ന്യൂഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ ഒറ്റപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ദൗത്യത്തില്‍ 754 പേര്‍ രാജ്യത്തെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ സി-17 ഹെവി ലിഫ്റ്റ് വിമാനത്തില്‍ 392 പേര്‍ ന്യൂഡല്‍ഹിയില്‍ എത്തിയപ്പോള്‍, 362 ഇന്ത്യക്കാരുടെ മറ്റൊരു ഗ്രൂപ്പിനെ ബെംഗളൂരുവിലെത്തിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സുഡാനില്‍ നിന്ന് നാട്ടിലെത്തിയ ആകെ ഇന്ത്യക്കാരുടെ എണ്ണം 1,360 ആയി.
392 യാത്രക്കാരുമായി സി-17 വിമാനം ന്യൂഡല്‍ഹിയില്‍ എത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു മറ്റൊരു ഓപ്പറേഷന്‍ കാവേരി വിമാനം ബെംഗളൂരുവില്‍ എത്തുമ്പോള്‍ 362 ഇന്ത്യക്കാരെ സ്വാഗതം ചെയ്യുന്നു. അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
സൗദി അറേബ്യയിലെയ ജിദ്ദയില്‍ നിന്നാണ് ആളുകളെ നാട്ടിലേക്ക് കൊണ്ടുവന്നത്, ജിദ്ദയില്‍ തിരിച്ചെത്തുന്ന ഇന്ത്യക്കാര്‍ക്കായി ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. 360 പേരുടെ ആദ്യ ബാച്ചിനെ ബുധനാഴ്ച ഒരു വാണിജ്യ വിമാനത്തില്‍ ന്യൂഡല്‍ഹിയിലേക്ക് കൊണ്ടുവന്നു.
246 പേരുടെ രണ്ടാം ബാച്ച് വ്യാഴാഴ്ച സി-17 ഗ്ലോബ്മാസ്റ്ററില്‍ മുംബൈയിലെത്തിയിരുന്നു.
ഓപ്പറേഷന്‍ കാവേരിയുടെ കീഴില്‍, ഖാര്‍ത്തൂമിലെ സംഘര്‍ഷ മേഖലകളില്‍ നിന്നും മറ്റ് പ്രശ്നബാധിത പ്രദേശങ്ങളില്‍ നിന്നും പോര്‍ട്ട് സുഡാനിലേുള്ള ബസ്സുകളില്‍ ഇന്ത്യ പൗരന്മാരെ എത്തിക്കുന്നു, അവിടെ നിന്ന് അവരെ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളിലും ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളിലും ജിദ്ദയിലേക്ക് കൊണ്ടുപോകുന്നു. ജിദ്ദയില്‍ നിന്ന് വാണിജ്യ വിമാനങ്ങളിലോ ഐഎഎഫിന്റെ വിമാനങ്ങളിലോ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നു.
ജിദ്ദയിലും പോര്‍ട്ട് സുഡാനിലും ഇന്ത്യ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്, ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി അവരുമായും ഡല്‍ഹിയിലെ വിദേശകാര്യ ആസ്ഥാനവുമായും ഏകോപിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഉതുവരെ 400 ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.