scorecardresearch

ഇസ്രയേലില്‍ നിന്നുള്ള ആദ്യവിമാനത്തില്‍ 7 മലയാളികൾ

ഇസ്രയേലില്‍ നിന്നെത്തുന്ന മലയാളികള്‍ക്കായി ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നു

ഇസ്രയേലില്‍ നിന്നെത്തുന്ന മലയാളികള്‍ക്കായി ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Operation Ajay, Operation Ajay Flights, Indians in Israel, Malayalis in Israel, Malayalis in Israel Helpline

Pic Credit: PRD, Kerala

പലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള 'ഓപ്പറേഷൻ അജയ്' ദൗത്യത്തിന്‍റെ ആദ്യ ചാർട്ടേഡ് വിമാനം ഇന്ന് പുലർച്ചെ ആറു മണിയോടെ ഡൽഹിയിലെത്തി. 212 പേരുള്ള യാത്രാ സംഘത്തിനെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. സംഘത്തിൽ 7 മലയാളികളുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ടെൽ അവീവിൽനിന്നു ഈ വിമാനം പുറപ്പെട്ടത്.

Advertisment

ഇസ്രയേലില്‍ നിന്നെത്തുന്ന മലയാളികള്‍ക്കായി ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഇത് കൂടാതെ വിമാനത്താവളത്തിലും ഹെല്‍പ് ഡെസ്ക് സജ്ജമാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ : 011 23747079.

ഓപ്പറേഷൻ അജയ്യുടെ ഭാഗമായി ഇസ്രായേലിൽ നിന്നെത്തിയ ഫ്ലൈറ്റിൽ 7 മലയാളികൾ

കണ്ണൂർ ഏച്ചൂർ സ്വദേശി അച്ചുത് - എം.സി, പി.എച്ച് ഡി വിദ്യാർത്ഥി , കൊല്ലം കിഴക്കും ഭാഗം സ്വദേശി ഗോപിക ഷിബു - ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി, മലപ്പുറം പെരിന്തൽ മണ്ണ മേലാറ്റൂർ സ്വദേശി ശിശിര മാമ്പറം കുന്നത്ത് - പി. എച്ച് ഡി വിദ്യാർത്ഥി, തിരുവനന്തപുരം സ്വദേശി ദിവ്യ റാം - പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാർത്ഥിനി, പാലക്കാട് സ്വദേശി നിള നന്ദ - പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാർത്ഥിനി, മലപ്പുറം ചങ്ങാരം കുളം സ്വദേശി രാധികേഷ് രവീന്ദ്രൻ നായർ, ഭാര്യ രസിത ടി.പി - പോസ്റ്റ് ഡോക്ടറൽ വിദ്യാർത്ഥികള്‍

Advertisment
Israel Palestine Issues

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: