scorecardresearch

ഇറാൻ സംഘർഷത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി യുഎസ്; യുഎസ്എസ് എബ്രഹാം ലിങ്കണിനു നേരെയും ആക്രമണം

'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യുടെ ഭാഗമായി അഞ്ചു സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു

'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യുടെ ഭാഗമായി അഞ്ചു സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു

author-image
WebDesk
New Update
Iran Attack

ഫയൽ ഫൊട്ടോ

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടിക്കിടെ തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി അമേരിക്കൻ സൈന്യം ഞായറാഴ്ച അറിയിച്ചു. അമേരിക്കയും ഇസ്രായേലും സംയുക്തമായി ശനിയാഴ്ച ഇറാനെതിരെ ആരംഭിച്ച 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യുടെ ഭാഗമായി അഞ്ചു സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും യുഎസ് സെൻട്രൽ കമാൻഡ് എക്സിലൂടെ വ്യക്തമാക്കി.

Advertisment

മറ്റു ചില സൈനികർക്ക് ചെറിയ തോതിലുള്ള പരിക്കുകളും തലയ്ക്ക് ആഘാതവും ഏറ്റിട്ടുണ്ട്. ഇവർ ചികിത്സയ്ക്ക് ശേഷം തിരികെ ജോലിയിൽ പ്രവേശിക്കുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പ്രധാന യുദ്ധമുഖങ്ങളിൽ സൈനിക നീക്കം ശക്തമായി തുടരുകയാണെന്നും പ്രതിരോധ നടപടികൾ പുരോഗമിക്കുകയാണെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.

Also Read: ഇറാൻ- ഇസ്രായേൽ സംഘർഷം; നാളെ വരെയുള്ള സർവീസുകൾ റദ്ദാക്കിയതായി വിമാനക്കമ്പനികൾ

Advertisment

ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെയും അവരുടെ ആണവ-മിസൈൽ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ എപ്പിക് ഫ്യൂറി ആരംഭിച്ചത്. ശനിയാഴ്ച നടന്ന ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനു പിന്നാലെ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്കും ഇസ്രായേലിനും നേരെ ഇറാൻ തിരിച്ചടി ശക്തമാക്കിയിരിക്കുകയാണ്.

Also Read: ഒമാൻ തീരത്ത് എണ്ണക്കപ്പലിനു നേരെ ആക്രമണം? നാലു പേർക്ക് പരിക്ക്; ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരെ ഒഴിപ്പിച്ചു

അതേസമയം, യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിനെ ലക്ഷ്യമിട്ട് ഇറാൻ നാല് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ ടെഹ്‌റാനിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സമീപ ആഴ്ചകളിൽ മേഖലയിൽ വിന്യസിച്ച രണ്ടു വിമാനവാഹിനിക്കപ്പലുകളിൽ ഒന്നാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ. ആക്രമണം യുഎസ് സെൻട്രൽ കമാൻഡ് തള്ളി.

Read More: ഖമനയിക്ക് താത്കാലിക പിൻഗാമി; ആയത്തുള്ള അറാഫി ഇറാന്റെ പരമോന്നത നേതാവാകും

War Us Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: