രമേ രാഷ്ട്രീയ പാർട്ടികൾക്ക്, ജനങ്ങൾക്ക് മുൻഗണന നൽകുന്നവർ എന്ന മങ്ങിക്കൊണ്ടിരിക്കുന്ന അവരുടെ വിശ്വാസ്യതയെ തിരികെ പിടിക്കാൻ സാധിക്കുകയുള്ളൂ.
നിലവിലെ സാഹചര്യത്തിൽ, ജനാധിപത്യ സ്ഥാപനങ്ങൾക്ക് എതിരായ അതിക്രമത്തെക്കുറിച്ചും, രാജ്യത്തെ പരക്കെ ബാധിച്ചിരിക്കുന്ന ഭയത്തെക്കുറിച്ചും, മാർച്ച് മാസം പതിമൂന്നിന് രാഹുൽ ഗാന്ധി ചെന്നൈയിൽ അഭിസംബോധന ചെയ്തത് സമാശ്വാസം നൽകുന്നൊരു പ്രവൃത്തിയാണ്. സ്വാതന്ത്ര്യമുള്ളൊരു സമൂഹത്തിനു വേണ്ടി വാദിക്കുന്ന വ്യക്തികളും അധികാരമുള്ളവരും, ഏകോപിക്കേണ്ട കടമയുണ്ട്, കാരണം ‘മടക്കി വയ്ക്കാൻ കഴിയുന്ന ചെറിയ വിശറി കാറ്റ് നൽകി പുഷ്ടിപ്പെടുന്നത് അത് തുറക്കപ്പെടുമ്പോഴാണ്’ (വാൾട്ടർ ബെഞ്ചമിൻ). ഇത്തരം വിഷമഘട്ടത്തിൽ നമ്മുടെ രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കുമ്പോൾ, ചരിത്രത്തിൽ നിന്നും നമ്മൾ മറക്കാൻ പാടില്ലാത്തൊരു പാഠമെന്തെന്നാൽ, ഭൂരിപക്ഷം സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളാത്തിടത്തോളം, ഭൂരിപക്ഷത്തിന്റെ വോട്ട് ഒരിക്കലും സ്വാതന്ത്ര്യം വാഗ്‌ദാനം ചെയ്യുന്നില്ല എന്നതാണ്. ഇത് നടപ്പിലാക്കാൻ ഈ തിരഞ്ഞെടുപ്പ്, സ്വാതന്ത്ര്യത്തെ ആഘോഷമാക്കുന്ന ഇന്ത്യ എന്ന ആശയത്തെ മുൻനിർത്തി പോരാടണം – ഉപരോധത്തിൽ അകപ്പെട്ടുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം എന്ന ആശയം.