ന്യൂഡല്‍ഹി: തന്റെ അച്ഛനെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വിദ്വേഷമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

‘നരേന്ദ്ര മോദി ഒരു രക്തസാക്ഷിയെ (രാജിവ് ഗാന്ധി) ആണ് അപമാനിച്ചത്. അദ്ദേഹം എന്റെ കുടുംബത്തോട് എത്രയൊക്കെ വിദ്വേഷം കാണിച്ചാലും എനിക്ക് അദ്ദേഹത്തോട് സ്നേഹം മാത്രമേ ഉളളൂ,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുലിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയും ആയ രാജീവ് ഗാന്ധിക്കെതിരെ മോദി കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു. ‘ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍’ ആയിട്ടാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നായിരുന്നു മോദി പറഞ്ഞത്. വിധി നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം ഇതിനോട് രാഹുല്‍ പ്രതികരിച്ചത്.

Read: ‘ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍’ ആയിട്ടാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത്; രാഹുലിനെതിരെ മോദി

‘മോദിജി, യുദ്ധം അവസാനിച്ചു. നിങ്ങളുടെ കര്‍മ്മഫലം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. നിങ്ങള്‍ക്ക് നിങ്ങളെ കുറിച്ചുളള ചിന്ത എന്റെ അച്ഛന്റെ മേല്‍ പ്രയോഗിക്കുന്നത് നിങ്ങള്‍ക്ക് രക്ഷ നല്‍കില്ല. സ്നേഹത്തോടേയും ആലിംഗനത്തോടേയും, രാഹുല്‍,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോദി രാജീവ് ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. ‘മിസ്റ്റര്‍ ക്ലീന്‍ എന്നായിരുന്നു സേവകര്‍ നിങ്ങളുടെ പിതാവിനെ വിളിച്ചിരുന്നത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ എന്ന പേരിലാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത്,’ രാജീവ് ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു.

Read: ‘ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍’ ആയിട്ടാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത്; രാഹുലിനെതിരെ മോദി

രാജീവ് ഗാന്ധി സര്‍ക്കാരിനെ പിടിച്ചുലച്ച ബൊഫോഴ്സ് കേസ് ഉദ്ദേശിച്ചായിരുന്നു മോദിയുടെ വിമര്‍ശനം. സോണിയ ഗാന്ധിയുടെ ഭര്‍ത്താവും രാഹുലിന്റെ പിതാവുമായ രാജീവ് ഗാന്ധി 1991ലാണ് വധിക്കപ്പെട്ടത്. എന്നാല്‍ ബൊഫോഴ്സ് കേസ് അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ഡല്‍ഹി ഹൈക്കോടതി തളളിയ കാര്യം ചിദംബരം ഓര്‍മ്മിപ്പിച്ചു. അന്ന് ബിജെപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകേണ്ടെന്ന തീരുമാനം എടുത്തതും ചിദംബരം ചൂണ്ടിക്കാണിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook