ചെന്നൈ: രജനീകാന്തി രാഷ്ട്രിയ പ്രഖ്യാപനത്തെ എഐഎഡിഎംകെ വിമത വിഭാഗം നേതാവ് ടി.ടി.വി. ദിനകരന്‍ തളളി. ജനങ്ങൾ അമ്മയെന്ന് വിളിച്ചിരുന്ന ജയലളിതയ്ക്ക് പകരക്കാരനാകാൻ ആർക്കും സാധിക്കില്ലെന്ന് ദിനകരൻ ന്യൂസ് 18 നേട് പറഞ്ഞു. അമ്മയുടെ വിശ്വസ്തരുടെ വോട്ട് ഒരു പുതുമുഖക്കാരനും നേടാനാവില്ല. ആരെ വേണമെങ്കിലും അമ്മയുമായും എംജിആറുമായും താരതമ്യം ചെയ്യാം. എന്നാൽ ഒരു അമ്മയും എംജിആറും മാത്രമേയുളളൂവെന്നും ദിനകരൻ പറഞ്ഞു.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും നേരത്തെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് മാത്രമാണ് രജനി അറിയിച്ചത്. കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ബാക്കിയെല്ലാം മീഡിയ ഹൈപ്പാണ്. രജനീകാന്ത് നിരക്ഷരനാണ്. തമിഴ്നാട്ടിലെ ജനങ്ങൾ ബുദ്ധിയുളളവരാണെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു. തന്റെ രാഷ്ട്രീയ പാർട്ടിയുടെ പേരും മൽസരാർത്ഥികളെയും രജനി പ്രഖ്യാപിക്കട്ടെയെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

ചെന്നൈയിൽ നടന്ന ആരാധക സംഗമത്തിലാണ് രനി തന്റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മൽസരിക്കുമെന്നും രജനി പറഞ്ഞു. പദവിയോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. വാഗ്‌ദാനം പാലിക്കാനായില്ലെങ്കിൽ 3 വർഷത്തിനുശേഷം രാഷ്ട്രീയത്തിൽനിന്നും പിന്മാറുമെന്നും രജനി അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ