scorecardresearch

മാവോയിസ്റ്റ് വിരുദ്ധ പോരാട്ടം അവസാന ഘട്ടത്തിലേക്ക്; അവശേഷിക്കുന്ന താവളങ്ങളും വളയാൻ സുരക്ഷാ സേന

ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിലും ജാർഖണ്ഡിലെ ചില പോക്കറ്റുകളിലുമാണ് ഇവരുടെ സാന്നിധ്യം പ്രധാനമായും ഒതുങ്ങിയിരിക്കുന്നത്

ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിലും ജാർഖണ്ഡിലെ ചില പോക്കറ്റുകളിലുമാണ് ഇവരുടെ സാന്നിധ്യം പ്രധാനമായും ഒതുങ്ങിയിരിക്കുന്നത്

author-image
WebDesk
New Update
Naxal

File Photo

ന്യൂഡൽഹി: രാജ്യത്തെ മാവോ-നക്‌സൽ പ്രസ്ഥാനങ്ങളെ പൂർണ്ണമായും തുടച്ചുനീക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ 2026 മാർച്ച് മാസത്തെ സമയപരിധിക്ക് മുന്നോടിയായി ശക്തമായ നീക്കങ്ങളുമായി സുരക്ഷാ സേന. നിലവിൽ രാജ്യത്ത് സജീവമായി പ്രവർത്തിക്കുന്ന മാവോയിസ്റ്റ് അംഗങ്ങളുടെ എണ്ണം ഏകദേശം മുന്നൂറിലേക്ക് ചുരുങ്ങിയതായി സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സി.ആർ.പി.എഫ്) അറിയിച്ചു.

Advertisment

Also Read:രാജ്യസഭയിൽ വീണ്ടും പോരാട്ടച്ചൂട്; 10 സംസ്ഥാനങ്ങളിലായി 37 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ്

ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിലും ജാർഖണ്ഡിലെ ചില പോക്കറ്റുകളിലുമാണ് ഇവരുടെ സാന്നിധ്യം പ്രധാനമായും ഒതുങ്ങിയിരിക്കുന്നത്. അവശേഷിക്കുന്ന തീവ്രവാദികളെക്കൂടി പിടികൂടി മാവോയിസ്റ്റ് സാന്നിധ്യം പൂർണ്ണമായും ഇല്ലാതാക്കാനാണ് സേനയുടെ ലക്ഷ്യം.

Advertisment

മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയിലെ പ്രധാനികളായ ഗണപതി, ദേവ്ജി, മല്ല രാജ റെഡ്ഡി, മിസിർ ബെസ്ര എന്നിവരെ കേന്ദ്രീകരിച്ചാണ് പ്രധാന തിരച്ചിൽ നടക്കുന്നത്. കഴിഞ്ഞ വർഷം വരെ 20 പേരുണ്ടായിരുന്ന കേന്ദ്ര കമ്മിറ്റിയിൽ ഇപ്പോൾ വെറും നാല് പേർ മാത്രമാണ് അവശേഷിക്കുന്നത്.

സി.ആർ.പി.എഫിന്റെ നേതൃത്വത്തിൽ 2,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന കെജിഎച്ച്-രണ്ട് എന്ന വിപുലമായ തിരച്ചിൽ ഓപ്പറേഷൻ ചൊവ്വാഴ്ച വൈകുന്നേരം മുതൽ ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിൽ ആരംഭിച്ചു.

Also Read:കുനോയിൽ മൂന്ന് ചീറ്റകൾ കൂടി പിറന്നു; രാജ്യത്തെ ചീറ്റകളുടെ എണ്ണം 38 ആയി ഉയർന്നു

കഴിഞ്ഞ വർഷം നടന്ന സംയുക്ത ഓപ്പറേഷനുകളിലായി 370 മാവോയിസ്റ്റുകളെ വധിച്ചതായും 2,391 പേർ കീഴടങ്ങിയതായും സി.ആർ.പി.എഫ് വൃത്തങ്ങൾ അറിയിച്ചു. കൂടാതെ 1,175 പേർ അറസ്റ്റിലായിട്ടുണ്ട്.2010 മുതൽ 2025 വരെയുള്ള കാലയളവിൽ രാജ്യത്തെ മാവോയിസ്റ്റ് അക്രമങ്ങളിൽ 88 ശതമാനം കുറവുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പാർലമെന്റിനെ അറിയിച്ചിരുന്നു. മരണസംഖ്യയിലും 90 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read:ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാനുഷിക മുഖമുള്ളതാകണം; 'മാനവ്' വിഷൻ അവതരിപ്പിച്ച് പ്രധാനമന്ത്രി

നിലവിൽ മാവോയിസ്റ്റ് സ്വാധീന മേഖലകളിൽ സുരക്ഷാ സേന താവളങ്ങൾ തകർക്കുകയും പ്രദേശം പൂർണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്യുകയാണ്. ഇതിനൊപ്പം തന്നെ തീവ്രവാദ സ്വാധീനമുണ്ടായിരുന്ന മേഖലകളിൽ വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പദ്ധതികൾക്കും മുൻഗണന നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്ന് അവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനാണ് ഈ ഘട്ടത്തിൽ പ്രാധാന്യം നൽകുന്നത്.

Read More: ആറാം വയസിൽ വഴിതെറ്റി കേരളത്തിൽ, 22-ാം വയസിൽ സ്വന്തം നാട്ടിലേക്ക്; ജാർഖണ്ഡ് സ്വദേശിയുടെ കാത്തിരിപ്പിന് വിരാമം

Naxalbari

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: