Latest News

‘പെട്ടെന്ന് മതേതരനായോ’ എന്ന് ഗവർണർ; നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഉദ്ധവ്

ആരാധനാലയങ്ങൾ തുറക്കുന്നത്​ ഹിന്ദുത്വയും തുറക്കാതിരിക്കുന്നത്​ മതേതരവുമെന്നാണോ താങ്കൾ അർഥമാക്കുന്നത്​ ?​ ഗവർണറായി നിങ്ങൾ സത്യപ്രതിജ്ഞ ചെയ്തതി​െൻറ നിർണായക അടിത്തറയാണ് മതേതരത്വം. അതിൽ നിങ്ങൾ വിശ്വസിക്കുന്നില്ലേ

Uddhav Thackeray, Bhagat Singh Koshyari, Maharashtra Covid-19, Koshyari Thackeray, Indian Express news

മുംബൈ: സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര വികാസ് അഗാഡി (എം.വി‌.എ) സർക്കാരും ഗവർണർ ഭഗത് സിങ്​ കോശിയാരിയും തമ്മിലുള്ള തർക്കം രൂക്ഷമായി. വിഷയവുമായി ബന്ധ​പ്പെട്ട്​ ഉദ്ധവ്​ താക്കറെക്ക്​ ഗവർണർ അയച്ച കത്തും അതിന്​ അദ്ദേഹം നൽകിയ മറുപടിയും പുതിയ വിവാദങ്ങളിലേക്ക് വഴിയൊരുക്കുകയാണ്.

ഗവർണ്ണറുടെ മതേതതരത്വ പരാമർശം മഹാരാഷ്ട്രയിൽ സർക്കാർ ഗവർണർ പോര് രൂക്ഷമാക്കി. ‘ഉദ്ധവ് പെട്ടെന്നു മതേതരം ആയോ?’എന്ന് പരിഹസിച്ച് ഗവർണർ അയച്ച കത്തിനോട് ഉദ്ധവിന്റെ പ്രതികരണം വളരെ രൂക്ഷമായിരുന്നു. തന്റെ ഹിന്ദുത്വത്തിന് ഗവർണറുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു ഉദ്ധവിന്റെ പ്രതികരണം.

Read More: ഹാഥ്റസ്: അർദ്ധരാത്രി സംസ്കാരം നടത്തിയത് മനുഷ്യാവകാശ ലംഘനമെന്ന് കോടതി

ഒക്ടോബർ 12 -ന് ഗവർണർ മുഖ്യമന്ത്രിയുടെ ഓഫീസിന് അയച്ച കത്തിൽ ആരാധനാ കേന്ദ്രങ്ങൾ തുറക്കുന്നതിലെ ആശയക്കുഴപ്പം സംബന്ധിച്ചുള്ള പരിഹാസ സൂചനകൾ ഉണ്ടായിരുന്നു. അവയോടുള്ള പ്രതികരണമായാണ് ഉദ്ധവ് താക്കറെ ഗവർണർക്കുള്ള തന്റെ മറുപടിക്കത്തിൽ അങ്ങനെ കുറിച്ചത്.

“മഹാരാഷ്ട്രയിൽ ആരാധനാലയങ്ങൾ തുറക്കുന്ന തീയതി ഇങ്ങനെ ഓരോ പ്രാവശ്യവും നീട്ടിവെക്കാൻ നിങ്ങൾക്ക് വല്ല ദൈവവിളിയും കിട്ടുന്നതാണോ അതോ ആകസ്മികമായി ഇപ്പോൾ നിങ്ങൾ, ഇതുവരെ വെറുത്തുപോന്നിരുന്ന ‘മതേതരർ’ ആയതാണോ?” എന്നായിരുന്നു ഗവർണറുടെ വിവാദാസ്പദമായ പരാമർശം.

ബാറുകളും ഹോട്ടലുകളും ഒക്കെ തുറക്കുന്നതിൽ പ്രശ്നമൊന്നും കാണാത്ത മുഖ്യമന്ത്രി എന്തുകൊണ്ടാണ് നമ്മുടെ ആരാധനാമൂർത്തികളെ ഇനിയും ഇങ്ങനെ ലോക്ക് ‍ഡൗണിൽ തന്നെ കഴിയാൻ വിട്ടിരിക്കുന്നത് എന്നും ഗവർണർ കത്തിൽ ചോദിച്ചിരുന്നു.

ഗവർണറുടെ പരിഹാസത്തിനുള്ള മറുപടിയെന്നോണം ഉദ്ധവ് താക്കറെ നൽകിയ മറുപടി ഇങ്ങനെ,

“സർ, അങ്ങയുടെ കത്തിൽ അങ്ങ് ഹിന്ദുത്വ എന്ന് പരാമർശിച്ചു കണ്ടു. ഒരു കാര്യം അങ്ങ് മനസ്സിലാക്കിയാൽ കൊള്ളാം. തൽക്കാലം എന്റെ ഹിന്ദുത്വത്തിന് അങ്ങയുടെ ഒരു സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. എന്റെ ജന്മനാടായ മഹാരാഷ്ട്രയേയോ, മുംബൈ നഗരത്തെയോ ഒക്കെ പാക് അധീന കാശ്മീരിനോട് ഉപമിക്കുന്ന ഒരു വ്യക്തിയെ ഇവിടേക്ക് സ്വാഗതം ചെയ്യാൻ എന്നിലെ ഹിന്ദുത്വ മൂല്യങ്ങൾ അനുവദിക്കുന്നില്ല എന്നുകൂടി അങ്ങ് മനസ്സിലാക്കിയാൽ നന്നായിരിക്കും.”

“ആരാധനാലയങ്ങൾ തുറക്കുന്നത്​ ഹിന്ദുത്വയും തുറക്കാതിരിക്കുന്നത്​ മതേതരവുമെന്നാണോ താങ്കൾ അർഥമാക്കുന്നത്​ ?​ ഗവർണറായി നിങ്ങൾ സത്യപ്രതിജ്ഞ ചെയ്തതി​െൻറ നിർണായക അടിത്തറയാണ് മതേതരത്വം. അതിൽ നിങ്ങൾ വിശ്വസിക്കുന്നില്ലേ?” മറുപടിക്കത്തിൽ ഉദ്ധവ്​ താക്കറെ ചോദിച്ചു.

​ക്ഷേത്രങ്ങളും മറ്റ്​ ആരാധനാലയങ്ങളും തുറക്കണമെന്ന ആവശ്യം സർക്കാറി​െൻറ സജീവ പരിഗണനയിലുണ്ടെന്നും എന്നാൽ ഈ മഹാമാരി സമയത്ത്​ പ്രഥമ പരിഗണന ജനങ്ങളു​ടെ സുരക്ഷയാണെന്നും ഉദ്ധവ്​ താക്കറെ കത്തിൽ പറഞ്ഞു.

Read in English: Opening of religious places: Governor mocks CM as ‘secular’, Uddhav reminds him of his oath of office

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Opening of religious places governor mocks cm as secular uddhav reminds him of his oath of office

Next Story
ഹാഥ്റസ്: അർദ്ധരാത്രി സംസ്കാരം നടത്തിയത് മനുഷ്യാവകാശ ലംഘനമെന്ന് കോടതിHathras gangrape, Hathras gangrape case, UP police Hathras gangrape, Hathras Dalit woman gangrape case, UP Police Hathras Gangrape, Rahul Gandhi, Allahabad High Court, High Court Hathras gangrape case
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X