scorecardresearch

കളത്തിലിറങ്ങി ഓപ്പൺ എഐയും; ഇന്ത്യയിൽ ചാറ്റ് ജിപിടി ഗോ സൗജന്യമാക്കി

നിലവിലെ ചാറ്റ് ജിപിടി ഗോഉപയോക്താക്കളെ 12 മാസത്തെ സൗജന്യ പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്യും

നിലവിലെ ചാറ്റ് ജിപിടി ഗോഉപയോക്താക്കളെ 12 മാസത്തെ സൗജന്യ പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്യും

author-image
WebDesk
New Update
CHAT gpt1

OpenAI announces free ChatGPT Go access in India

OpenAI announces free ChatGPT Go Access:മുംബൈ: പെർപ്ലെക്സിറ്റിയ്ക്കും ജെമിനിയ്ക്കും ശേഷം സൗജന്യ ഓഫറുമായി ഓപ്പൺ എ ഐ യും. 12 മാസത്തേക്കാണ് ചാറ്റ് ജിപിടി ഗോ സബ്സ്‌ക്രിപ്ഷൻ സേവനങ്ങൾ ആസ്വദിക്കാനാവുക. നവംബർ നാല് മുതൽ സേവനങ്ങൾ ലഭ്യമായി തുടങ്ങും. ഇതിലൂടെ സബ്സ്‌ക്രിപ്ഷൻ തുക നൽകാതെ തന്നെ ഉപയോക്താക്കൾക്ക് ചാറ്റ് ജിപിടി ഗോ ആക്‌സസ് ചെയ്യാൻ സാധിക്കും.

Advertisment

Also Read:ബിഹാർ തിരഞ്ഞെടുപ്പ്; ഇതുവരെ പിടിച്ചെടുത്തത് നൂറ് കോടിയുടെ അനധികൃത പണം

ഇന്ത്യയിൽ ചാറ്റ് ജിപിടി ഗോ അടുത്ത ഒരു വർഷക്കാലത്തേക്ക് സൗജന്യമായി നൽകുന്നുവെന്നും , ഈ സേവനങ്ങൾ ഉപയോക്താക്കൾ കൂടുതൽ പ്രയാജനപ്പെടുത്തുന്നത് കാണാൻ ആഗ്രഹിക്കുന്നതായും ചാറ്റ്ജിപിടിയുടെ തലവനും വൈസ് പ്രസിഡൻറുമായ നിക്ക് ടർലി പറഞ്ഞു. ചിത്രങ്ങൾ നിർമിക്കുന്നതിന്റെ എണ്ണം വർധിപ്പിക്കുന്നതിനും, മെസ്സേജ് ലിമിറ്റ്, സ്റ്റോറേജ്, ഫയലുകൾ അപ്ലോഡ് ചെയ്യുക തുടങ്ങിയ കൂടുതൽ ഫീച്ചറുകൾ ലഭിക്കുന്നതിനും ഇത് ഏറെ സഹായകമാകും.

Also Read:കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ കാറിൽനിന്നു തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മൂന്നംഗ സംഘത്തിനായി തിരച്ചിൽ

Advertisment

നിലവിലെ ചാറ്റ് ജിപിടി ഗോഉപയോക്താക്കളെ 12 മാസത്തെ സൗജന്യ പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്യും. പ്ലാൻ ക്ലെയിം ചെയ്യുന്നതിനായി ചാറ്റ് ജിപിടി വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ സൈൻ ഇൻ ചെയ്യണം. 

Also Read:ഇത് ചെയ്തില്ലെങ്കിൽ ജനുവരിയിൽ നിങ്ങളുടെ പാൻകാർഡ് നിർജ്ജീവമാകും

ഒരിക്കൽ ലോഗിൻ ചെയ്താൽ, ഉപയോക്താക്കൾക്ക് ചാറ്റ് ജിപിടി ഗോ സൗജന്യമായി ലഭിക്കും. എന്നാൽ സബ്സ്‌ക്രിപ്ഷൻ കഴിയുമ്പോൾ പേയ്മെന്റ് ചെയ്യേണ്ടതായി വരും. എതിരാളികൾക്കൊപ്പം ഇന്ത്യയിൽ വേരുറപ്പിക്കാനും ചാറ്റ് ജി പി ടിയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുമാണ് കമ്പനിയുടെ ഈ നീക്കം.

Read More:ലോവർ ബെർത്ത് ടിക്കറ്റ് നിയമങ്ങളിലെ മാറ്റങ്ങൾ; ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Chatgpt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: